കളിയിറക്കല്ലേ സാറെ... ശിവശങ്കറെ തിരുവനന്തപുരത്ത് വിളിപ്പിക്കുന്നു എറണാകുളത്ത് വിളിപ്പിക്കുന്നു രാവേറെ ചോദ്യം ചെയ്യുന്നു; ഇതെന്ന് പൊട്ടിക്കുമെന്നറിയാന്‍ ലൈവ് നല്‍കിയ ചാനലുകാര്‍ക്കും മടുത്തു; എം ശിവശങ്കറിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും; ടിവി അനുപമ ഐഎഎസിന്റെ വെളിപ്പെടുത്തല്‍ ശിവശങ്കറിന് ഊരാക്കുരുക്കാകുന്നു

എല്ലാ പുഴകളും കടലില്‍ വന്ന് ചേരുന്നത് പോലെയാണ് എം ശിവശങ്കരനും സ്വപ്നയും തമ്മിലുള്ള ബന്ധം. സ്വപ്നയുമായി തുടങ്ങിയ എല്ലാ കാര്യങ്ങളും അവസാനിക്കുന്നത് സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിലേക്കാണ്. പല അന്വേഷണ സംഘത്തിന്റേയും നിരന്തരമായ ചോദ്യം ചെയ്യലിലും ശിവശങ്കര്‍ കുടുങ്ങാതിരുന്നത് ആരും വ്യക്തമായ തെളിവോ മൊഴിയോ നല്‍കാതിരുന്നത് കൊണ്ടാണ്. സ്വപ്നയും സംഘവും ശിവശങ്കറിനെ രക്ഷിക്കാനുള്ള മൊഴിയാണ് നല്‍കിയത്.
എന്നാല്‍ 17000 കിലോ ഈന്തപ്പഴം വാണിജ്യ ആവശ്യത്തിനല്ലാതെ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടുള്ള കസ്റ്റംസ് കേസിലാണ് ശിവശങ്കറിനെ കുരുക്കിലായത്. ഈന്തപ്പഴം സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അന്തേവാസികളായ കുട്ടികള്‍ക്ക് നല്‍കാന്‍ സാമൂഹ്യനീതി വകുപ്പ് തയാറാക്കിയ പദ്ധതിയില്‍ ചട്ടലംഘനം നടന്നോ എന്നാണ് അന്വേഷണം. അന്നത്തെ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായിരുന്ന ടി.വി അനുപമ നിര്‍ണായകമായ മൊഴിയാണ് കസ്റ്റംസിന് നല്‍കിയത്.
ടിവി അനുപമ ഐഎഎസിനെ മലയാളികള്‍ക്കെല്ലാമരിയാം. നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പറഞ്ഞ് വിടും. ഭക്ഷ്യ സുരക്ഷ കമ്മീഷണറായിരിക്കെ മായം ചേര്‍ത്ത മുതലാളിമാരെ വെള്ളം കുടുപ്പിച്ചു. ആലപ്പുഴ കളക്ടറായിരിക്കെ അന്നത്തെ മന്ത്രിയായിരുന്ന തോമസ് ചാണ്ടിയ്‌ക്കെതിരെ ശക്തമായ തെളിവ് നല്‍കിയതും അനുപമയാണ്. തൃശൂര്‍ കളക്ടറായിരിക്കെ തെച്ചിക്കോട്ട് രാമചന്ദ്രന്റെ പ്രശ്‌നം വന്നപ്പോഴും ഏറെ കയ്യടി നേടി. അവിടെ നിന്നാണ് ടിവി അനുപമ പാവങ്ങള്‍ക്കാശ്രമയമായ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായത്. ഈ സമയത്താണ് പാവപ്പെട്ട സര്‍ക്കാര്‍ ഹോമിലെ കുട്ടികള്‍ക്ക് ഈന്തപ്പഴം തരാമെന്ന് പറയുന്നത്. നല്ല കാര്യം അത് വിതരണം ചെയ്തു. അതിന് ശേഷം ഇപ്പോള്‍ ടിവി അനുപമ വനിത ശിശുവികസന വകുപ്പ് ഡയറക്ടറാണ്.
എന്നാല്‍ പഴയ ആ ഈന്തപ്പഴം സ്വര്‍ണത്തിനോടൊപ്പം പൊന്തി വന്നപ്പോള്‍ ശക്തമായ നിലപാടാണ് ടിവി അനുപമ സ്വീകരിച്ചത്. സീനിയര്‍ ഐഎഎസ് ഓഫീസറായിട്ടു കൂടി ശിവശങ്കര്‍ പറഞ്ഞിട്ടാണ് ഈന്തപ്പഴം വിതരണം ചെയ്തതെന്ന് മൊഴി നല്‍കി. പദ്ധതി സംബന്ധിച്ച് യുഎഇ കോണ്‍സുലേറ്റുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും ശിവശങ്കറിന്റെ വാക്കാലുള്ള നിര്‍ദേശപ്രകാരമായിരുന്നു നടപടികളെന്നും ടി.വി അനുപമ മൊഴി നല്‍കി നല്‍കി. ഇതോടെയാണ് ശിവശങ്കറിന്റെ കാര്യം ഓക്കെയായത്.
ഇതോടെയാണ് ഈ കേസില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഇന്നലെ വിളിപ്പിച്ചത്. രാത്രി നീണ്ട ചോദ്യം ചെയ്യല്‍ ഇന്നും തുടരും. യുഎഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്ത് സംസ്ഥാനത്ത് വിതരണം ചെയ്ത കേസിലാണ് നടപടി.
ഇന്നലെ രാവിലെ 10 മണിയോടെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിയ ശിവശങ്കര്‍ രാത്രി വൈകിയാണ് പുറത്തിറങ്ങിയത്. ഇന്നലെ 11 മണിക്കൂര്‍ ചോദ്യം ചെയ്തശേഷം ശിവശങ്കറിനെ വിട്ടയച്ചിരുന്നു.
2017ല്‍ യുഎഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം കേരളത്തിലെത്തിച്ച് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് വിവിധ ഏജന്‍സികളുടെ അന്വേഷണം നടക്കുന്നത്. 17000 കിലോ ഈന്തപ്പഴം വാണിജ്യ ആവശ്യത്തിനല്ലാതെ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് കേസെടുത്തിരിക്കുന്നത്. ഈന്തപ്പഴം സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അന്തേവാസികളായ കുട്ടികള്‍ക്ക് നല്‍കാന്‍ സാമൂഹ്യനീതി വകുപ്പ് തയാറാക്കിയ പദ്ധതിയില്‍ ചട്ടലംഘനം നടന്നോ എന്നാണ് അന്വേഷണം.
എം ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമാണ് യു എഇ കോണ്‍സുലേറ്റ് വഴി എത്തിയ ഈന്തപ്പഴം സാമൂഹിക ക്ഷേമ വകുപ്പ് വിവിധ അനാഥാലയങ്ങള്‍ക്ക് വിതരണം ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മൊഴിയെടുക്കല്‍. എന്തായാലും പല പ്രാവശ്യം ഉടയ്ക്കുമെന്ന് കരുതിയ തേങ്ങ ഇന്ന് ഉടയ്ക്കുമോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. കാത്തിരിക്കാം.
https://www.facebook.com/Malayalivartha



























