കണ്ണൂര്‍ സ്വദേശിനി ജസീലയും കോഴിക്കോട് സ്വദേശി മുഹമ്മദ് ഹസീബയും പിടിയിലായതോടെ പുറത്ത് വന്നത് ഞെട്ടിക്കുന്നത്... കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളംവഴി മലദ്വാരത്തിലും അടിവസ്ത്രത്തിലുമായി മിശ്രിത രൂപത്തില്‍ കടത്താന്‍ ശ്രമിച്ചത് കോടികളുടെ തനി തങ്കം

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളംവഴി കടത്താന്‍ ശ്രമിച്ച 3.701 കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. താമരശ്ശേരി സ്വദേശി കോരങ്ങാട് ഷാനവാസ് , കണ്ണൂര്‍ സ്വദേശി എം വി സൈനുദ്ദീന്‍ എന്നിവര്‍ ആണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
സ്വര്‍ണം മിശ്രിത രൂപത്തില്‍ ആണ് ഇരുവരും കടത്താന്‍ ശ്രമിച്ചത്. 3.350 കിലോ സ്വര്‍ണമാണ് ഷാനവാസ് സോക്‌സിന് ഉള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. സൈനുദ്ദീന്‍ കാല്‍മുട്ടില്‍ ധരിച്ച ക്യാപ്പിനുള്ളില്‍ ( മുട്ടു വേദനയ്ക്ക് പരിഹാരമായി ധരിക്കുന്നത്) ആണ് സ്വര്‍ണ മിശ്രിതം ഒളിപ്പിച്ചത്. 351 ഗ്രാം ആണ് സൈനുദ്ദീന്‍ കടത്താന്‍ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ വിപണി മൂല്യം 1.65 കോടി രൂപ വരും.
ബുധനാഴ്ചരാവിലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ അറേബ്യയുടെ ഷാര്‍ജ-കോഴിക്കോട് വിമാനത്തിലെത്തിയ രണ്ട് യാത്രക്കാരില്‍നിന്ന് 90 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടിയിരുന്നു. 2.3337 കിലോ സ്വര്‍ണമാണ് ഇവര്‍ മിശ്രിത രൂപത്തില്‍ കടത്താന്‍ ശ്രമിച്ചത്. മലദ്വാരത്തിലും അടിവസ്ത്രത്തിലുമായാണ് ഇവര്‍ സ്വര്‍ണസംയുക്തം ഒളിപ്പിച്ചത്.
കണ്ണൂര്‍ സ്വദേശിനി ജസീല 1.6736 കിലോ മിശ്രിത രൂപത്തിലുള്ള സ്വര്‍ണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് ആണ് കടത്താന്‍ ശ്രമിച്ചത്. കോഴിക്കോട് സ്വദേശി മുഹമ്മദ് ഹസീബ് ആണ് പിടിയില്‍ ആയ രണ്ടാമത്തെയാള്‍. ഇയാള്‍ 660.1 ഗ്രാം സ്വര്‍ണ മിശ്രിതം ക്യാപ്സ്യൂള്‍ ആകൃതിയില്‍ ഉള്ള ചെറിയ പെട്ടികളിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.
https://www.facebook.com/Malayalivartha



























