ശിവശങ്കര്‍ ചെയ്ത ചെലവ്... സ്‌പേസ് പാര്‍ക്കില്‍ മാത്രമല്ല സ്വപ്ന സുരേഷിന്റെ എല്ലാ നിയമനങ്ങളും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന വിവരം ഇ.ഡിക്കും എന്‍ഐഎക്കും ലഭിച്ചത് എം. ശിവശങ്കറില്‍ നിന്ന്; അന്വേഷണം പുരോഗമിക്കുന്നു ചര്‍ച്ചകളും

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു മുഖ്യമന്ത്രിക്കെതിരെ എന്‍ഫോഴ്‌മെന്റ് അന്വേഷണം തുടങ്ങുന്നു. അതിന്റെ റെക്കോര്‍ഡ് നിര്‍ഭാഗ്യവശാല്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് വന്നു ചേര്‍നിരിക്കുന്നത്. സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയെ അറിയാമായിരുന്നു എന്ന മൊഴിയാണ് അന്വേഷണത്തിലേക്ക് മുഖ്യമന്ത്രിയെ വലിച്ചിഴച്ചത്.
സ്‌പേസ് പാര്‍ക്കില്‍ മാത്രമല്ല സ്വപ്ന സുരേഷിന്റെ എല്ലാ നിയമനങ്ങളും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന വിവരം ഇ.ഡിക്കും എന്‍ ഐ എക്കും ലഭിച്ചത് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറില്‍ നിന്ന്. ഇക്കാര്യം ഇ ഡി പൂര്‍ണമായി വിശ്വസിച്ചിട്ടില്ലെങ്കിലും അന്വേഷണം തുടരുകയാണ്.
തന്നെ മുഖ്യമന്ത്രി തീര്‍ത്തും ബലിയാടാക്കി എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ശിവശങ്കര്‍ തന്നെയാണ് എന്‍ ഐ എക്കും ഇഡിക്കും വിവരങ്ങള്‍ കൈമാറിയതെന്നാണ് സൂചന. അതായത് വിശ്വസ്തന്‍ മുഖ്യമന്ത്രിയെ ചതിച്ചു എന്നര്‍ത്ഥം.
ഇനിയൊരിക്കലും തനിക്ക് പിണറായി വിജയന്റെ പിന്തുണ ലഭിക്കില്ലെന്ന് ശിവശങ്കര്‍ മനസിലാക്കിയിരുന്നു. മുഖ്യമന്ത്രിക്ക് വേണ്ടി ചോരയും നീരയും കളഞ്ഞ തന്നെ അദ്ദേഹം തീര്‍ത്തും അവഗണിക്കുമെന്ന് ഒരിക്കലും ശിവശങ്കര്‍ കരുതിയില്ല. അതോടെ അദ്ദേഹം പരിഭ്രാന്തനായി. തന്നെ ആരും സംരക്ഷിക്കില്ലെന്ന് മനസിലാക്കിയപ്പോഴാണ് ശിവശങ്കര്‍ എല്ലാം തുറന്നു പറഞ്ഞത്. അതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വപ്നയുടെ നിയമനം മുഖ്യമന്ത്രിക്ക് അറിയാമായിരുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം നല്‍കിയത്. തന്റെ സെക്രട്ടറി പറഞ്ഞ കാര്യം ചെയ്തു എന്നതില്‍ കവിഞ്ഞ് മുഖ്യമന്ത്രിക്ക് കേസില്‍ ബന്ധമുണ്ടോ എന്നാണ് ഇ.ഡിക്ക് അറിയേണ്ടത്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ വിശ്വസ്ത ആയതിനാലാണ് സ്വപ്നയ്ക്ക് നിയമനം ലഭിച്ചതെന്നും ഇ.ഡിയുടെ കുറ്റപത്രത്തില്‍ പറയുന്നു. ശിവശങ്കറിന്റെ ശുപാര്‍ശയിലാണ് സ്വപ്ന സര്‍ക്കാരിന്റെ ഉന്നതങ്ങളിലേക്ക് ചവിട്ടികയറിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
സ്വപ്നയും ശിവശങ്കറും പല തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും ഇരുവരും അഞ്ചാ ആറോ തവണ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയോട് പറഞ്ഞ് സ്‌പേസ് പാര്‍ക്കില്‍ നിയമനം നല്‍കാമെന്ന് ശിവശങ്കര്‍ സ്വപ്നയ്ക്ക് ഉറപ്പ് നല്‍കിയിരുന്നുവെന്നും സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്കെതിരേ ഇ.ഡി കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നു. ശിവശങ്കറിനെ മുഖ്യമന്ത്രി ഒരിക്കല്‍ പോലും അവിശ്വസിച്ചില്ല.
