വാപൊളിച്ച് സഖാക്കള്‍... സിബിഐയെ പുകച്ച് പുറത്ത് ചാടിക്കാനായി നടത്തിയ നീക്കങ്ങള്‍ പാളുമോ? കോടതിയില്‍ സിനിമാ സ്റ്റൈലില്‍ ആഞ്ഞടിച്ച് അധോലോകമെന്ന് സിബിഐ; അഴിമതിയില്ലെന്ന് സര്‍ക്കാര്‍ വാദിക്കുമ്പോഴും കോടതിയുടെ നിലപാട് നിര്‍ണായകം; ഇന്ന് ശിവശങ്കറെ കസ്റ്റംസ് ചോദ്യം ചെയ്യും

ഏതാണ്ട് 10 ഓളം അന്വേഷണ ഏജന്‍സികളാണ് സ്വപ്നയുടേയും സ്വര്‍ണത്തിന്റേയും പുറകിലുള്ളത്. ഇതിലൊന്നും സര്‍ക്കാരിന് എതിര്‍പ്പില്ലെങ്കിലും സിബിഐയുടെ വരവിനേയാണ് എതിര്‍ത്തത്. സിബിഐ അന്വേഷണം തടയിടാന്‍ ഇറങ്ങിപ്പുറപ്പെട്ട സര്‍ക്കാരിന് സിനിമാ സ്റ്റൈലിലുള്ള മറുപടിയാണ് കോടതിയില്‍ നിന്നും സിബിഐയ്യില്‍ നിന്നും കിട്ടയത്. പ്രതിപക്ഷത്തിന് ആഞ്ഞടിക്കാന്‍ മറ്റൊരു ആയുധം കൂടി കിട്ടി. അധോലോകം.
ലൈഫ് മിഷന്‍ പദ്ധതിയുടെ പേരില്‍ പ്രതികള്‍ അധോലോക ഇടപാടാണ് നടത്തിയതെന്നും ഇതിന് യുണിടാക് ബില്‍ഡേഴ്‌സിനെ തെരഞ്ഞെടുത്തത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറും സ്വപ്ന സുരേഷും ചേര്‍ന്നാണെന്നും ഹൈക്കോടതിയില്‍ സി.ബി.ഐ. അതേസമയം, സംസ്ഥാന സര്‍ക്കാരോ ഉദ്യോഗസ്ഥരോ വിദേശസഹായം സ്വീകരിച്ചിട്ടില്ലെന്നും, വിദേശസഹായ നിയന്ത്രണ നിയമപ്രകാരമുള്ള കുറ്റം ലൈഫ് മിഷനെതിരെ നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ വാദം. നിയമവിരുദ്ധമായി വിദേശസഹായം സ്വീകരിച്ചെന്നാരോപിച്ച് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ സര്‍ക്കാരിനു വേണ്ടി ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി. ജോസും യുണിടാക് ബില്‍ഡേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് ഈപ്പനും നല്‍കിയ ഹര്‍ജികളില്‍ ഇന്നലെ വാദം പൂര്‍ത്തിയായതോടെ സിംഗിള്‍ബെഞ്ച് ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി.
രാഷ്ട്രീയ വിരോധത്തെത്തുടര്‍ന്നുള്ള കേസാണ്. പത്തുലക്ഷം ദിര്‍ഹം മൂന്ന് ബാങ്ക് അക്കൗണ്ടുകളിലായി യൂണിടാക്, സാന്‍വെഞ്ച്വേഴ്‌സ് എന്നീ കമ്പനികള്‍ക്കാണ് യു.എ.ഇ റെഡ് ക്രസന്റ് നല്‍കിയത്. വിദേശ സഹായ നിയന്ത്രണ നിയമപ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ല. കള്ളപ്പണം വെളുപ്പിക്കലോ ഹവാല ഇടപാടോ നടന്നിട്ടില്ല. അഴിമതിയുണ്ടെങ്കില്‍ അന്വേഷിക്കേണ്ടത് സി.ബി.ഐയല്ല, വിജിലന്‍സാണ്. സംസ്ഥാനത്തിന്റെ അധികാരത്തിലേക്ക് കടന്നുകയറി അന്വേഷിക്കുന്നത് ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കും. സി.ബി.ഐ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത എഫ്.ഐ.ആറില്‍ മൂന്നാം പ്രതി ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഉദ്യോഗസ്ഥരാണ്. എന്നാല്‍, കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ ലൈഫ് മിഷനിലെ ഉദ്യോഗസ്ഥരെന്നാണ് പറയുന്നത്.
