Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

നോക്കണേ പോയ പോക്ക്... കേന്ദ്രമന്ത്രി വി മുരളീധരനെ പുകച്ച് പുറത്ത് ചാടിക്കാന്‍ എതിരാളികള്‍ കഥമെനയുമ്പോള്‍ മുരളീധരനെതിരെ കിട്ടിയ അവസരം ഉപയോഗപ്പെടുത്തി സൈബര്‍ സഖാക്കള്‍; പിആര്‍ ഏജന്‍സി യുവതിക്ക് സഹായം: മുരളീധരന്‍ തെറിച്ചേക്കും എന്ന വാര്‍ത്ത നല്‍കി ദേശാഭിമാനി

09 OCTOBER 2020 09:52 AM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ നിര്‍ണായക സ്വാധീനമുള്ള കേന്ദ്രമന്ത്രി വി. മുരളീധരനെ പുകച്ച് പുറത്ത് ചാടിക്കാന്‍ തക്കം നോക്കിയിരിക്കുകയായിരുന്നു എതിരാളികള്‍. എതിരാളികളെന്നു പറയുമ്പോള്‍ ബിജെപിയ്ക്കുള്ളിലും ചില സ്ഥാനമോഹികള്‍ ഉണ്ട്. അവരുടെ അടവുകളെല്ലാം നിഷ്പ്രഭമാക്കിയാണ് വി മുരളീധരന്‍ കേരളത്തിന്റെ ചുക്കാന്‍ ഏറ്റെടുത്തത്. എന്തിന് മറ്റ് ഗ്രൂപ്പുകളെ വെട്ടി നിരത്തി സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ പദവിയിലെത്തിച്ചത് പലര്‍ക്കും രസിച്ചിട്ടില്ല. എന്നാല്‍ എല്ലാവരും കേന്ദ്രത്തെ പേടിച്ച് മാളത്തിലൊളിച്ചു. സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്ന വി മുരളിധരനെതിരെ ഒരു അവസരം കാത്തിരിക്കുകയായിരുന്നു പാര്‍ട്ടി സഖാക്കള്‍.

സ്വകാര്യ പിആര്‍ ഏജന്‍സിയിലെ യുവതി അബുദാബി സമ്മേളനത്തില്‍ പങ്കെടുത്ത ഫോട്ടോ കണ്ടെത്തി വളച്ചൊടിച്ച് വലിയ സൈബര്‍ ആക്രമണമാക്കി മാറ്റിയിരിക്കുകയാണ്. വി മുരളീധരന് കേന്ദ്ര സഹ മന്ത്രിസ്ഥാനം നഷ്ടമായേക്കും എന്നാണ് ഇപ്പോള്‍ ദേശാഭിമാനി വാര്‍ത്ത നല്‍കിയിരിക്കുന്നത്.
ദേശാഭിമാനി വാര്‍ത്തയുടെ പൊടിപ്പും തൊങ്ങലും വച്ചുള്ള വാര്‍ത്തയുടെ പൂര്‍ണ രൂപം ഇങ്ങനെ

അബുദാബിയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍ സ്വകാര്യ പിആര്‍ ഏജന്‍സി ഉടമ സ്മിതാ മേനോനെ പങ്കെടുപ്പിച്ച വിഷയത്തില്‍ വി മുരളീധരന് കേന്ദ്രസഹമന്ത്രിസ്ഥാനം നഷ്ടമായേക്കും. ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശമന്ത്രാലയത്തോട് വിശദീകരണവും തേടി.

ഇതിനു പിന്നാലെയാണ് മന്ത്രിസ്ഥാനത്തുനിന്നും മാറ്റുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച തുടങ്ങിയത്. അടുത്ത കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ മുരളീധരനുപകരം കുമ്മനം രാജശേഖരനെയോ സുരേഷ് ഗോപിയെയോ മന്ത്രിയാക്കുമെന്ന് വിമതപക്ഷത്തിന് വിവരം ലഭിച്ചു. വിദേശത്തുനടന്ന മന്ത്രിതല സമ്മേളനത്തിലെ പ്രോട്ടോകോള്‍ ലംഘനം പ്രധാനമന്ത്രിയുടെ ഓഫീസും അന്വേഷിക്കുന്നു.