കെ.എസ്.ഐ.ടി.ഐ.എല്‍ എം.ഡിയേയും സ്‌പെഷ്യല്‍ ഓഫീസര്‍ സന്തോഷിനേയും കാണാന്‍ സ്വപ്നയോട് ശിവശങ്കര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് സന്തോഷ് സ്വപ്നയെ വിളിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചത്. സപേസ് പാര്‍ക്കിലെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് മനസിലാക്കാനാണ് ഇവരെ കാണാന്‍ നിര്‍ദേശിച്ചതെന്നും സ്വപ്ന നല്‍കിയ മൊഴിയെ ഉദ്ധരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു.
സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളില്‍ ശിവശങ്കറിന് പങ്കുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. ശിവശങ്കറിനെതിരെ ആഴത്തിലുള്ള അന്വേഷണം വേണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ ആവശ്യപ്പെട്ടു. സ്വപ്നയും സരിത്തും സന്ദീപും കള്ളപ്പണ ഇടപാട് നടത്തിയതായി തെളിഞ്ഞുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. പ്രതികളുടെ ജാമ്യഹര്‍ജി കോടതി പരിഗണിക്കാനിരിക്കെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചത്.
മുഖ്യമന്ത്രിയെക്കാള്‍ സ്വാധീനമാണ് സ്വപ്നക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉള്ളതെന്ന് എന്‍ ഐ ഐ നേരത്തെ കോടതിയില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു.
ശിവശങ്കര്‍ തന്റെ മെന്റര്‍ മാത്രമാണെന്ന് സ്വപ്ന പറയുന്നത്. എന്നാല്‍ കേസില്‍ നിന്ന് ശിവശങ്കറെ ഒഴിവാക്കാനോ അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കാനോ ഇ.ഡി തയ്യാറല്ല.
സ്വര്‍ണ്ണക്കടത്തില്‍ സ്വപ്ന സുരേഷിന് നിര്‍ണായക പങ്കുണ്ടായത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സ്വാധീനം കാരണമാണെന്നും ഇഡി കോടതിയില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ ഓഫിസിലും യുഎഇ കോണ്‍സുലേറ്റിലും വലിയ ഇടപെടല്‍ നടത്താനുള്ള ശേഷി അവര്‍ നേടിയെടുത്തിരുന്നു. സ്വപ്നയുടെ അറിവില്ലാതെ ഒരു കാര്യം പോലും യുഎഇ കോണ്‍സുലേറ്റില്‍ നടന്നിരുന്നില്ലെന്നും എന്‍ഐഎ കോടതിയില്‍ വെളിപ്പെടുത്തുന്നു.
മുഖ്യമന്ത്രിയുടെ സ്വന്തം ആള്‍ ആയിരുന്നതു കൊണ്ടാണ് കോണ്‍സുലേറ്റിലും സ്വപ്നക്ക് നിര്‍ണായക സ്വാധീനം ഉണ്ടായിരുന്നത്. ഇടതു മന്ത്രിസഭയിലെ പല മന്ത്രിമാരും സ്വപ്നയുടെ വിളിപ്പുറത്തായിരുന്നു. മൂന്ന് മന്ത്രിമാരാണ് ആരോപണത്തിന്റെ നിഴലിലുള്ളത്. എന്നാല്‍ കെ. ടി. ജലീലിന്റെ പേരു മാത്രമാണ് കേരളം ഇതുവരെ കേട്ടത്.
