Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

​ഇക്കൊല്ലം തിയേറ്ററില്‍ സിനിമയില്ല; നിലവിലെ സാഹചര്യത്തില്‍ പ്രേക്ഷകരെ ഇരുത്തി പടം പ്രദര്‍ശിപ്പിച്ചാല്‍ തിയേറ്ററുടമകളും വിതരണക്കാരും നിര്‍മാതാവും പൂട്ടിക്കെട്ടും, കൊറോണ കഴിഞ്ഞ് മതിയെന്ന് സംസ്ഥാനത്തെ 640 തിയേറ്ററുകളുടെയും ഉടമകള്‍ തീരുമാനിച്ചിരിക്കുന്നു

08 OCTOBER 2020 04:44 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ തീയറ്ററില്‍ പോയി ഒരു ചിത്രം കണ്ടിട്ട് ആറുമാസത്തിലധികമായിരിക്കുകയാണ്. തുടർന്ന് മലയാളികളുടെ പ്രധാന വിനോദ ഉപാധികളില്‍ ഒന്നായിരുന്നു തീയേറ്ററുകളിൽ പോയി ഒരു സിനിമ കാണുക എന്നത്. ഒന്ന് തീയറ്ററില്‍ പോയി സിനിമ കാണാന്‍ കൊതിക്കുന്ന മലയാളികള്‍ക്ക് സന്തോഷമേകിയാണ് ലോക്ക്ഡൗണ് ഇളവ് അനുവദിക്കുന്ന അഞ്ചാം ഘട്ടത്തില്‍ തിയേറ്ററുകള് തുറക്കാന്‍ സര്‍ക്കാര്‍ അനുമതിയേകിയത്. എന്നാല്‍ ലോക്ക്ഡൗണ് ഇളവ് അനുവദിക്കുന്ന അഞ്ചാം ഘട്ടത്തില്‍ തിയേറ്ററുകള് തുറക്കാന് അനുമതി കിട്ടിയാലും തുറക്കാനില്ലെന്ന് കേരള ഫിലിം ചേംബര്‍ അറിയിക്കുകയുണ്ടായി. വിനോദ നികുതി ഒഴിവാക്കുക, ജിഎസ്ടി ഇളവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ സര്‍ക്കാരിന്റെ അനുകൂല തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഫിലിം ചേംബര്‍ ഇത്തരത്തിൽ തീരുമാനം കൈകൊണ്ടത്.

മാത്രമല്ല ഇക്കൊല്ലം തിയേറ്ററില്‍ പോയിരുന്ന് സിനിമ കണ്ട് ഉല്ലസിക്കാമെന്ന് കേരളത്തിലാരും ആരും കരുതേണ്ടതില്ല. കോവിഡ് വ്യാപനം പൂര്‍ണമായി ശമിച്ചശേഷം മാത്രം മതി തിയേറ്റര്‍ തുറക്കലെന്ന് സംസ്ഥാനത്തെ 640 തിയേറ്ററുകളുടെയും ഉടമകള്‍ തീരുമാനിച്ചിരിക്കുന്നു. ഈ മാസം 15 മുതല്‍ തിയേറ്ററുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും കോവിഡിനോടു കളി വേണ്ടെന്നാണ് ഉടമകളുടെയും നിര്‍മാതാക്കളുടെയും തീരുമാനം. കേരള ഫിലിം ചേംബറും വിതരണക്കാരും ഇതേ നിലപാടിലെത്തിയതോടെ ഒരു പക്ഷെ അടുത്ത വര്‍ഷം പകുതി വരെ തിയേറ്ററുകള്‍ കേരളത്തില്‍ അടഞ്ഞുകിടന്നേക്കാം. ചൈനയില്‍ കകോവിഡ് ഒന്നാം ഘട്ടത്തില്‍ ശമിച്ചതിനു പിന്നാലെ തിയേറ്ററുകള്‍ തുറന്നപ്പോള്‍ രോഗത്തിന് അതിവ്യാപനമുണ്ടായി ഒരാഴ്ചയ്ക്കുള്ളില്‍ വീണ്ടും അടച്ചിടേണ്ടിവന്നും എന്നതാണ് മറ്റൊരു ആശങ്ക.

അതേസമയം ഒക്ടോബര്‍ 15 മുതല്‍ 50 ശതമാനം സീറ്റ് കപ്പാസിറ്റിയോടെ തിയേറ്ററുകള്‍ തുറക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി പാലിക്കേണ്ട നടപടി ക്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്നീട് വ്യക്തമാക്കും.കണ്ടെയ്‌ന്‌മെന്റ് സോണിനുപുറത്തുള്ള തീയേറ്ററുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍ എന്നിവ തുറക്കാനാണ് അനുമതി നല്കിയിട്ടുള്ളത്. ബിസിനസ് ടു ബിസിനസ് എക്‌സിബിഷന് കണ്ടെയ്‌ന്‌മെന്റ് സോണിന് പുറത്ത് നടത്താം. എല്ലാ വിധ ആള്‍ക്കൂട്ടങ്ങള്ക്കും ഒരു അടച്ചിട്ട ഹാളിനകത്ത് 200 പേരെ പരമാവധി അനുവദിച്ചു. അടച്ചിട്ട മുറിയില് 50 ശതമാനത്തില്‍ കൂടുതല്‍ പേരെ അനുവദിക്കരുത്.

