സ്വപ്‌നേ കാണണം കേട്ടോ... സ്വപ്നയ്ക്ക് ജാമ്യം കിട്ടാതിരിക്കണമെങ്കില്‍ ശക്തമായ തെളിവ് എവിടേയെന്ന് കോടതി ചോദിച്ചതോടെ സഖാക്കള്‍ പടക്കം പൊട്ടിക്കാന്‍ ഇരുന്നതാണ്; എന്നാല്‍ അപ്രതീക്ഷിതമായി എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ സമര്‍പ്പിച്ച ഭാഗിക കുറ്റപത്രത്തില്‍ എല്ലാം തകര്‍ത്തു; സ്വപ്നയുടെ വെളിപ്പെടുത്തല്‍ തീപിടിക്കുന്നു

നോക്കണേ ഓരോന്ന് മലപോലെ വരുന്ന വഴി. അല്ലെങ്കില്‍ പടക്കം പൊട്ടിക്കേണ്ടിടത്ത് ഇത്രയും ശ്മശാന മൂകതയുണ്ടാകുമോ. എന്‍ഐഎ വാല് ചുരുട്ടുമെന്ന് പ്രതീക്ഷിച്ച സഖാക്കളുടെ ഇടനെഞ്ചില്‍ ഇടിത്തീയായി എത്തുകയായിരുന്നു ഇഡി എന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇന്നലെ സകലരും പ്രതീക്ഷിച്ചത് സ്വപ്നയുടെ ജാമ്യമാണ്. എന്‍ഐഎ കോടതി കഴിഞ്ഞ ദിവസം തന്നെ എന്‍ഐഎയോട് ശക്തമായ തെളിവ് ഹാജരാക്കാന്‍ പറഞ്ഞിരുന്നു. അല്ലെങ്കില്‍ സ്വപ്നയ്ക്ക്‌മേല്‍ യുഎപിഎ നിലനില്‍ക്കില്ലെന്നും വ്യക്തമാക്കി. ഇതോടെയാണ് ചാനല്‍ ചര്‍ച്ചക്കാരും സഖാക്കളും പടക്കം വാങ്ങി പൊട്ടിക്കാനിരുന്നത്. ബിജെപിയുടെയും ഐ ഫോണില്‍ വീണ ചെന്നിത്തലയുടേയും സമരത്തെ വെല്ലുവിളിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇഡി കോടതിയില്‍ ഭാഗിക കുറ്റപത്രം സമര്‍പ്പിച്ചതോടെ സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഇടിത്തീയായി മാറി.
സംസ്ഥാന ഐടി വകുപ്പിന്റെ സ്‌പേസ് പാര്‍ക്ക് പദ്ധതിയില്‍ തനിക്കു ജോലി ലഭിച്ചതു മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ ഉള്‍പ്പെടുത്തിയുള്ളതാണ് ഇഡി കുറ്റപത്രം. നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസില്‍ ഇഡി കോടതിയില്‍ നല്‍കിയ 303 പേജുള്ള കുറ്റപത്രത്തിലാണ് മുഖ്യപ്രതി സ്വപ്ന നല്‍കിയ മൊഴി ഉള്‍പ്പെടുത്തിയത്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ വിശ്വസ്തയായതിനാലും സത്യസന്ധയായതിനാലുമാണു സ്‌പേസ് പാര്‍ക്കില്‍ ജോലി ലഭിച്ചതെന്ന് സ്വപ്ന വിശദീകരിക്കുന്നു. ശിവശങ്കറിനെ ഔദ്യോഗികമായി 8 തവണ കണ്ടിട്ടുണ്ട്. ഇതില്‍ 6 തവണ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണു കണ്ടത്. ഏറെത്തവണ അനൗദ്യോഗികമായി ശിവശങ്കറിനെ സന്ദര്‍ശിച്ചു. യുഎഇ കോണ്‍സല്‍ ജനറലിന്റെ സെക്രട്ടറിയെന്ന നിലയില്‍ മുഖ്യമന്ത്രിക്കു തന്നെ നേരത്തേ അറിയാമായിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.
സ്‌പേസ് പാര്‍ക്ക് ജോലിക്കായി കേരള സ്‌റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡോ. ജയശങ്കറിനെയും സ്‌പെഷല്‍ ഓഫിസര്‍ സന്തോഷിനെയും കാണാന്‍ പറഞ്ഞതു ശിവശങ്കറാണ്. ജോലിക്കാര്യം മുഖമന്ത്രിയോടു സംസാരിച്ചു വേണ്ടതു ചെയ്യാമെന്നും ശിവശങ്കര്‍ പറഞ്ഞു. തുടര്‍ന്ന് സ്‌പേസ് പാര്‍ക്ക് സ്‌പെഷല്‍ ഓഫിസര്‍ സന്തോഷാണു ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചതെന്നും സ്വപ്ന മൊഴി നല്‍കി.
വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ലാത്ത സ്വപ്നയ്ക്ക് 2019 നവംബറിലാണു സ്‌പേസ് പാര്‍ക്കില്‍ ഒരു ലക്ഷത്തിലേറെ ശമ്പളത്തില്‍ ജോലി നല്‍കിയത്. കണ്‍സല്‍റ്റന്‍സി തുകയും ജിഎസ്ടിയും ചേരുമ്പോള്‍ ആകെ ചെലവ് പ്രതിമാസം 3.18 ലക്ഷമായിരുന്നു. 2018 ഓഗസ്റ്റിലെ പ്രളയ സമയത്ത് കോണ്‍സല്‍ ജനറല്‍ 20,000 ഡോളര്‍ അതായത് 14.60 ലക്ഷം രൂപ സമ്മാനം നല്‍കിയതായും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതികളുടെ ഭീകരബന്ധത്തിന്റെ തെളിവുകള്‍ ഹാജരാക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയോട് വിചാരണക്കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. കള്ളക്കടത്തു കേസുകളിലെല്ലാം യുഎപിഎ ചുമത്തുന്നതു പ്രതിവിധിയാണോയെന്നും കോടതി സംശയം പ്രകടിപ്പിച്ചു. സ്വര്‍ണക്കടത്തിനു ഭീകരബന്ധമുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനം എന്തെന്നും ആരാഞ്ഞു.
പ്രതികളുടെ ജാമ്യഹര്‍ജിയില്‍ തിങ്കളാഴ്ച വിധി പറയും. കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ കുറ്റസമ്മത മൊഴിയും എന്‍ഐഎ അന്നു കോടതിയില്‍ സമര്‍പ്പിക്കും. എന്‍ഐഎയുടെ കേസ് ഡയറി പരിശോധിച്ചതിനു ശേഷവും പ്രതികളുടെ ഭീകരബന്ധം സംബന്ധിച്ച തെളിവുകള്‍ വീണ്ടും കോടതി ചോദിച്ചിരിക്കുകയാണ്. എന്തായാലും ഇപ്പോള്‍ ഇതിലൊന്നുമല്ല ചര്‍ച്ച ഇഡിയുടെ ഇടിത്തീ വെളിപ്പെടുത്തലിലാണ്. എന്തായാലും സ്വപ്നയുടെ മറ്റ് വെളിപ്പെടുത്തലുകള്‍ എന്തെന്നറിയാന്‍ ഇനിയും കാതോര്‍ക്കണം.
"
https://www.facebook.com/Malayalivartha



