വി മുരളീധരനുമായുള്ള യുവതിയുടെ ബന്ധത്തെപ്പറ്റി ജില്ലയിലെ ഏതാനും ബിജെപി നേതാക്കളോട് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം വിവരം തേടിയിരുന്നു. കൊച്ചിയിലെ ചില മാധ്യമസ്ഥാപനങ്ങളിലും പിആര്‍ ഏജന്‍സികളിലും അന്വേഷിച്ചു. യുവതിയുമായി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമുള്ള അടുപ്പത്തെക്കുറിച്ചും അന്വേഷണമാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും പാര്‍ടി കേന്ദ്രനേതൃത്വത്തിനും വിമതവിഭാഗം പരാതി നല്‍കി.

സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റായതിനുപിന്നാലെയാണ് ഇവരെ മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറിയാക്കിയത്. ഇതിനെ മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റുതന്നെ പരസ്യമായി എതിര്‍ത്തു. എന്നാല്‍, മുരളീധരന് കേന്ദ്രനേതൃത്വത്തിലുള്ള സ്വാധീനമുപയോഗിച്ച് പാര്‍ടിക്കുള്ളിലെ എതിര്‍പ്പുകളെ സുരേന്ദ്രന്‍ ഒതുക്കി. മുരളീധരനും സുരേന്ദ്രനും കൊച്ചിയിലുള്ളപ്പോഴെല്ലാം സ്മിതയുടെ വീട്ടില്‍ എത്താറുണ്ട്. ജില്ലയിലെ പാര്‍ടിക്കാര്യങ്ങള്‍ക്കുപോലും സമീപകാലത്തായി ഇരുവരും സ്മിതയെ ആശ്രയിച്ചതും ബിജെപിക്കുള്ളില്‍ വലിയ ചര്‍ച്ചയാണ്. അതിനിടെയാണ് അന്താരാഷ്ട്ര സമ്മേളനത്തിലെ പ്രോട്ടോകോള്‍ ലംഘന വിവാദം ഉയര്‍ന്നത്.

സംസ്ഥാനത്തെ ആര്‍എസ്എസ് നേതൃത്വത്തിന്റെ എതിര്‍പ്പ് മറികടന്നാണ് മുരളീധരന്‍ കേന്ദ്രമന്ത്രിസഭയിലെത്തിയത്. എബിവിപിയുടെ കേന്ദ്രനേതൃത്വത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാക്കിയ ബന്ധങ്ങളാണ് മുരളീധരനെ തുണച്ചത്. എന്നാല്‍, ബിജെപി പാരമ്പര്യമൊന്നുമില്ലാത്ത യുവതിക്ക് വഴിവിട്ട സഹായം നല്‍കിയത് മുരളീധരനെതിരെ എതിര്‍വിഭാഗത്തിന് കിട്ടിയ ശക്തിയുള്ള ആയുധമായി.

ഇങ്ങനെയാണ് ദേശാഭിമാനി വാര്‍ത്ത പോകുന്നത്. അതേസമയം ഈ ആരോപണങ്ങള്‍ക്കെതിരെ വി മുരളീധരനും സുരേന്ദ്രനും രംഗത്തെത്തിയിട്ടുണ്ട്. അവര്‍ ഈ വാര്‍ത്തയെ പുച്ഛിച്ച് തള്ളുകയാണ്. സ്മിതയെ നിയമിച്ചത് വി. മുരളീധരനല്ല സംസ്ഥാന അധ്യക്ഷനായ താണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (16 minutes ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (17 minutes ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (47 minutes ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (1 hour ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (1 hour ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (1 hour ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (1 hour ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (2 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (2 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (6 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (6 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (6 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (7 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (7 hours ago)

Malayali Vartha Recommends