ഭാര്യ അകന്നതോടെ ഉള്ളിൽ കടുത്ത പക! സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും വിളിച്ച് വരുത്തിയ ശേഷം ഭർത്താവിന്റെ ക്രൂരത നടുറോഡിൽ; യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് രക്ഷപ്പെടാൻ നോക്കിയാ ഭർത്താവിനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി

പത്തനംതിട്ട പെരുനാട്ടില്‍ യുവതിയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു. രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
ആക്രമണത്തെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി. ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശി ബിനീഷ് ഫിലിപ്പുമായി യുവതി അകന്നു കഴിയുകയായിരുന്നു. ഇയാള്‍ ഏതാനും നാളുകളായി കണ്ണൂരിലായിരുന്നു.
ഇന്നാണ് ഇയാള്‍ പെരുനാട്ടിലെത്തിയത്. യുവതി പെരുനാട്ടില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്നു.
പത്തനംതിട്ട റാന്നിയില്‍ നിന്നും ഒരു ഓട്ടോറിക്ഷയില്‍ പെരുനാട്ടിലെത്തിയ ബിനീഷ്, സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും യുവതിയെ വിളിച്ചിറക്കിയാണ് ആസിഡ് ഒഴിച്ചത്.
യുവതിയുടെ മുഖത്തും ദേഹത്തും പൊള്ളലേറ്റിട്ടുണ്ട്. യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിനീഷിനും പൊള്ളലേറ്റിട്ടുണ്ട്.
https://www.facebook.com/Malayalivartha



























