വിശ്വസിച്ചു എല്ലാം... നയതന്ത്ര ബാഗേജിന്റെ പേരിലുള്ള സ്വര്‍ണക്കടത്തിനെക്കുറിച്ച് യു.എ.ഇ. കോണ്‍സുല്‍ ജനറലിന് അറിവുണ്ടായിരുന്നില്ലെന്ന് സ്വപ്ന സുരേഷ്; കോണ്‍സുലേറ്റിനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ എന്‍ഐഎ

നയതന്ത്ര ബാഗേജിന്റെ പേരിലുള്ള സ്വര്‍ണക്കടത്തിനെക്കുറിച്ച് യു.എ.ഇ. കോണ്‍സുല്‍ ജനറലിന് അറിവുണ്ടായിരുന്നില്ലെന്ന് സ്വപ്ന സുരേഷിന്റെ മൊഴി. തികച്ചും പ്രധാനപ്പെട്ട ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ യു. എ. ഇ. കോണ്‍സുലേറ്റിനെ സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് ഒഴിവാക്കാന്‍ എന്‍ ഐ എ നടപടികള്‍ ആരംഭിച്ചു. യു എ ഇ കോണ്‍സുലേറ്റിനെ ആരോപണ നിഴലില്‍ നിന്ന് എങ്ങനെ ഒഴിവാക്കും എന്ന ഗവേഷണത്തില്‍ എന്‍ ഐ എ ഏര്‍പ്പെട്ടിരികുമ്പോഴാണ് മര്‍മ്മത്തില്‍ കൊള്ളുന്ന മൊഴി തികച്ചും അപ്രതീക്ഷിതമായി ലഭിച്ചത്. ചുരുക്കത്തില്‍ രണ്ടു രാജ്യങ്ങള്‍ രക്ഷപ്പെട്ടെന്ന് പറയാം.
ഇതോടെ സ്വപ്നയും സരിത്തുമൊക്കെ വെറും കള്ള കടത്തുകാര്‍ എന്ന ലേബലിലേക്ക് നീങ്ങും. കഴിഞ്ഞ ദിവസം കോടതി പറഞ്ഞതു പോലെ രാജ്യരക്ഷാകുറ്റം ഇവര്‍ക്ക് മേല്‍ ഉന്നയിക്കാന്‍ കഴിയില്ല. രാജ്യരക്ഷയും കള്ളക്കടത്തും രണ്ടും രണ്ടാണെന്ന് തന്നെയാണ് കോടതിയുടെ വിശ്വാസം.
പക്ഷേ, കോണ്‍സുല്‍ ജനറലിന് കമ്മിഷന്‍ നല്‍കണമെന്നപേരില്‍ റമീസില്‍നിന്ന് സ്വര്‍ണക്കടത്തിന് കിലോക്ക് ആയിരം ഡോളര്‍ എന്നരീതിയില്‍ കമ്മിഷന്‍ കൈപ്പറ്റിയിരുന്നു. സരിത്തും ഇതേ മൊഴി ആവര്‍ത്തിച്ചിട്ടുണ്ട്. സ്വര്‍ണക്കള്ളക്കടത്തിനായി കെ.ടി. റമീസ് തന്നെയും സരിത്തിനെയും സമീപിച്ചതായി സ്വപ്ന പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തില്‍ നയതന്ത്ര ചാനല്‍ വഴി രണ്ടുതവണ ബാഗേജ് അയച്ചു.
യൂണീടാകില്‍നിന്നും സെയിന്‍വെഞ്ച്വേഴ്‌സില്‍നിന്നും 1.08 കോടി രൂപ, കാര്‍പാലസ് ഗ്രൂപ്പില്‍നിന്ന് 70,000 യു.എസ്. ഡോളര്‍, യു.എ.എഫ്.എക്‌സ് സൊല്യൂഷന്‍സ് െ്രെപവറ്റ് ലിമിറ്റഡില്‍നിന്ന് 35,000 യു.എസ്. ഡോളര്‍, ഫോര്‍ത്ത് ഫോഴ്‌സില്‍നിന്ന് 30,000 യു.എസ്. ഡോളര്‍ എന്നിങ്ങനെ വിവിധ ഇടപാടുകളില്‍ കമ്മിഷന്‍ ലഭിച്ചു.
കോണ്‍സുല്‍ ജനറലില്‍നിന്ന് 2018 ജൂണിലും ഓഗസ്റ്റിലുമായി 35,000, 20,000 യു.എസ്. ഡോളര്‍, കോണ്‍സുലേറ്റ് ധനകാര്യവിഭാഗം തലവന്‍ ഖാലിദില്‍നിന്ന് 50,000 യു.എസ്. ഡോളര്‍ എന്നിങ്ങനെയും ശമ്പളത്തിന് പുറമേ ലഭിച്ചിരുന്നു. സ്വപ്ന പറഞ്ഞ രൊഴി ഇഡി പൂര്‍ണമായി വിശ്വസിച്ചിട്ടില്ലെങ്കിലും അതില്‍ വാസ്തവമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഏതായാലും വൈദ്യനും രോഗിയും ഇച്ഛിച്ചത് പാല്‍ എന്നതു പോലെ കോണ്‍സുലേറ്റിനെ കേസില്‍ നിന്ന് ഒഴിവാക്കാനുള്ള വഴി എന്‍ ഐ എക്ക് മുന്നില്‍ തെളിഞ്ഞു.
