മയക്കുമരുന്ന് കേസിൽ നിർണായക വിവരങ്ങൾ പുറത്ത്; അനൂപ് മുഹമ്മദിന്റെ ബിസിനസ്സിൽ പലരും പണം മുടക്കിയത് ബിനീഷ് കോടിയേരിയുടെ വക്കിൽ, ബിനീഷിനെ വീണ്ടും വിളിപ്പിക്കുമെന്ന് ഇഡി

ബാംഗൂര് മയക്കുമരുന്ന് കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. അനൂപ് മുഹമ്മദിന്റെ ബിസിനസ്സിൽ പലരും പണം മുടക്കിയത് ബിനീഷ് കോടിയേരി പറഞ്ഞിട്ടാണ് എന്ന സുപ്രധാന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് .അനൂപ് നൽകിയ മൊഴിയിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കുന്നത് .ബെംഗളൂരു മയക്കുമരുന്ന് കേസിൽ കഴിഞ്ഞ ദിവസം ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്തിരുന്നു . എന്നാൽ ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റില്ലെന്ന് എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ടറേറ്റ് ഇപ്പോൾ അറിയിച്ചിരിക്കുകയാണ് . ആവശ്യമെങ്കില്‍ ബിനീഷിനെ വീണ്ടും വിളിപ്പിക്കുമെന്ന് ഇഡി വ്യക്തമാക്കി . ബിനീഷ് ഇന്ന് വൈകുന്നേരം ബെംഗളുരുവിൽ നിന്ന് നാട്ടിലേക്ക് തിരിക്കുവാൻ ഒരുങ്ങുകയാണ് .
അനൂപിന് പണം നൽകിയവരെ മുഴുവൻ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം. അനൂപിന്‍റെ മൊഴിയുമായി ഇവരുടെ മൊഴികൾ പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടി. ആറുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‍സ്‍മെന്‍റ് വിട്ടയച്ചത്. മുഹമ്മദ് അനൂപിന്‍റെ ലഹരി ഇടപാടുകളെ കുറിച്ച് അറിയില്ലായിരുന്നുവെന്ന് ബിനീഷ് ഉദ്യോഗസ്ഥർക്ക് മുന്നില്‍ ആവർത്തിച്ചു പറഞ്ഞത് .വ്യാപാര ആവശ്യത്തിനായി മുഹമ്മദ് അനപ് വിവിധ അക്കൗണ്ടുകളിലൂടെ 70 ലക്ഷം രൂപ സമാഹരിച്ചെന്ന് ഇഡി കണ്ടെത്തിയിരുന്നു. ഇതിൽ ബിനീഷിന്‍റെ പങ്കെത്രയെന്നായിരുന്നു പ്രധാന ചോദ്യം. എന്നാൽ ആറ് ലക്ഷം രൂപ മാത്രമാണ് താൻ വ്യാപാര ആവശ്യത്തിനായി അനൂപിന് നൽകിയതെന്നും ലഹരി വ്യാപാരത്തെ കുറിച്ച് അറിയില്ലായിരുന്നെന്നും ബിനീഷ് ആവർത്തിച്ചു.
കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനായി ബിനീഷ് ബംഗലൂരു സൗത്ത് സോണ്‍ ശാന്തിനഗറിലെ ഇ.ഡി ഓഫീസില്‍ ഹാജരായിരുന്നു . രാവിലെ 11ന് എത്താനാണ് നിര്‍ദേശമെങ്കിലും 10.45ന് തന്നെ ബിനീഷ് ഹാജരായിരുന്നു . ചോദ്യം ചെയ്യലിന് വിധേയനാകാന്‍ ബിനീഷ് കോടിയേരി ബെംഗളൂരുവിൽ നിന്നാണ് വന്നത്. വിമാനത്താവളത്തില്‍വച്ച് മാധ്യമങ്ങളോട് ബിനീഷ് പ്രതികരിച്ചില്ല. ലഹരിക്കേസില്‍ അറസ്റ്റിലായ കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദുമായുള്ള പണമിടപാടുകള്‍, ബിനീഷിന്റെ ഉടമസ്ഥതയിലുള്ള ബെംഗളൂരു ബീ ക്യാപിറ്റല്‍സ് ഫോറെക്‌സ് ട്രേഡിങ് കമ്പനിയുടെ സാമ്പത്തിക സ്രോതസ് എന്നിവയാണു പ്രധാനമായും അന്വേഷിച്ചത് .കമ്മനഹള്ളിയില്‍ ഹയാത്ത് എന്ന ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് പണം നല്‍കിയെന്നാണ് അനൂപിന്റെ മൊഴി.
ഈ ഹോട്ടലിന്റെ മറവിലാണ് അനൂപും ഒപ്പം അറസ്റ്റിലായ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രനും ലഹരി ഇടപാടുകള്‍ നടത്തിയിരുന്നതെന്നാണ് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കണ്ടെത്തല്‍. ഇഡി ഇവരെ ചോദ്യം ചെയ്തതിനു പിന്നാലെയാണു ബിനീഷിനു സമന്‍സ് അയച്ചത് . കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളില്‍ ബിനീഷ് അടക്കം 3 പേര്‍ക്കു വന്‍തോതില്‍ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപമുണ്ടെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്നാണു ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. സംസ്ഥാനത്തെ 2 മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും വരുമാനത്തില്‍ കവിഞ്ഞ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപമുണ്ടെന്നാണ് അനൂപിന്റെ മൊഴി. ബെംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് കഴിഞ്ഞയാഴ്ചയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌റേറ്റ് കേസെടുത്തത്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായ അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രന്‍, കന്നഡ നടി അനിഖ എന്നിവരെ ജയിലിലെത്തി ഇഡി ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു.
ചോദ്യം ചെയ്യലില്‍ അനൂപില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ വിളിച്ചു വരുത്തുന്നത്. ബിനീഷിന്റെ ബിനാമിയാണെന്ന് ആരോപിക്കപ്പെടുന്ന തിരുവനന്തപുരത്തെ യുഎഫ്എക്‌സ് സൊലൂഷ്യന്‍സ് എന്ന കറന്‍സി എക്‌സ്‌ചേഞ്ച് കമ്പനി ഉടമ അബ്ദുള്‍ ലത്തീഫിനെ കഴിഞ്ഞ ദിവസം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലും ഇ.ഡി ബിനീഷിനെ ചോദ്യം ചെയ്തിരുന്നു. വിസാ സ്റ്റാംപിംഗ്, ഹവാല ഇടപാട് തുടങ്ങിയ വിഷയങ്ങളാണ് ഇ.ഡി ഇവിടെ പരിശോധിക്കുന്നത്. ഈ കേസില്‍ ബിനീഷിന്റെ ഭാഗത്തുനിന്ന് വീഴ്ച കണ്ടെത്തിയാലും പിഴ അടച്ച് വലിയ നിയമ നടപടിയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുവാനുള്ള വഴിയുണ്ട് .
https://www.facebook.com/Malayalivartha



























