സംസ്ഥാനത്ത് ആരാധനാലയങ്ങളില്‍ സന്ദര്‍ശനം അനുവദിച്ചുകൊണ്ടുള്ള മാര്‍ഗരേഖ പുറത്തിറക്കി.... ഒരു സമയം 20 പേരെ ആരാധനാലയങ്ങളില്‍ പ്രവേശിപ്പിക്കാം, തുലാം മാസ പൂജക്ക് ശബരിമലയില്‍ ദിവസേന 250 പേര്‍ക്ക് പ്രവേശനം

സംസ്ഥാനത്ത് ആരാധനാലയങ്ങളില്‍ സന്ദര്‍ശനം അനുവദിച്ചുകൊണ്ടുള്ള മാര്‍ഗരേഖ പുറത്തുവിട്ടു. മാര്‍ഗ്ഗരേഖയിലെ നിര്‍ദേശങ്ങള്‍ പ്രകാരം ഒരു സമയം 20 പേരെ ആരാധനാലയങ്ങളില്‍ പ്രവേശിപ്പിക്കാം. ഹിന്ദു ആരാധനാലയങ്ങളില്‍ വിശേഷ പൂജ, പ്രത്യേക ആരാധന ചടങ്ങുകള്‍ എന്നിവ നടക്കുമ്പോള്‍ അതത് ആരാധനാലയങ്ങളുടെ സൗകര്യം അനുസരിച്ച് 40 പേരെ അനുവദിക്കും.
മുസ്ലിം പള്ളികളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കും ക്രിസ്ത്യന്‍ പള്ളികളില്‍ ഞായറാഴ്ച കുര്‍ബാനയ്ക്കും 40 പേരെയാണ് അനുവദിക്കുക. കോവിഡ് പ്രോട്ടോകോള്‍ പ്രകാരമായിരിക്കും പ്രവേശനാനുമതി നല്‍കുക. തുലാം മാസ പൂജക്ക് ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും മാര്‍ഗരേഖ വ്യക്തമാക്കുന്നുണ്ട്. ഇത് പ്രകാരം ദിവസേന 250 പേര്‍ക്കാണ് പ്രവേശനമുണ്ടാകുക. ദര്‍ശനത്തിന് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് പരിശോധനയും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
മാത്രമല്ല, നിലയ്ക്കലില്‍ ആന്റിജന്‍ പരിശോധന നടത്തുന്നതിനുള്ള സൗകര്യമായൊരുക്കുകയും ചെയ്യുമെന്നാണ് വിവരം. ഇതിനോടനുബന്ധിച്ച് ശബരിമലയില്‍ പ്രവേശനത്തിന് ട്രയല്‍ നടത്താനും തീരുമാനമായി.
https://www.facebook.com/Malayalivartha



























