Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

തലയില്‍ കൈവച്ചുപോയി... ജാമ്യം ലഭിച്ചാല്‍ ചാനല്‍ ചര്‍ച്ച നടത്തി കത്തിക്കയറാനിരുന്നവര്‍ക്ക് ജാമ്യം ലഭിക്കാതായതോടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ്; അഭിമാന പൂര്‍വം ജയിലില്‍ പോകുമെന്ന് വീമ്പിളക്കി തല്ലിയതിനെ ന്യായീകരിച്ച ഭാഗ്യലക്ഷിയും കൂട്ടരും ഒരിക്കലും പ്രതീക്ഷിച്ചില്ല ഇങ്ങനെയൊരു തിരിച്ചടി ഉണ്ടാകുമെന്ന്

10 OCTOBER 2020 07:41 AM IST
മലയാളി വാര്‍ത്ത

അശ്ലീല വീഡിയോ ഇട്ടെന്ന് പറഞ്ഞ് വിജയ് പി നായരെ വീട്ടില്‍ കയറി തല്ലി ലൈവ് വീഡിയോയിട്ട് പോലീസില്‍ പരാതിയും നല്‍കി ചാനലുകളില്‍ ഞെളിഞ്ഞിരുന്ന് സ്ത്രീ സുരക്ഷയ്ക്കായി വേണ്ടത് ചെയ്‌തെന്ന് പറഞ്ഞ് നിയമത്തേയും സര്‍ക്കാരിനേയും വെല്ലുവിളിച്ച ഭാഗ്യലക്ഷിയും ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും ഒരിക്കലും ഇങ്ങനെയൊരു തിരിച്ചടി പ്രതീക്ഷിച്ചില്ല. വിജയ് പി നായരെ വീട്ടില്‍ കയറി തല്ലുകയും മുണ്ട് പറിച്ച് ചൊറിയണം തിരുകി കയറ്റുകയും കരിയോയില്‍ ഒഴിക്കുകയും തെറിവിളിക്കുകയും മൊബൈലും ലാപോടോപ്പും മോഷ്ടിക്കുകയും മാപ്പും പറയിച്ചതും ആരും അറിയില്ലായിരുന്നു. പക്ഷെ ചെയ്യുന്നത് നാട്ടുകാരെ അറിയിക്കാന്‍ എല്ലാം ലൈവായി കാണിച്ചു. ഇത്രയും പ്രകോപനമുണ്ടാക്കിയിട്ടും വിജയ് പി നായരാകട്ടെ മാഡം മാഡം എന്നല്ലാതെ ഒന്നും വിളിച്ചില്ല. ഇത് പൊതു സമൂഹവും കണ്ടതോടെയാണ് പൊല്ലാപ്പായത്.

അവസാനം വിജയ് പി നായര്‍ പോലീസില്‍ പരാതി കൊടുത്തതോടെ ഭാഗ്യ ലക്ഷ്മിയും കൂട്ടരും ചാനലുകളിലൂടെ പൊട്ടിക്കരഞ്ഞ് അകത്തായാല്‍ അഭിമാനപൂര്‍വം ജയിലില്‍ പോകുമെന്നാണ് പറഞ്ഞത്. എന്നാല്‍ ചാനല്‍ ചര്‍ച്ചയില്‍ കൈയ്യടിക്ക് കൊള്ളാമെങ്കിലും ജയില്‍ അത്ര സുഖമല്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന് പോയി. കൊള്ളാവുന്ന വക്കീലിനേയും വച്ചു. പോലീസും കണ്ണടച്ചു, ഉടന്‍ അറസ്റ്റ് ചെയ്തില്ല. അതോടെ മുന്‍കൂര്‍ ജാമ്യം ദാ ലഭിച്ചു ചാനല്‍ ചര്‍ച്ച കൊഴുപ്പിക്കാമെന്ന് കാത്തിരുന്നതാണ്.

എന്നാല്‍ മെന്‍ റൈറ്റ് സംഘടനയും പോലീസും സര്‍ക്കാരും കോടതിയില്‍ ഒന്നൊന്നര വെളിപ്പെടുത്തല്‍ നടത്തിയതോടെ ഇവരുടെ ജാമ്യം ദേ കിടക്കുന്നു. 12 മിനിറ്റ് വീഡിയോയില്‍ എല്ലാം വ്യക്തമാണെന്നാണ് മെന്‍ റൈറ്റ് വാദിച്ചത്. അറസ്റ്റും റിമാന്‍ഡും ഒഴിവാക്കാനാകില്ലെന്ന് പോലീസ് പറഞ്ഞതോടെ എല്ലാം ശുഭം.

അങ്ങനെ യൂട്യൂബ് ചാനലില്‍ അശ്ലീല വിഡിയോ ഇട്ട വിജയ് പി.നായരെ കൈകാര്യം ചെയ്തതെന്ന കേസില്‍ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി. ഭാഗ്യലക്ഷ്മിക്ക് പുറമെ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

ഭാഗ്യലക്ഷമിക്കും സുഹൃത്തുക്കള്‍ക്കും കോടതിയുടെ രൂക്ഷ വിമര്‍ശവുമുണ്ടായി. കായികബലം കൊണ്ട് നിയമത്തെ നേരിടാന്‍ കഴിയില്ല. ഒട്ടും സംസ്‌കാരമില്ലാത്ത പ്രവൃത്തിയാണ് പ്രതികള്‍ ചെയ്തത്. സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ട്. ഈ ബാധ്യതയില്‍ നിന്ന് കോടതിക്ക് പിന്മാറാനാവില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു

മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. കൈയേറ്റം ചെയ്യല്‍, മോഷണം തുടങ്ങി അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്.

കഴിഞ്ഞ ദിവസം അപേക്ഷ പരിഗണിച്ചപ്പോള്‍ ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് ഒരു തെറ്റായ കീഴ്‌വഴക്കമാകും. അത് നിയമം കയ്യിലെടുക്കുന്നനവര്‍ക്ക് പ്രചോദനമാകുമെന്നു ചൂണ്ടിക്കാട്ടിയാണ് എതിര്‍ത്തത്.

ഈ വാദമാണ് കോടതി അംഗീകരിച്ചത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ്. നിലവില്‍ ഇതുവരെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല.

കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയിലിരുന്നത് ചൂണ്ടിക്കാട്ടിയാണ് പോലീസ് അറസ്റ്റ് നടപടികളിലേക്ക് കടക്കാതിരുന്നത്. നിലവില്‍ ജാമ്യാപേക്ഷ തള്ളിയതിനാല്‍ ഇവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാനാകും. എന്നാല്‍ അതുവരെ പോലീസ് കാത്തിരിക്കുമോയെന്ന് കണ്ടറിയാം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (3 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (3 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (4 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (4 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (4 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (5 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (5 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (5 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (6 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (6 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (7 hours ago)

Malayali Vartha Recommends