പ്രതികള്‍ക്കുളള കമ്മിഷന്‍ തുക കിട്ടിക്കഴിഞ്ഞാണ് സ്വപ്ന സുരേഷ് യുണിടാക് എം.ഡി സന്തോഷ് ഈപ്പനെ ശിവശങ്കറുമായി കൂടിക്കാഴ്ചയ്ക്കു വിളിച്ചത്. ഈ കൂടിക്കാഴ്ചയ്ക്കിടെയാണ് ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി. ജോസിനെ വിളിപ്പിച്ചത്. അപ്പോഴാണ് വടക്കാഞ്ചേരിയിലെ പദ്ധതിയെക്കുറിച്ച് യു.വി. ജോസ് അറിഞ്ഞത്. ലൈഫ് മിഷനിലെ ഒരുദ്യോഗസ്ഥയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ഇതില്‍ പങ്കുണ്ട്.യുണിടാക് വ്യാജ കമ്പനിയാണ്. യു.വി. ജോസ് പ്രതിയാകുമോയെന്ന് ഇപ്പോള്‍ പറയാനാവില്ല.
അന്വേഷണം പ്രാഥമികഘട്ടത്തിലാണ്. മുദ്ര വച്ച കവറില്‍ കേസ് ഡയറി ഇന്നു നല്‍കും. 2017ല്‍ സംസ്ഥാനത്തെ അഴിമതിക്കേസുകള്‍ സി.ബി.ഐ അന്വേഷിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇപ്പോള്‍ സി.ബി.ഐ അന്വേഷണത്തിനുള്ള വിജ്ഞാപനം നിയമപരമല്ലെന്ന വാദമുന്നയിച്ച് കണ്ണില്‍ പൊടിയിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കെട്ടിടങ്ങളുടെ പ്‌ളാന്‍ ഹാബിറ്റാറ്റ് തയ്യാറാക്കിയിരുന്നു. തിരുവനന്തപുരം കൂടിക്കാഴ്ചയില്‍ സന്ദീപ് നായര്‍ ഇതു കൈമാറിയെന്ന് സന്തോഷ് ഈപ്പന്റെ മൊഴിയുണ്ട്. ഇതെങ്ങനെ സന്ദീപിന്റെ കൈയിലെത്തി 40 ശതമാനം കമ്മിഷനാണ് പ്രതികള്‍ ചോദിച്ചത്. 30 ശതമാനം അതായത് 3.80 കോടി സ്വപ്നയും കൂട്ടരും വാങ്ങി. ഇതിനാല്‍, നിര്‍മ്മിച്ചു നല്‍കേണ്ട കെട്ടിടങ്ങളുടെ എണ്ണം കുറച്ചു.
അതേസമയം ശിവശങ്കറിനെ സംബന്ധിച്ച് ഇന്ന് നിര്‍ണായകമാണ്. കസ്റ്റംസ് വീണ്ടും ശിവശങ്കറെ ചോദ്യം ചെയ്യും. നിരവധി ഡിജിറ്റല്‍ തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യുന്നത്. സ്വപ്നയുമായുള്ള നിരവധി ഇടപാടുകള്‍ക്ക് ശിവശങ്കര്‍ ഒത്താശ ചെയ്തു കൊടുത്തതായി പുറത്ത് വന്നിട്ടുണ്ട്. അതിനാല്‍ തന്നെ ഇന്നത്തെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാകും.
"
https://www.facebook.com/Malayalivartha



























