കണ്ണ് കലങ്ങുമ്പോള്‍... ഭാഗ്യലക്ഷ്മിയുടെ പാത പിന്തുടര്‍ന്ന് വാലുപൊക്കുന്ന കൃമികളെ വീട്ടില്‍ കയറി ലൈവായി തെറിവിളിച്ച് തല്ലാനിരുന്നവര്‍ക്ക് തക്ക തിരിച്ചടി നല്‍കി കോടതിയും പോലീസും; കോടതിയുടെ വെളിപ്പെടുത്തല്‍ നിയമം കൈയ്യിലെടുക്കാന്‍ ശ്രമിക്കുന്ന എല്ലാവര്‍ക്കുമുള്ള ശക്തമായ താക്കീത്

മീശമാധവനില്‍ സലിംകുമാര്‍ വക്കീല്‍ ദിലീപ് കള്ളനെ ജാമ്യത്തിലിറക്കാന്‍ ഇന്ദ്രജിത്ത് പോലീസിന്റെ മുഖത്ത് നോക്കി പറയുന്ന നാല് ഡയലോഗ്‌സുണ്ട്. നിയമം അറിഞ്ഞില്ലെങ്കില്‍ നിയമം പഠിക്കണം സാറെ അല്ലെങ്കില്‍ തൊപ്പി പോകുന്ന വഴി അറിയില്ല. ഒപ്പം സോഡ പൊട്ടിച്ച് കുടിക്കുന്നതും ദിലീപിന്റെ പോക്കറ്റ് നോക്കി നന്ദി മാത്രേ ഉള്ളല്ലേ എന്ന് ചോദിക്കുന്നതും ഇപ്പോള്‍ കാണുമ്പോഴും നമ്മളില്‍ ചിരി പടര്‍ത്തും. ഏതാണ്ട് അതേ പോലെയാണ് വിജയ് പി നായരെ തല്ലിയ കേസിലും ഓര്‍ത്തു പോകുന്നത്. നിയമം അറിയില്ലെങ്കില്‍ നിയമം പഠിക്കണം. നിയമം കൈയ്യിലെടുക്കാനുള്ളതല്ല.
അതിനാലാണ് സര്‍ക്കാരിന്റെ അടുപ്പക്കാരിയായിരുന്നിട്ടും ഭാഗ്യലക്ഷിയ്ക്ക് ജാമ്യം നല്‍കരുതെന്ന് പോലീസും സര്‍ക്കാരും വാദിച്ചത്. ഇവര്‍ക്ക് ജാമ്യം കൊടുത്താല്‍ കൃമിശല്യമുള്ളവരും ഇല്ലാത്തവരുമായ പലരേയും വീട്ടില്‍ കയറി തല്ലാന്‍ പലരും കാത്തിരുന്നതാണ്. അവരും വാദിക്കുക ഈ കേസ് വച്ചായിരിക്കും. എല്ലാവരും കൂടിയങ്ങ് വീട്ടില്‍ കയറി തല്ലിയാല്‍ പിന്നെ നമ്മുടെ പോലീസിന് പണി വേണ്ടെ. നിയമ വ്യവസ്ഥ കംപ്ലീറ്റ് തകരും. അരാജകത്വം ഉണ്ടാകും. ഇങ്ങനെ ഭാഗ്യലക്ഷ്മിയേയും കൂട്ടരേയും അനുകരിക്കാന്‍ ശ്രമിക്കാനിരുന്നവര്‍ക്കുള്ള ശക്തമായ തിരിച്ചടിയാണ് ഈ കോടതി വിധി.
യൂട്യൂബ് ചാനലില്‍ അശ്ലീല വിഡിയോ ഇട്ട വിജയ് പി.നായരെ കൈകാര്യം ചെയ്തതെന്ന കേസില്‍ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ തിരുവനന്തപുരം ജില്ലാ കോടതി ശക്തമായ താക്കീതതും വിമര്‍ശനവുമാണ് നടത്തിയത്.
കായികബലം കൊണ്ട് നിയമത്തെ നേരിടാന്‍ കഴിയില്ല. ഒട്ടും സംസ്‌കാരമില്ലാത്ത പ്രവൃത്തിയാണ് പ്രതികള്‍ ചെയ്തത്. സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ട്. ഈ ബാധ്യതയില്‍ നിന്ന് കോടതിക്ക് പിന്മാറാനാവില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു
മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. കൈയേറ്റം ചെയ്യല്‍, മോഷണം തുടങ്ങി അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്. അതിനാല്‍ തന്നെ മുന്‍കൂര്‍ ജാമ്യം അനുവദിക്കില്ല.
കഴിഞ്ഞ സെപ്റ്റംബര്‍ 26നാണ് സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് യുട്യൂബര്‍ ഡോ വിജയ് പി നായരുടെ ദേഹത്ത് നടിയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ കരി ഓയില്‍ ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. ആക്ടിവിസ്റ്റും റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയുമായ ദിയ സന, ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരും ഭാഗ്യലക്ഷ്മിക്ക് കൂടെയുണ്ടായിരുന്നു. പോലീസ് ജാമ്യമില്ലാ കേസ് എടുത്തതോടെയാണ് ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചത്.
ഇവരുടെ ജാമ്യേപേക്ഷ കോടതി പരിഗണിച്ചപ്പോള്‍ ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തതോടെയാണ് എല്ലാം കൈവിട്ടത്. മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് ഒരു തെറ്റായ കീഴ്‌വഴക്കമാകും. അത് നിയമം കയ്യിലെടുക്കുന്നവര്‍ക്ക് പ്രചോദനമാകുമെന്നു ചൂണ്ടിക്കാട്ടിയാണ് എതിര്‍ത്തത്. ഈ വാദമാണ് കോടതി അംഗീകരിച്ചത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ്. നിലവില്‍ ഇതുവരെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല.
കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയിലിരുന്നത് ചൂണ്ടിക്കാട്ടിയാണ് പോലീസ് അറസ്റ്റ് നടപടികളിലേക്ക് കടക്കാതിരുന്നത്. നിലവില്‍ ജാമ്യാപേക്ഷ തള്ളിയതിനാല്‍ ഇവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാനാകും. എന്നാല്‍ ഹൈക്കോടതി എന്ത് നിലപാടെടുക്കുന്നു എന്ന് അറിയാനാകില്ല. എന്തായാലും കാത്തിരുന്ന് കാണാം.
"
https://www.facebook.com/Malayalivartha



























