സമൂഹമാധ്യമം വഴി പരിചയപ്പെട്ട കാമുകന്റെ അടുത്തെത്താന്‍ സഹായം ചോദിച്ചെത്തിയ പതിമൂന്നുകാരിയെ പീഡിപ്പിച്ച യുവാക്കള്‍ അറസ്റ്റില്‍

തമിഴ്‌നാട്ടിലുള്ള കാമുകന്റെ അടുത്തെത്താന്‍ സഹായം ചോദിച്ച കോഴിക്കോട്, മുക്കം സ്വദേശിയായ പതിമൂന്നുകാരിയെ യാത്രയ്ക്കിടെ പീഡിപ്പിച്ചുവെന്ന കേസില്‍ മൂന്നു യുവാക്കള്‍ അറസ്റ്റിലായി. പെണ്‍കുട്ടിയെ പിന്നീട് കാമുകനായ ധരണിയുടെ(22) താമസസ്ഥലത്തു നിന്നു കണ്ടെത്തി. കാമുകനെയും അറസ്റ്റ് ചെയ്തു.
മണാശ്ശേരി സ്വദേശി മിഥുന്‍ രാജ് (24), മലയമ്മ സ്വദേശി അഖിത്ത് രാജ് (23), മുക്കം കുറ്റിപ്പാല സ്വദേശി ജോബിന്‍ (23), തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ കാമരാജ്‌നഗര്‍ സ്വദേശി ധരണി (22) എന്നിവരാണ് പിടിയിലായത്.
തമിഴ്‌നാട് സ്വദേശിയായ ധരണിയുമായി സമൂഹമാധ്യമങ്ങള്‍ വഴിയാണ് പെണ്‍കുട്ടി പ്രണയത്തിലായത്. അതിനിടെ മണാശ്ശേരിയിലെ ആശുപത്രിയില്‍ വച്ച് മിഥുന്‍രാജിനെ പരിചയപ്പെട്ടു. ധരണിയുടെ അടുത്തെത്താന്‍ പെണ്‍കുട്ടി മിഥുന്‍രാജിന്റെ സഹായം തേടി.
രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം കാറുമായെത്തി ഈ മാസം രണ്ടിനു മിഥുന്‍രാജ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയി. മണാശ്ശേരിയിലെ മെഡിക്കല്‍ കോളജിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വാഹനം നിര്‍ത്തി മിഥുന്‍രാജ് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം, ഹൊസൂരിലെ ബസ് സ്റ്റാന്‍ഡിലെത്തിച്ചു കടന്നുകളയുകയായിരുന്നു.
https://www.facebook.com/Malayalivartha



