സന്ദീപ് ആണ് നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് എന്ന ആശയം പറഞ്ഞതെന്ന് സരിത്ത് ഇഡിക്ക് മൊഴി നല്‍കിയിട്ടുണ്ട്. പിടിക്കപ്പെട്ടത് ഉള്‍പ്പെടെ 21 തവണ സ്വര്‍ണം കടത്തി. ഇതിലൂടെ സ്വപ്നയ്ക്കും തനിക്കുമായി 39.66 ലക്ഷം രൂപ കിട്ടി. അഡ്മിന്‍ അറ്റാഷെയായ റാഷിദ് ഖാമിസിന് 3000 യു.എസ്. ഡോളര്‍ സ്വര്‍ണക്കടത്തിന്റെ പേരില്‍ നല്‍കിയിട്ടുണ്ട്. ഇതിലും കോണ്‍സുല്‍ ജനറല്‍ പ്രതിയല്ല. അറ്റാഷെ നയതന്ത്ര കാര്യാലയത്തിലെ ഒരു ചെറിയ ഉദ്യോഗസ്ഥന്‍ മാത്രമാണ്. പിടികൂടിയത് ഉള്‍പ്പെടെ ആകെ 166.88 കിലോ സ്വര്‍ണമാണ് കടത്തിയത്. ടെലിഗ്രാം മെസ്ജ് ഗ്രൂപ്പിലൂടെയായിരുന്നു ആശയവിനിമയമെല്ലാം.
കോണ്‍സുലേറ്റിന്റെ പേരില്‍ വ്യാജ സീലും കത്തും ഉണ്ടാക്കിയതായി സരിത്ത് മൊഴി നല്‍കിയിട്ടുണ്ട്.
സ്വര്‍ണക്കടത്ത് നടത്തിയിരുന്ന നിയാസ് വഴിയാണ് കെ.ടി. റമീസിനെ പരിചയപ്പെട്ടതെന്ന് സന്ദീപ് നായര്‍ ഇഡിയെ അറിയിച്ചു. സ്വര്‍ണക്കടത്തിലെ ജലാല്‍, മുഹമ്മദ് ഷാഫി തുടങ്ങി മറ്റെല്ലാ പ്രതികളുടെയും പേരുകള്‍ വെളിപ്പെടുത്തി. സ്വര്‍ണം ആര് അയക്കുന്നു എന്ന വിവരം നല്‍കുന്നത് റമീസാണ് . കോണ്‍സുലേറ്റിന്റെ വ്യാജ കത്ത് ഈ പേരില്‍ താനും സരിത്തും ചേര്‍ന്ന് തയ്യാറാക്കി അയക്കുമെന്നും സദീപ് പറഞ്ഞു. ഈ മൊഴിയിലും കോണ്‍സുല്‍ ജനറലിനെ ഒഴിവാക്കാന്‍ എന്‍ ഐ എക്ക് വഴി തെളിഞ്ഞു.
സ്വപ്നയെ പരിചയപ്പെടുത്തിയ ശിവശങ്കര്‍ സാമ്പത്തിക ഉപദേശങ്ങള്‍ കൊടുക്കാനും ആവശ്യപ്പെട്ടതായി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാല്‍ പറഞ്ഞു. സ്വപ്നയുമായി ചേര്‍ന്ന് ലോക്കര്‍ തുടങ്ങാന്‍ ശിവശങ്കര്‍ പറഞ്ഞു. ലോക്കറില്‍നിന്ന് താനാണ് സ്വപ്നയ്ക്ക് പണമെടുത്തു നല്‍കിയിരുന്നത്. 30 ലക്ഷം രൂപ സ്വപ്നയുടെ കൈവശമുള്ളത് ശിവശങ്കര്‍ തന്റെ വീട്ടില്‍വെച്ച് കൈപ്പറ്റി. ലോക്കര്‍ തുറക്കുന്നതിന് ഒരുദിവസം മുമ്പായിരുന്നു ഇത്. ലോക്കറുമായി ബന്ധപ്പെട്ട് നടക്കുന്ന ഇടപാടുകള്‍ യഥാസമയം ശിവശങ്കറിനെ അറിയിച്ചിരുന്നു.
എന്നാല്‍ ശിവശങ്കര്‍ പറയുന്നത് മറ്റൊരു കഥയാണ്. അത് കേട്ടാല്‍ സ്വപ്നയെ പോലൊരു ഭാരിദ്ര്യവാസി ഇനി ജനിക്കാതിരിക്കുന്നു എന്നാണ് മനസിലാക്കേണ്ടത് . സ്വപ്നയെ പലപ്പോഴും സാമ്പത്തികമായി സഹായിച്ചിരുന്നു. ഈ തുകകള്‍ തിരിച്ചുകിട്ടിയിരുന്നില്ല. ലോക്കര്‍ വാടകപോലും കൊടുക്കാന്‍ കഴിയാതിരുന്ന സമയത്തും സ്വപ്നയെ സഹായിച്ചിട്ടുണ്ട്. 30 ലക്ഷം രൂപ ലോക്കറില്‍ വെക്കുന്നതുമായി ബന്ധപ്പെട്ട് പി. വേണുഗോപാലുമായി വാട്‌സാപ്പില്‍ ചാറ്റ് നടത്തിയിരുന്നു. സ്വപ്നയുടെ കൈവശം വന്‍തോതില്‍ പണമുണ്ടായിരുന്നെന്ന് അറിയില്ലായിരുന്നുവെന്നും ശിവശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്.
സ്വപ്ന ശിവശങ്കറിനെ വലിപ്പിച്ചോ എന്ന കാര്യത്തില്‍ ഇനി തീരുമാനം വരാതിരിക്കുന്നതേയുള്ളു. ഏതായാലും ശിവശങ്കറും സ്വപ്നയും ചേര്‍ന്ന് പിണറായിയെ വലിപ്പിച്ചു എന്നകാര്യം വ്യക്തമാണ്.
"
https://www.facebook.com/Malayalivartha



























