ശ്രീറാം വെങ്കിട്ടരാമന്റെ പുതിയ നിയമനത്തിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍

വ്യാജവാര്‍ത്ത തടയാനുള്ള സര്‍ക്കാര്‍ സമിതിയില്‍ ശ്രീറാം വെങ്കിട്ടരാമനെ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍. കൊലപാതക കേസില്‍ നിന്നും രക്ഷപെടാന്‍ വ്യാജരേഖകള്‍ ചമച്ചയാളിനെ തന്നെ വ്യാജവാര്‍ത്ത തടയാനുള്ള സമിതിയില്‍ ഉള്‍പ്പെടുത്തിയതാണ് വിവാദമായത്. ശ്രീറാമിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയന്‍ സര്‍ക്കാരിനു കത്തു നല്‍കി.
വ്യാജവാര്‍ത്തകളും സന്ദേശങ്ങളും തടയാനുള്ള പിആര്‍ഡി സംഘത്തിലേക്കാണ് ശ്രീറാം വെങ്കിട്ടരാമനെ ഉള്‍പ്പെടുത്തിയത്. ആരോഗ്യവകുപ്പ് പ്രതിനിധിയായാണു നിയമനം. മാധ്യമപ്രവര്‍ത്തകനായ കെഎം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസില്‍ നിന്നും രക്ഷപെടാന്‍ വ്യാജരേഖകള്‍ ചമച്ചയാളെ തന്നെ വ്യാജവാര്‍ത്ത കണ്ടെത്താനുള്ള സമിതിയില്‍ ഉള്‍പ്പെടുത്തിയെന്നതാണ് വിവാദത്തിനു കാരണം. ശ്രീറാം ഓടിച്ചിരുന്ന കാര്‍ ഇടിച്ച് കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ച അദ്ദേഹത്തിനെതിരെ മാധ്യമങ്ങള്‍ ശക്തമായി പ്രതികരിച്ചിരുന്നു. മാധ്യമ ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ശ്രീറാമിനെതിരെ നടപടിയെടുത്തതും.
https://www.facebook.com/Malayalivartha



























