ഇതാണ് പിണറായി സഖാവെ കര്‍മ്മഫലം... പിണറായിയെ ഇ ഡി കുടുക്കി, ആ ഒന്നൊന്നര തെളിവ് കണ്ട് തലയില്‍ കൈവച്ച് പാര്‍ട്ടി സഖാക്കള്‍

കേസ് അന്വേഷണത്തെ ഒരു ഘട്ടത്തിലും ഭയക്കില്ല എന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു എന്നും പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ അവസ്ഥ അതിദാരുണമാണ് .സംസ്ഥാന ചരിത്രത്തില്‍ ഇന്നേ വരെ ഒരു രാഷ്ട്രീയ നേതാവിനും നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് മുഖ്യന്‍ കടന്നു പോകുന്നത് .മുഖ്യനെ രക്ഷിക്കാന്‍ ആവുന്നത്ര ശ്രമങ്ങള്‍ അണിയറയില്‍ തകര്‍കുകയാണ് .പക്ഷെ എന്ത് പറയാനാണ് കര്‍മ്മഫലം എന്നൊന്ന് ഉണ്ടല്ലോ .അതിനെ തടുക്കാന്‍ കഴിയില്ല .
ഇന്ത്യയുടെ നയതന്ത്ര ബന്ധത്തിനും ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയത്തിനും ഭീഷണി ഉണ്ടാകുന്ന തരത്തിലുള്ള ഇടപാടുകള്‍ തന്നെയായിരുന്നു സ്വപ്നസുരേഷ് അടക്കം സ്വര്‍ണ്ണക്കള്ളക്കടത്തു കേസിലെ പ്രതികള്‍ നടത്തിയത് എന്നത് അന്വേഷണ സംഘത്തിന് വ്യക്തമായി .അതിനാലാണ് പ്രതികളുടെ ഭീകര ബന്ധം തെളിയിക്കുന്നതിന് വേണ്ടിയുള്ള സമയം അനുവദിച്ചുകിട്ടാന്‍ എന്‍ ഐ എ വിചാരണ കോടതിയോട് ആവശ്യപ്പെട്ടത് .കേരളത്തില്‍ ഒഴുക്കുന്ന വന്‍ തോതിലുള്ള കള്ളപ്പണവും മറ്റും കണ്ടെത്താനും ഭീകരര്‍ക്ക് എത്തിച്ചുകൊടുത്തിരുന്നോ എന്ന കാര്യം മനസ്സിലാക്കാനും കൃത്യമായി അന്വേഷണ സംഘം നടത്തിയനീക്കങ്ങള്‍ ഫലം കണ്ടു തുടങ്ങിയിരിക്കുകയാണ് .അതിനിടയിലാണ് .സി പി എമ്മിനെയും പിണറായിയേയും ഒരുപോലെ വെട്ടിലാക്കുന്ന അത്യുഗ്രന്‍ കുറ്റപത്രം കൂടി പുറത്തു വന്നിരിക്കുന്നത് .
സംസ്ഥാന ഐടി വകുപ്പിന്റെ സ്‌പേസ് പാര്‍ക്ക് പദ്ധതിയില്‍ തനിക്കു ജോലി ലഭിച്ചതു മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ ഉള്‍പ്പെടുത്തിയാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത് . നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ നല്‍കിയ 303 പേജുള്ള കുറ്റപത്രത്തിലാണ് മുഖ്യപ്രതി സ്വപ്ന നല്‍കിയ മൊഴി ഉള്‍പ്പെടുത്തിയത്.ഇതോടെ സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ ആയി എന്നുതന്നെ അക്ഷരാര്‍ത്ഥത്തില്‍ പറയേണ്ടി വരും .
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ വിശ്വസ്തയായതിനാലും സത്യസന്ധയായതിനാലുമാണു സ്‌പേസ് പാര്‍ക്കില്‍ ജോലി ലഭിച്ചതെന്ന് സ്വപ്ന വിശദീകരിക്കുന്നു. ശിവശങ്കറിനെ ഔദ്യോഗികമായി 8 തവണ കണ്ടിട്ടുണ്ട്. ഇതില്‍ 6 തവണ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണു കണ്ടത്. ഏറെത്തവണ അനൗദ്യോഗികമായി ശിവശങ്കറിനെ സന്ദര്‍ശിച്ചു.
യുഎഇ കോണ്‍സല്‍ ജനറലിന്റെ സെക്രട്ടറിയെന്ന നിലയില്‍ മുഖ്യമന്ത്രിക്കു തന്നെ നേരത്തേ അറിയാമായിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.അതിനാല്‍ തന്നെ എപ്പോ വേണമെങ്കിലും മുഖ്യമന്ത്രിയെ നേരിട്ട് വിളിക്കാന്‍ കഴിയുന്ന ആത്മബന്ധം ഉടലെടുത്തിരുന്നു എന്ന തരത്തിലാണ് സ്വപ്നയുടെ ഈ മൊഴി .സ്‌പേസ് പാര്‍ക്ക് ജോലിക്കായി കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡോ. ജയശങ്കറിനെയും സ്‌പെഷല്‍ ഓഫിസര്‍ സന്തോഷിനെയും കാണാന്‍ പറഞ്ഞതു ശിവശങ്കറാണ്.
ജോലിക്കാര്യം മുഖമന്ത്രിയോടു സംസാരിച്ചു വേണ്ടതു ചെയ്യാമെന്നും ശിവശങ്കര്‍ പറഞ്ഞു. തുടര്‍ന്ന് സ്‌പേസ് പാര്‍ക്ക് സ്‌പെഷല്‍ ഓഫിസര്‍ സന്തോഷാണു ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചതെന്നും സ്വപ്ന മൊഴി നല്‍കി.ഇതോടെ ശിവശങ്കറിനെ പുറത്താക്കി സ്വയം രക്ഷപെടാനുള്ള മുഖ്യന്റെ നീക്കമാണ് അസ്ഥാനത്തായത് .വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ലാത്ത സ്വപ്നയ്ക്ക് 2019 നവംബറിലാണു സ്‌പേസ് പാര്‍ക്കില്‍ ഒരു ലക്ഷത്തിലേറെ ശമ്പളത്തില്‍ ജോലി നല്‍കിയത്.
കണ്‍സല്‍റ്റന്‍സി തുകയും ജിഎസ്ടിയും ചേരുമ്പോള്‍ ആകെ ചെലവ് പ്രതിമാസം 3.18 ലക്ഷമായിരുന്നു. 2018 ഓഗസ്റ്റിലെ പ്രളയ സമയത്ത് കോണ്‍സല്‍ ജനറല്‍ 20,000 ഡോളര്‍ (14.60 ലക്ഷം രൂപ) സമ്മാനം നല്‍കിയതായും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.ഇത്രയധികം ഗുരുതര വീഴ്ചകള്‍ വന്നിട്ടും താന്‍ ഒന്നും അറിഞ്ഞിട്ടില്ല എന്ന മട്ടില്‍ ഉരുണ്ടു കളിക്കുന്ന പിണറായുടെ മുഖമൂടി അന്വേഷണ സംഘം വലിച്ചുകീറി എന്നാണ് പ്രതിപക്ഷത്തിന്റെ വാദം.
"
https://www.facebook.com/Malayalivartha



























