പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 64-കാരനെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റ് ചെയ്തു

കഞ്ഞിക്കുഴി പോലീസ് പോക്സോ നിയമപ്രകാരം 64-കാരനെ അറസ്റ്റ് ചെയ്തു. പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കഞ്ഞിക്കുഴി കൈതപ്പാറ ചെറുപറമ്പില്‍ ജോര്‍ജിനെയാണ് അറസ്റ്റ് ചെയ്തത്.
വയറുവേദനയ്ക്ക് പെണ്‍കുട്ടി ചികില്‍സ തേടി ആശുപത്രിയിലെത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്നറിയുന്നത്. തുടര്‍ന്ന് തൊടുപുഴ വനിതാ ഹെല്‍പ്പ് ലൈനില്‍ അറിയിക്കുകയായിരുന്നു.
മൂന്നാം ക്ലാസ് മുതല്‍ ജോര്‍ജ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായി കഞ്ഞിക്കുഴി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മാത്യു ജോര്‍ജിന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. പെണ്‍കുട്ടി ഇപ്പോള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.
ഭാര്യ നേരത്തെ മരിച്ച് പോയ ജോര്‍ജിന് വിവാഹിതരായ രണ്ട് ആണ്‍ മക്കളുണ്ട്. ഒറ്റയ്ക്കായിരുന്നു പ്രതിയുടെ താമസം. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha



























