തൊഴിലാളികള്‍ക്ക് കോവിഡ്.... ആലുവ മാര്‍ക്കറ്റ് ഇന്നു മുതല്‍ മൂന്ന് ദിവസത്തേക്ക് അടച്ചിടും...

ആലുവ മാര്‍ക്കറ്റ് ഇന്നു മുതല്‍ മൂന്ന് ദിവസത്തേക്ക് അടച്ചിടും. പച്ചക്കറി മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്. പച്ചക്കറി, മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന മാര്‍ക്കറ്റ് മാത്രമാണ് അടയ്ക്കുക.
ഇന്ന് വൈകുന്നേരം മൂന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് മാര്‍ക്കറ്റ് അടയ്ക്കുക. സ്ഥിതി വിലയിരുത്തിയായിരിക്കും പിന്നീട് തുറക്കുക. ജില്ലയില്‍ ഇന്ന് 911 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കം വഴി 753 പേര്‍ക്ക് രോഗം ബാധിച്ചു. 118 പേരുടെ രോഗ ഉറവിടം അറയില്ല. ഇന്ന് 458 പേര്‍ രോഗ മുക്തി നേടി.
"
https://www.facebook.com/Malayalivartha



