എന്നാൽ നിലവിലെ സാഹചര്യത്തില്‍ 50 ശതമാനം സീറ്റുകളില്‍ പ്രേക്ഷകരെ ഇരുത്തി പടം പ്രദര്‍ശിപ്പിച്ചാല്‍ തിയേറ്ററുടമകളും വിതരണക്കാരും നിര്‍മാതാവും പൂട്ടിക്കെട്ടും. ഓരോ ഷോക്കു ശേഷവും ശുചീകരണം, മാസ്‌ക് വിതരണം, താപനില അളക്കല്‍ എന്നിവയൊന്നും ഇവിടെ മുതലാകുന്ന കാര്യമല്ല. മാത്രവുമല്ല തിയേറ്ററിനുള്ളിലെ കടകള്‍ തുറക്കാനും പരിമിതമായ അനുമതിയേയുള്ളു. താരങ്ങളുടെ നിരക്ക് തര്‍ക്കം പൂര്‍ണമായി പരിഹരിച്ചിട്ടുമില്ല. അതേ സമയം ഒരു വര്‍ഷത്തേക്ക് വൈദ്യുതി ചാര്‍ജ് ഒഴിവാക്കുക, ജിഎസ്ടി ഇളവു നല്‍കുക, വിനോദനികുതി ഒഴിവാക്കുക, ലോണ്‍ പലിശയില്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ളുടെ പ്രക്യേക പാക്കേജ് തിയേറ്റര്‍ ഉടമകളും ഫിലിം ചേംബറും സര്‍ക്കാരിനു മുന്നില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഏഴു മാസമായി തിയേറ്ററുകള്‍ അടഞ്ഞ് വന്‍ സാമ്പത്തിക ബാധ്യതയിലാണ് ഏറെ തിയേറ്ററുടമകളും. ഇക്കൊല്ലം മാത്രം സംസ്ഥാനത്ത് 10 തിയേറ്ററുകള്‍ കടം കയറി ഉടമകള്‍ പൂട്ടിപ്പോവുകയും ചെയ്തു.കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ അണ്‍ലോക്ക് അഞ്ചില്‍ പ്രത്യേക ഉപാധികളോട് തിയറ്ററുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ ഷോ വേണ്ടെന്ന തീരുമാനം.

വന്‍കിട ബജറ്റ് പടങ്ങളും സൂപ്പര്‍ താരങ്ങളുടെ പടങ്ങളുമൊന്നും നിലവില്‍ റീലീസ് ചെയ്യാത്ത സാഹചര്യത്തില്‍ തിയേറ്റര്‍ തുറന്നാലും പ്രക്ഷകര്‍ കുറവായിരിക്കുമെന്നാണ് തിയേറ്ററുടമകള്‍ പറയുന്നത്.ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍ വഴി ചലച്ചിത്രങ്ങള്‍ റിലീസ് ചെയ്യുന്ന രീതി സിനിമാ വ്യവസായത്തില്‍ ആരോഗ്യകരമായ പ്രവണതയല്ല. മുഖ്യധാരാ സിനിമകളുള്‍പ്പെടെ ഇപ്പോള്‍ ഒ.ടി.ടി. വഴി റിലീസ് ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഏറെ ആരാധകരുള്ള സൂര്യ നായകനാകുന്ന 'സൂരരൈ പോട്ര്' 30-ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, വിജയ്യുടെ മാസ്റ്റര്‍, അജിത്ത് നായകനാകുന്ന വലിമൈ, വിക്രം നായകനാകുന്ന കോബ്ര തുടങ്ങിയ സിനിമകള്‍ തിയേറ്റര്‍ റിലീസിനായി കാത്തിരിക്കുകയാണ്. തിയേറ്ററുകളും സിനിമാ വ്യവസായവും അങ്ങേയറ്റം പരിതാപകരമായിരിക്കെ സിനിമാ കാഴ്ച ടിവിയിലും മൊബൈലിലുമൊക്കെ ഒതുക്കിയേ തീരു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (15 minutes ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (16 minutes ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (46 minutes ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (59 minutes ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (1 hour ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (1 hour ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (1 hour ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (2 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (2 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (6 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (6 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (6 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (7 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (7 hours ago)

Malayali Vartha Recommends