സംസ്ഥാനത്ത് ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി; 10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 721 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7003 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍ 377, ആലപ്പുഴ 317, പത്തനംതിട്ട 295, പാലക്കാട് 285, കാസര്‍ഗോഡ് 236, കോട്ടയം 231, വയനാട് 131, ഇടുക്കി 121 എന്നിങ്ങനേയാണ് ജില്ലകളില്‍ വ്യാഴാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.തിരുവനന്തപുരം 1520, കൊല്ലം 259, പത്തനംതിട്ട 139, ആലപ്പുഴ 457, കോട്ടയം 375, ഇടുക്കി 69, എറണാകുളം 707, തൃശൂര്‍ 460, പാലക്കാട് 407, മലപ്പുറം 876, കോഴിക്കോട് 1113, വയനാട് 129, കണ്ണൂര്‍ 387, കാസര്‍ഗോഡ് 105 എന്നിങ്ങനേയാണ് പരിശോധനാ ഫലം വ്യാഴാഴ്ച നെഗറ്റീവായത്. ഇതോടെ 90,579 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,67,256 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്.
https://www.facebook.com/Malayalivartha



























