തുലാമാസ പൂജയുമായി ബന്ധപ്പെട്ട ശബരിമല ദര്‍ശനത്തിന് ഇന്നു മുതല്‍ അപേക്ഷിക്കാം....

തുലാമാസ പൂജയുമായി ബന്ധപ്പെട്ട ശബരിമല ദര്‍ശനത്തിന് ഇന്നു മുതല്‍ അപേക്ഷിക്കാം. . ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് ഭക്തര്‍ക്ക് ശബരിമല ദര്‍ശനത്തിന് അവസരമൊരുക്കുന്നത്. ചീഫ് സെക്രട്ടറിതല സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീര്‍ഥാടനത്തിന് അനുമതി നല്‍കിയത്. പമ്പാ സ്നാനം അനുവദിക്കില്ല.
ഉദ്യോഗസ്ഥര്‍ക്കും തീര്‍ത്ഥാടകര്‍ക്കും ശബരിമലയിലേക്ക് പ്രവേശനം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മാത്രമായിരിക്കും. മേല്‍ശാന്തി ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും ഇത് ബാധകമായിരിക്കും. കെ രാധാകൃഷ്ണനെ ശബരിമല സ്പെഷ്യല്‍ ഓഫീസറായും നിയമിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം കണക്കിലെടുത്ത് ശബരിമല ദര്‍ശനം അനുവദിക്കരുതെന്ന് പല കോണുകളില്‍ നിന്നും അഭിപ്രായമുയര്‍ന്നിരുന്നു. നിലയ്ക്കലിലെ ആന്റിജന്‍ പരിശോധനകള്‍ക്ക് ഉള്‍പ്പെടെ നിരവധി ആരോഗ്യ പ്രവര്‍ത്തകരെ വിട്ടു നല്‍കേണ്ടി വരുന്നതിലും അഭിപ്രായ വ്യത്യാസം ഉയര്‍ന്നിരുന്നു
"
https://www.facebook.com/Malayalivartha



























