പരോളിലിറങ്ങിയ പ്രതിയെ മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ വെട്ടിക്കൊലപ്പെടുത്തി

പരോളിലിറങ്ങിയ പോക്‌സോ കേസ് പ്രതിയുടെ മൃതദേഹം വെട്ടേറ്റു മരിച്ച നിലയില്‍ അയല്‍വാസിയുടെ വീടിന്റെ വരാന്തയില്‍ കണ്ടെത്തി.
എളനാട് തിരുമണി കോളനിയില്‍ സതീഷാണ് (36) കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് സതീഷിനൊപ്പം മദ്യപിച്ച തിരുമണി ശ്രീജിത്തിനെ (28) അറസ്റ്റ് ചെയ്തു.
പോക്‌സോ കേസുമായി കൊലപാതകത്തിന് ബന്ധമില്ലെന്നും മുന്‍ വൈരാഗ്യമാണു കൊലപാതക കാരണമെന്നും പൊലീസ് പറയുന്നു.
കൊല്ലപ്പെട്ട സതീഷ് മുന്‍പ്, ഒപ്പമിരുന്നു മദ്യപിച്ച ശ്രീജിത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.
ഇതിന്റെ പകയ്ക്ക് വെട്ടുകത്തി ഉപയോഗിച്ചു കൊലപ്പെടുത്തുകയായിരുന്നു. അയല്‍വാസി രാകേഷിന്റെ വീടിന്റെ വരാന്തയിലായിരുന്നു സംഭവം.
https://www.facebook.com/Malayalivartha



























