സ്വപ്നയ്ക്കായി സാറയുമായി നടത്തിയ ഡീല്‍... ശിവശങ്കര്‍ അഴിക്കുള്ളിലാകും സര്‍വ്വ തെളിവുകളും പൊക്കി സാറയുമായുള്ള ഡീല്‍ നിര്‍ണായക വഴിത്തിരിവ്

പിണറായി സര്‍ക്കാരിന് ആശ്വസിക്കാന്‍ വകയുണ്ട് എന്ന് കരുതിയ നിമിഷമാണ് വീണ്ടും മാറിമറിഞ്ഞത് .സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസിനെ സ്വന്തം വിഹാരകേന്ദ്രമാക്കി മാറ്റിയ ശിവശങ്കറിനെ കുത്തിന് പിടിച്ചു പുറത്താക്കി രക്ഷപെടാമെന്നു പിണറായി കണക്കൂകൂട്ടിയത് പാടെ തെറ്റിപ്പോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ .സംസ്ഥാന മുഖ്യന്റെ രാഷ്ട്രീയ ഭാവി പൂര്‍ണമായും അവസാനിപ്പിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് അതിയായ ആഹ്ളാദം ജനിപ്പിക്കുന്ന തരത്തിലുള്ള വാര്‍ത്തയാണ് അനുനിമിഷം പുറത്തുവന്നുകൊണ്ടിരിക്കുന്നത് .
സ്വര്‍ണ്ണക്കടത്തിലൂടെ ലഭിച്ച പണം സ്വപ്നയടക്കമുള്ള പ്രതികള്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചോ എന്ന എന്‍ ഐ എ കോടതിയുടെ ചോദ്യം സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചടത്തോളം വലിയ ആശ്വാസം നല്‍കുന്ന കാര്യമായി മാറിയിരിക്കുകയാണ് .സ്വപ്നയുടെ പേരില്‍ പുതിയതായി എന്ത് തരത്തിലുള്ള ആരോപണങ്ങള്‍ വന്നാലും ,അതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും മുഖ്യമന്ത്രിയുടെ മേല്‍ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ ഒരേമനസ്സോടെ കെട്ടിവയ്ക്കുന്നു എന്നാണ് നാളുകളായി പാര്‍ട്ടി ഉയര്‍ത്തുന്ന ആരോപണം .
ആ ആരോപണങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് എന്‍ എ എ കോടതിയുടെ പരാമര്‍ശം എന്നാണ് പാര്‍ട്ടിയുടെ മുഖപത്രത്തില്‍ കൊടുത്തിരിക്കുന്നത് .എന്നാല്‍ നിജസ്ഥിതി എന്താണ് എന്ന് പോലും മനസ്സിലാക്കാതെയുള്ള സഖാക്കളുടെ കേവലം ജല്പനം മാത്രമാണ് എന്നത് രാഷ്ട്രീയ നിരീക്ഷകരുടെ വിദഗ്ദ്ധ അഭിപ്രായമായി മാറിയിരിക്കുന്നു.
സ്വര്‍ണക്കടത്തിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച പ്രാഥമിക കുറ്റപത്രത്തില്‍ പ്രതിയല്ലാതിരുന്നിട്ടും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളാണ് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഉന്നയിക്കുന്നത്. ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന പൂര്‍ത്തിയായ ശേഷം അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യും.ഇത് സംസ്ഥാന സര്‍ക്കാരിന്റെ ചങ്കിടിപ്പ് വര്‍ധിപ്പിക്കുന്ന വാര്‍ത്തയാണ് .ശിവശങ്കറും സ്വപ്നയും തമ്മിലുള്ള ബന്ധം പ്രതികള്‍ ഉപയോഗപ്പെടുത്തിയോ എന്നു കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് ഇഡിയുടെ നിലപാട്. സ്വപ്നയുടെ കള്ളപ്പണം ഒളിപ്പിച്ച ലോക്കറിന്റെ കൂട്ടുടമയായ തിരുവനന്തപുരത്തെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലും ശിവശങ്കറും തമ്മില്‍ നടത്തിയ ദുരൂഹ വാട്‌സാപ്പ് ചാറ്റുകളുടെ വിശദാംശങ്ങളും കുറ്റപത്രത്തിനൊപ്പമുണ്ട്. ഇത് തന്നെയാണ് സംസ്ഥാന സര്‍ക്കാരിനെ വീണ്ടും കുഴപ്പത്തിലാക്കുന്നത് .
