എക്‌സൈസ് പരിശോധയ്ക്കിടെ ടെക്‌നോപാര്‍ക്കില്‍ സ്‌ഫോടനം

എക്‌സൈസ് പരിശോധയ്ക്കിടെ ടെക്‌നോപാര്‍ക്കില്‍ സ്‌ഫോടനം. ടെക്‌നോപാര്‍ക്കിന്റെ ഫേസ് 3യിലാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയില്‍ ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും പരിക്കില്ല. കഴിഞ്ഞ ദിവസം ഇവിടെ നിന്നും 80 ലിറ്റര്‍ ചാരായം എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ഇതേ തുടര്‍ന്നാണ് സംഘം ഫേസ് 3 ല്‍ പരിശോധനയ്ക്ക് എത്തിയത്. പരിശോധനയ്ക്കിടെ കിട്ടിയ പൊതി തുറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് നിലത്തെറിഞ്ഞപ്പോഴാണ് പൊട്ടിത്തെറിച്ചത്. നാടന്‍ ബോംബാണ് പൊട്ടിത്തെറിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ശ്രമമായിരുന്നോയെന്നും സംശയിക്കുന്നുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha



























