സംസ്ഥാനത്തെ ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും എന്ന് തുറക്കുമെന്ന കാര്യത്തില്‍ തീരുമാനം ഇന്ന്.... കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് എങ്ങനെ ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും തുറക്കാമെന്നാണ് യോഗം ചര്‍ച്ച ചെയ്യുക

സംസ്ഥാനത്തെ ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും എന്ന് തുറക്കുമെന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടാകും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് എങ്ങനെ ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും തുറക്കാമെന്നാണ് യോഗം ചര്‍ച്ച ചെയ്യുക. രാവിലെ 11 മണിക്കാണ് യോഗം. ഇതര സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നപ്പോള്‍ സംസ്ഥാനത്തും ബാറുകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു.
മാനദണ്ഡങ്ങള്‍ പാലിച്ച് ഇവ തുറക്കാമെന്ന് കാണിച്ചുളള എക്‌സൈസിന്റെ ഫയല്‍ എക്‌സൈസ് മന്ത്രി രണ്ടാഴ്ച മുമ്ബ് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല. പ്രതിദിന രോഗികള്‍ പതിനായിരം കടക്കുമ്പോഴാണ് ബാറില്‍ വീണ്ടും ചര്‍ച്ചയെത്തുന്നത്. സംസ്ഥാനത്ത് 602 ബാറുകളും 350 ബിയര്‍ വൈന്‍ പാര്‍ലറുകളുമാണ് ഉളളത്. ബാര്‍ തുറന്നാല്‍ മദ്യം പാഴ്‌സല്‍ വില്‍ക്കുന്നത് നിര്‍ത്തുമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.
https://www.facebook.com/Malayalivartha



























