ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവുമായി 13കാരിയുടെ കട്ട പ്രണയം! ഒടുവിൽ അസ്ഥിക്ക് പിടിച്ചതോടെ മുക്കത്ത് നിന്നും കാമുകന്റെ അരികിലെത്താന്‍ സാഹസിക യാത്ര സുഹൃത്തുക്കളുടെ സഹായത്തോടെ... മണാശ്ശേരിയിലെ മെഡിക്കല്‍ കോളജ് പാര്‍ക്കിങ് ഗ്രൗണ്ടില്‍ വാഹനം നിര്‍ത്തിയ ശേഷം 13കാരിയെ ക്രൂര പീഡനത്തിന് ശേഷം ബസ് സ്റ്റോപ്പിൽ ഉപേക്ഷിച്ച ശേഷം സംഭവിച്ചത്.... സംഭവത്തില്‍ കാമുകനുള്‍പ്പെടെ നാല് യുവാക്കള്‍ അറസ്റ്റിൽ

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്റെ അരികിലെത്താന്‍ സഹായം ചോദിച്ച 13കാരിയെ യാത്രക്കിടെ സുഹൃത്തുക്കള്‍ പീഡിപ്പിച്ചു. സംഭവത്തില്‍ കാമുകനുള്‍പ്പെടെ നാല് യുവാക്കള്‍ അറസ്റ്റിലായി.
പെണ്‍കുട്ടിയെ കാമുകന്റെ താമസ സ്ഥലത്ത് നിന്നും കണ്ടെത്തി. മണാശ്ശേരി സ്വദേശി മിഥുന്‍ രാജ് (24), മലയമ്മ സ്വദേശി അഖിത്ത് രാജ് (23), മുക്കം കുറ്റിപ്പാല സ്വദേശി ജോബിന്‍ (23), തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ കാമരാജ്‌നഗര്‍ സ്വദേശി ധരണി (22) എന്നിവരാണു പിടിയിലായത്.
ഫേസ്ബുക്കിലൂടെയാണ് പെണ്‍കുട്ടി തമിഴ്‌നാട് സ്വദേശിയായ ധരണിയുമായി പ്രണയത്തില്‍ ആവുന്നത്. മണാശ്ശേരിയിലെ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മിഥുന്‍ രാജുമായി പരിചയത്തിലാവുന്നത്.
ധരണിയുടെ അരികിലെത്താന്‍ മിഥുന്‍രാജിന്റെ സഹായം തേടുകയായിരുന്നു പെണ്‍കുട്ടി. ഈ മാസം രണ്ടിന് രണ്ട് സുഹൃത്തുക്കള്‍ക്ക് ഒപ്പം എത്തി മിഥുന്‍രാജ് പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നു.
മണാശ്ശേരിയിലെ മെഡിക്കല്‍ കോളജ് പാര്‍ക്കിങ് ഗ്രൗണ്ടില്‍ വാഹനം നിര്‍ത്തിയ ശേഷം മിഥുന്‍രാജ് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പിന്നീട് കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ ഹൊസൂരിലെ ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച് കടന്നു.
തുടര്‍ന്ന് പെണ്‍കുട്ടി അറിയിച്ചത് അനുസരിച്ച് കാമുകന്‍ എത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയി. വീട്ടുകാരുടെ പരാതിയില്‍ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ച പൊലീസ് പെണ്‍കുട്ടിയെയും കാമുകനെയും ഹൊസൂരില്‍ കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha



