കോണ്‍സുലേറ്റില്‍ നിന്ന് സ്വപ്ന രാജിവെച്ച ശേഷവും 1000 ഡോളര്‍ പ്രതിഫലം കോണ്‍സുലേറ്റ് നല്‍കിയിരുന്നുവെന്നും വിദേശത്തും സ്വപ്നയ്ക്ക് വലിയ ബന്ധങ്ങളുണ്ടായിരുന്നുവെന്നും എന്‍ഐഎ വ്യക്തമാക്കി. അത് കോണ്‍സൂ ലേറ്റ് സ്വപ്നക്ക് നല്‍കിയ കൈക്കൂലിയാണെന്നു വേണം കരുതാന്‍. കാരണം കോണ്‍സുലേറ്റിന്റെ കാര്യങ്ങള്‍ മുടക്കം കൂടാതെ നടത്താന്‍ സ്വപ്നക്ക് കഴിഞ്ഞിരുന്നു. അതായിരുന്നു സെക്രട്ടേറിയറ്റിലുള്ള സ്വപ്നയുടെ സ്വാധീനം.
സ്‌പേസ് പാര്‍ക്കില്‍ ജോലി വാഗ്ദാനം ചെയ്ത് സ്വപ്നയെ പദ്ധതിയിലേക്ക് കൊണ്ടു വന്നത് ശിവശങ്കറാണ്. എന്നാല്‍ ശിവശങ്കറിന് ആരാണ് സ്വപ്നയെ പരിചയപ്പെടുത്തിയതെന്ന് എന്‍ ഐ എ വ്യക്തമാക്കിയിട്ടില്ല. അത് നേരത്തെ പറഞ്ഞ ഉന്നതനായിരിക്കാനാണ് സാധ്യത.ഉന്നതന്‍ മുഖ്യമന്ത്രിക്ക് ഉറ്റവന്‍ തന്നെയാണ്.
സ്‌പേസ് പാര്‍ക്ക് പ്രോജെക്ടില്‍ സ്വപ്നക്ക് വന്‍ സ്വാധീനമുണ്ട്. സ്വര്‍ണക്കടത്തില്‍ താഴെത്തട്ടിലെ കണ്ണിയല്ല നിര്‍ണായക സ്വാധീനമുള്ള ഇടനിലക്കാരിയാണ് സ്വപ്നയെന്നും കോടതിയെ അറിയിച്ചു. സ്വര്ണക്കടത്തില്‍ ഇടപെട്ടവര്‍ക്ക് ഓരോ ഇടപാടിലും 50,000 രൂപ കിട്ടിയെന്നും എന്‍ഐഎ വെളിപ്പെടുത്തുന്നു.
പിണറായിയല്ല മറ്റാരെങ്കിലുമാണ് മുഖ്യമന്ത്രി കസേരയില്‍ ഇരുന്നിരുന്നതെങ്കില്‍ ഇതിനു മുമ്പ് തത്സ്ഥാനം രാജി വയ്‌ക്കേണ്ടി വന്നേനെ. കാരണം ഒരു ആഗോള കള്ളക്കടത്തുകാരിക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വലിയ സ്വാധീനമുണ്ടെന്ന് എന്‍ ഐ എ വെറുതെ പറഞ്ഞതല്ല, കോടതിയില്‍ എഴുതി കൊടുത്തതാണ്. എന്നിട്ടും അവഗണിക്കുന്നതാണ് പിണറായിയുടെ രീതി.
പിണറായിക്ക് സ്വപ്നയെ പരിചയമുണ്ടെന്നും കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ സന്നിദ്ധ്യത്തിലാണ് എല്ലാം നടന്നതെന്ന് ഇ ഡി കോടതിയെ അറിയിച്ചത് വെറുതെയെല്ല.
https://www.facebook.com/Malayalivartha



























