Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്! സംസ്ഥാന സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരവുമായി യുഡിഎഫ് വീണ്ടും രംഗത്ത്...

08 OCTOBER 2020 03:10 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരവുമായി യുഡിഎഫ് വീണ്ടും രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച്‌ നടത്തി.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ അഞ്ചുപേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍,ഷിബു ബേബി ജോണ്‍, എംഎല്‍എമാരായ ടി വി ഇബ്രാഹിം,വി എസ്.ശിവകുമാര്‍ എന്നിവരാണ് മാര്‍ച്ചില്‍ പങ്കാളികളായത്.

സ്വപ്ന സുരേഷിന് നിയമനം നല്‍കിയത് താന്‍ അറിഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപ്പത്രത്തില്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണ് നിയമനമെന്നാണ് പറഞ്ഞിരിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് എല്ലാ ഒത്താശയും മുഖ്യമന്ത്രിയുടെ ഓഫീസ് ചെയ്തുനല്‍കി. വൈകുന്നേരം പത്രസമ്മേളനം നടത്തി നുണബോംബുകള്‍ പൊട്ടിക്കുന്ന ഒരു മുഖ്യമന്ത്രിയായി പിണറായി അധംപതിച്ചു- മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തുകൊണ്ട് ചെന്നിത്തല പറഞ്ഞു. ഇത്രയും നുണയനായ ഒരു മുഖ്യമന്ത്രി കേരള ചരിത്രത്തില്‍ ആദ്യമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമരത്തില്‍ നിന്ന് പിന്‍വാങ്ങിയ യുഡിഎഫ് പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. സമരം പിന്‍വലിക്കാനുള്ള തീരുമാനത്തിനെതിരെ യുഡിഎഫിനുള്ളില്‍ നിന്നുതന്നെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം തിരുത്തിയത്.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് തന്നെ സര്‍ക്കാരിനെതിരെ വീണ്ടും പ്രത്യക്ഷ സമരത്തിനിറങ്ങുമെന്നാണ് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. 12-ന് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ യുഡിഎഫ് പ്രതിഷേധ പരിപാടികള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം വ്യാജവാര്‍ത്ത കണ്ടെത്താനുള്ള സമിതി അംഗമായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ച നടപടി പിന്‍വലിക്കണമെന്ന ആവശ്യവുമായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു . മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീര്‍ കൊല്ലപ്പെടാനിടയായ വാഹനാപകട കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. ഇത്തരത്തില്‍ പ്രതിയായിട്ടുള്ള ആളിനെ മാധ്യമങ്ങളിലെ ഫാക്‌ട് ചെക്കിങ്ങിന് നിയോഗിച്ച നടപടി തെറ്റാണ്.

അതുകൊണ്ട് അടിയന്തരമായി ഈ നിയമനം പുനഃപരിശോധിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തെറ്റു ചെയ്യുന്നവരെ എല്ലാം സംരക്ഷിക്കുന്ന ജോലിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. അതിന്റെ പ്രകടമായ ഉദാഹരണമാണ് ശ്രീറാമിന്റെ നിയമനമെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
എന്ത് ഫാക്‌ട് ചെക്കുചെയ്യാനാണ്. മുഖ്യമന്ത്രി തന്നെ നിരന്തരം കള്ളം പറഞ്ഞുകൊണ്ടിരിക്കെ, എന്തു വ്യാജവാര്‍ത്ത കണ്ടെത്താനാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

വ്യാജവാര്‍ത്തകള്‍ കണ്ടെത്താനുള്ള പി.ആര്‍.ഡിയുടെ ഫാക്‌ട് ചെക് വിഭാഗത്തിലാണ് ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചത്.

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കാറിടിച്ചു കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ സസ്‌പെന്‍ഷനിലായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് ശ്രീറാമിനെ സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെടുത്തത്. ആരോഗ്യവകുപ്പില്‍ കോവിഡ് പ്രതിരോധത്തിന്റെ ചുമതല നല്‍കി നിയമിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (56 minutes ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (1 hour ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (1 hour ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (1 hour ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (1 hour ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (2 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (2 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (2 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (3 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (3 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (3 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (7 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (7 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (7 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (7 hours ago)

Malayali Vartha Recommends