Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

യാരത് ഈ സാറ... സ്വര്‍ണക്കടത്ത് കേസില്‍ ഇഡി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെ വെട്ടിലായി ശിവശങ്കര്‍; പ്രാഥമിക കുറ്റപത്രത്തില്‍ പ്രതിയല്ലാതിരുന്നിട്ടും ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങള്‍; ശിവശങ്കറിന്റെ ചാറ്റുകള്‍ ദുരൂഹത നിറഞ്ഞത്

08 OCTOBER 2020 08:43 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്തിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച് നിര്‍ണായക വെളിപ്പെടുത്തലുകളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയിരിക്കുന്നത്. പ്രാഥമിക കുറ്റപത്രത്തില്‍ പ്രതിയല്ലാതിരുന്നിട്ടും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഇഡി ഉന്നയിക്കുന്നത്. മാത്രമല്ല ശിവശങ്കര്‍ നടത്തിയ ദുരൂഹമായ വാട്‌സാപ്പ് ചാറ്റും ചര്‍ച്ചയാകുകയാണ്.

ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന പൂര്‍ത്തിയായ ശേഷം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാനിരിക്കുകയാണ്. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള ബന്ധം പ്രതികള്‍ ഉപയോഗപ്പെടുത്തിയോ എന്നു കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് ഇഡിയുടെ നിലപാട്. സ്വപ്നയുടെ കള്ളപ്പണം ഒളിപ്പിച്ച ലോക്കറിന്റെ കൂട്ടുടമയായ തിരുവനന്തപുരത്തെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലും ശിവശങ്കറും തമ്മില്‍ നടത്തിയ ദുരൂഹ വാട്‌സാപ്പ് ചാറ്റുകളുടെ വിശദാംശങ്ങളും കുറ്റപത്രത്തിനൊപ്പമുണ്ട്.

അതേസമയം സാറ എന്ന കഥാപാത്രവും രംഗത്തെത്തുകയാണ്. സ്വപ്നയാണോ സാറ എന്നും അതേ വേറെയാരെങ്കിലുമാണോ സാറ എന്നും ചര്‍ച്ച പുരോഗമിക്കുകയാണ്. സ്വപ്ന കൊണ്ടുവന്ന 30 ലക്ഷം രൂപ സൂക്ഷിക്കുന്നതു സംബന്ധിച്ച നിര്‍ദേശങ്ങളാണ് ശിവശങ്കര്‍ നല്‍കിയത്. സ്വപ്നയ്ക്കു പുറമേ സാറ എന്ന പേരുകാരിയുടെ കൈവശം പണമെന്നു സംശയിക്കാവുന്ന എന്തോ കൊടുത്തുവിടാന്‍ വേണുഗോപാല്‍ ആവശ്യപ്പെടുന്നു. അത് ഉറപ്പിക്കണമെന്നും പറയുന്നു. ശിവശങ്കര്‍ ഒകെയെന്നു പ്രതികരിച്ചതും ഇഡി കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടി. വാട്‌സാപ് സന്ദേശങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങളോടു ശിവശങ്കര്‍ വ്യക്തമായി പ്രതികരിച്ചില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു.

എം.ശിവശങ്കറും വേണുഗോപാല്‍ അയ്യരും തമ്മില്‍ പലപ്പോഴായി നടത്തിയ വാട്‌സാപ് ചാറ്റുകള്‍ കുറ്റപത്രത്തിന് അനുബന്ധമായി ഇഡി നല്‍കിയത്. ചോദ്യം ചെയ്യലില്‍ ഇവ വിശദീകരിക്കാന്‍ എം.ശിവശങ്കര്‍ തയാറായില്ല എന്നും ഇഡി പറയുന്നു. ഇത് പലരേയും സംശയ നിഴലിലാക്കുന്നതാണ്.

അതേസമയം നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്തു കേസില്‍ യു.എ.ഇ കോണ്‍സുലേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് അറ്റാഷെ റാഷിദ് അല്‍ ഖാമിസ് ചിമേനി, അക്കൗണ്ട്‌സ് വിഭാഗം മേധാവിയും ഈജിപ്ഷ്യന്‍ പൗരനുമായ ഖാലിദ് എന്നിവര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി സരിത്തിന്റെ മൊഴിയിലാണ് സുപ്രധാന വെളിപ്പെടുത്തലെന്നും ഇ.ഡി ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ പ്രധാന പ്രതികളെല്ലാം പിടിയിലായതിന് തൊട്ടുപിന്നാലെ, അറ്റാഷെ രാജ്യം വിട്ടു. നയതന്ത്രപരിരക്ഷയുള്ള ഇരുവരെയും ചോദ്യം ചെയ്യേണ്ടത് കേസില്‍ അത്യാവശ്യമാണെന്ന് എന്‍.ഐ.എയും കസ്റ്റംസും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ഇടപെടലുകളും ആശവിനിമയവുമാണ് നിര്‍ണായകമാവുക. കോണ്‍സലേറ്റ് ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബിക്ക് സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. അറ്റാഷെയ്ക്ക് 3000 യു.എസ്. ഡോളര്‍ നല്‍കിയതായും സരിത്ത് വെളിപ്പെടുത്തി.

ഒരു കിലോ സ്വര്‍ണം കടത്തുമ്പോള്‍ കോണ്‍സലേറ്റ് ജനറലിന് ആയിരം യു.എസ് ഡോളര്‍ നല്‍കണമെന്ന് ഖാലിദ് ആവശ്യപ്പെട്ടതായി സന്ദീപ് നായരും മൊഴി നല്‍കി. ലൈഫ് ഭവനപദ്ധതിയില്‍ പദ്ധതിച്ചെലവിന്റെ 20 ശതമാനം കമ്മിഷനായി വേണമെന്ന് ഖാലിദ് നിര്‍ബന്ധിച്ചതായി യുണിടാക് എം.ഡി. സന്തോഷ് ഈപ്പന്‍, ഡയറക്ടര്‍ വിനോദ് എന്നിവര്‍ ഇ.ഡിക്ക് മൊഴി നല്‍കി. ഇതുപ്രകാരം ഫെഡറല്‍ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയുടെ വൈറ്റില ബ്രാഞ്ചുകളില്‍ നിന്ന് 7.5 കോടി രൂപ കൈമാറി. അതില്‍ 3.8 കോടി യു.എസ് ഡോളറാക്കി. പണവും ഡോളറും തിരുവനന്തപുരത്തു വച്ച് ഖാലിദിന്റെ കാറിന്റെ പിന്നില്‍ വച്ചതായി സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തി. നിര്‍ണായകമായ ഈ മൊഴികളില്‍ നിന്ന് സ്വര്‍ണക്കടത്ത് കേസിലും, ലൈഫ് ഭവനപദ്ധതി അഴിമതിയിലും യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നാണ് ഇ.ഡിയുടെ വിലയിരുത്തല്‍. ഇതിന് പിന്നാലെയാണ് സാറ എന്ന കഥാപാത്രം വരുന്നത്. ഇതോടെ സാറും സാറയും പെട്ടിരിക്കുകയാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (36 minutes ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (52 minutes ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (53 minutes ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (1 hour ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (1 hour ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (1 hour ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (1 hour ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (1 hour ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (2 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (3 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (6 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (7 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (7 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (7 hours ago)

Malayali Vartha Recommends