പെൺകുട്ടിയെ മരണത്തിലേക്ക് എത്തിച്ചതിൽ പ്രധാനി; സീരിയല്‍ നടി ലക്ഷ്മി പ്രമോദിന് കുരുക്ക്, ആത്മഹത്യയില്‍ ഹാരീസിന്റെ ബന്ധുക്കള്‍ക്കും പങ്കുണ്ടെന്ന ജില്ലാ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ ഉള്‍പ്പടെ ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍

വര്‍ഷങ്ങളോളം പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം വിവാഹത്തില്‍നിന്നു പിന്മാറിയതിനെ തുടര്‍ന്നു കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ആത്മഹത്യയില്‍ ഹാരീസിന്റെ ബന്ധുക്കള്‍ക്കും പങ്കുണ്ടെന്ന ജില്ലാ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ ഉള്‍പ്പടെ ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ വാദിക്കുകയും ചെയ്തു.
എന്നാൽ കുറ്റകൃത്യത്തിന് കാരണക്കാരായ പ്രതികള്‍ക്കെതിരെ ശക്തമായ ജനരോഷം ഉള്ളതിനാല്‍ ജാമ്യം നല്‍കരുതെന്ന വാദത്തോട് ഇത് ജാമ്യം നിഷേധിക്കാനുള്ള മതിയായ കാരണമല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കേസില്‍ വെള്ളിയാഴ്ച വിധി പറയുന്നതാണ്. തുടർന്ന് റിമാന്‍ഡിലുള്ള പ്രതി ഹാരീസിനെ ക്രൈംബ്രാഞ്ച് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം യുവതിയുടെ പ്രതിശ്രുത വരനായിരുന്ന ഹാരിസ് നേരത്തെ അറസ്റ്റിലായിരുന്നു. ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു. എന്നാൽ സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോൾ ഇയാൾ റംസിയെ ഒഴിവാക്കിയെന്നും, ഇതിനെത്തുടർന്നായിരുന്നു ആത്മഹത്യയെന്നുമാണ് പരാതി നിലനിൽക്കുന്നത്. ഹാരിസിന്റെ സഹോദരന്റെ ഭാര്യയാണ് ലക്ഷ്മി പ്രമോദ്. റംസി ലക്ഷ്മിയുമായി നല്ല അടുപ്പത്തിലായിരുന്നു. ലക്ഷ്മിക്കൊപ്പം ഷൂട്ടിംഗ് സെറ്റിലൊക്കെ റംസി പോകാറുണ്ടായിരുന്നു. ഏതു മുതലാക്കിയാണ് ലക്ഷ്മി ഇത്തരത്തിൽ ചെയ്തിരിക്കുന്നത് എന്ന വാദങ്ങളും ഉയർന്നിരുന്നു.
https://www.facebook.com/Malayalivartha



