സംസ്ഥാന സര്‍ക്കാരിനെ തുലയ്ക്കാനായി വൈരാഗ്യ ബുദ്ധിയോടെ പ്രവര്‍ത്തിക്കുകയാണ് അന്വേഷണ ഏജന്‍സി എന്നാണ് മുഖ്യമന്ത്രി പരസ്യമായി പറഞ്ഞുവയ്ക്കുന്നത് .സ്വപ്ന കൊണ്ടുവന്ന 30 ലക്ഷം രൂപ സൂക്ഷിക്കുന്നതു സംബന്ധിച്ച നിര്‍ദേശങ്ങളാണു ശിവശങ്കര്‍ നല്‍കിയത്. സ്വപ്നയ്ക്കു പുറമേ സാറ എന്ന പേരുകാരിയുടെ കൈവശം പണമെന്നു സംശയിക്കാവുന്ന എന്തോ കൊടുത്തുവിടാന്‍ വേണുഗോപാല്‍ ആവശ്യപ്പെടുന്നതും ശിവശങ്കര്‍ 'ഒകെ'യെന്നു പ്രതികരിച്ചതും ഇഡി കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടി. വാട്‌സാപ് സന്ദേശങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങളോടു ശിവശങ്കര്‍ വ്യക്തമായി പ്രതികരിച്ചില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാകും വരും ദിവസങ്ങളില്‍ ശിവശങ്കറിനെതിരെ അന്വേഷണ ഏജന്‍സി വീണ്ടും പിടി മുറുകുന്നത് .സംസ്ഥാന മുഖ്യമന്ത്രിയുടെ വിശ്വസ്തനായ കാലത്ത് ശിവശങ്കര്‍ കാട്ടിക്കൂട്ടിയ പരിപാടികളുടെ കണക്കെടുപ്പ് ഈ അടുത്ത കാലത്തൊന്നും തീരുന്ന ലക്ഷണമില്ല എന്ന് തന്നെയാണ് ഇ ഡിയുടെ അന്വേഷണ രീതിയില്‍ നിന്നും വ്യക്തമാകുന്നത് .
പിണറായിയുടെ നേരെ രാഷ്ട്രീയ ആയുധമായി കേന്ദ്ര സര്‍ക്കാര്‍ എന്‍ ഐ എ യെ ഉപയോഗിക്കുന്നു എന്ന ആരോപണം നടത്തുമ്പോഴും അന്വേഷണ സംഘത്തിന് കൂടുതല്‍ കരുത്തേകുന്ന തെളിവുകളും ദുരൂഹതകളുമാണ് ദിവസേന പുറത്തു വരുന്നത് .യു എ ഇ കോണ്‍സുലേറ്റിന്റെ പങ്ക് അന്വേഷിക്കുന്നതില്‍ നയതന്ത്ര പരിമിതികള്‍ ഉണ്ടെങ്കില്‍ പോലും അത് മറികടക്കനായുള്ള ശ്രമമാണ് ഇപ്പോള്‍ എന്‍ ഐ എ നടത്തുന്നത് എന്നതിനാല്‍ തന്നെ നിഷ്പക്ഷമായ അന്വേഷണമാണ് അവരുടേത് എന്നത് പകലുപോലേ വ്യക്തമാണ് .
https://www.facebook.com/Malayalivartha



























