ഭാര്യയുടെ നിലവിളി കേട്ട് ഓടിയെത്തി.. ആരോ കിണറ്റില്‍ വീണെന്നറിഞ്ഞ് കിണറ്റിലേക്ക് എടുത്തുചാടി... മുങ്ങിതാഴുന്ന കുട്ടിയെ പൊക്കിയെടുത്തപ്പോള്‍ ഞെട്ടിപ്പോയി....

ഭാര്യയുടെ നിലവിളി കേട്ട് ഓടിയെത്തി.. ആരോ കിണറ്റില്‍ വീണെന്നറിഞ്ഞ് കിണറ്റിലേക്ക് എടുത്തുചാടി... മുങ്ങിതാഴുന്ന കുട്ടിയെ പൊക്കിയെടുത്തപ്പോള്‍ ഞെട്ടിപ്പോയി.... കുട്ടിയുടെ മുഖം കണ്ടപ്പോഴാണ് അമീറലിക്ക് മനസ്സിലായത് താന്‍ രക്ഷിച്ചത് സ്വന്തം മകനെയാണെന്ന്. എടയൂര്‍ നോര്‍ത്ത് ബാങ്കുംപടിയിലെ തയ്യാട്ടില്‍ വീട്ടില്‍ അമീറലിയുടെ മകന്‍ റെനിലാ(11)ണ് ബാപ്പയുടെ കൈകളാല്‍ ജീവിതം തിരികെപ്പിടിച്ചത്. മുങ്ങിത്താഴുന്ന കുട്ടിയെ കിണറില്‍ നിന്ന് പൊക്കിയെടുക്കുമ്പോള്‍ ഒരു ജീവന്‍ രക്ഷിച്ച ചാരിതാര്‍ഥ്യത്തിലായിരുന്നു അമീറലി. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടന്നത്.
ഉച്ചയ്ക്കുശേഷം അമീറലിയുടെ മുറ്റത്ത് തൊട്ടടുത്ത വീട്ടിലെ കുട്ടികളെല്ലാം കളിക്കാനെത്തിയിരുന്നു. പെട്ടെന്നാണ് ഭാര്യയുടെ ഉച്ചത്തിലുള്ള കരച്ചില്‍കേട്ട് അമീര്‍ അകത്തുനിന്ന് ഓടിയെത്തി. ഭാര്യ പറഞ്ഞതനുസരിച്ച് വീട്ടുമുറ്റത്തെ കിണറ്റിലേക്കാണ് അമീറലി ആദ്യം ഓടിച്ചെന്നുനോക്കിയത്. അസ്വാഭാവികമായി ഒന്നും കണ്ടില്ല. തുടര്‍ന്ന് വീടിന് മുന്‍പിലുള്ള തൊട്ടടുത്ത കിണറ്റിന്‍കരയിലേക്കോടി. നോക്കിയപ്പോള്‍ കിണറ്റില്‍ വെള്ളം നന്നായി ഇളകുന്നു. ആരോ കിണറ്റില്‍ വീണിട്ടുണ്ട് എന്ന തോന്നലോടെ എടുത്തുചാടി.
ഒരു കുട്ടി മുങ്ങിത്താഴുന്നു. ഊളിയിച്ച് ടീഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുയര്‍ത്തി. വെള്ളത്തിന്റെ മുകള്‍പ്പരപ്പിലെത്തി മുഖത്തേക്ക് നോക്കിയപ്പോഴാണ് ഞെട്ടിപ്പോയത്. സ്വന്തം കുഞ്ഞാണ് അപകടത്തില്‍ പെട്ടന്നറിയാതെയാണ് അമീറലി കിണറ്റിലേക്ക് ചാടിയത്.
. റിയാന്‍ ചവിട്ടിയ സൈക്കിള്‍ നിയന്ത്രണമില്ലാതെ പോയി ഭിത്തിയിലിടിച്ച് കിണറ്റിലേക്ക് വീഴുകയായിരുന്നു. നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. എന്നാല്‍ ഭാര്യയുടെ നിലവിളി ഒരു ഉള്‍വിളി പോലെ അമീറിന്റെ ചെവിയില്‍ പതിക്കുകയായിരുന്നു. സന്തോഷവും സങ്കടവും ഇടകലര്‍ന്ന നിമിഷങ്ങള്‍ക്കിടയില്‍ കിണറ്റിനുചുറ്റും കൂടിയവരുടെ സഹായത്തോടെ ഉപ്പ മകന്റെ ജീവനുമായാണ് കരയ്ക്കുകയറിയത്
"
https://www.facebook.com/Malayalivartha



























