മയക്കുമരുന്നായ ഡയസിപാം വിഭാഗത്തില്‍പെട്ട നൈട്രസാന്‍ ഗുളികകളുമായി യുവാക്കള്‍ അറസ്റ്റില്‍

കൊല്ലം കുലശേഖരപുരം മദീനാ മന്‍സിലില്‍ സക്കീര്‍ഷാ(22), ഓച്ചിറ ചങ്ങന്‍കുളങ്ങര നന്ദനത്ത് വീട്ടില്‍ അഭിജിത്ത്(20) എന്നിവര്‍ മയക്കുമരുന്നായ ഡയസിപാം വിഭാഗത്തില്‍പെട്ട നൈട്രസാന്‍ ഗുളികകളുമായി പോലീസ് പിടിയിലായി. 20 ഗുളികകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഗുളികകള്‍ ഇവര്‍ ഉപയോഗിക്കുകയും വില്‍പന നടത്തുകയും ചെയ്യുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.
വെണ്‍മണി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ മാല മോഷണക്കേസുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇവരെ പിടികൂടാന്‍ കാരണമായത്.
ആലപ്പുഴ മെഡിക്കല്‍ കോളജിന് സമീപത്തുള്ളയാളാണ് ഇത് നല്‍കിയതെന്നാണ് ഇവര്‍ പോലീസിന് നല്‍കിയ വിവരം.
https://www.facebook.com/Malayalivartha



























