മലപ്പുറത്ത് തിരൂര്‍ കൂട്ടായിയില്‍ രണ്ട് വിഭാഗങ്ങള്‍ സംഘടിച്ചുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് വെട്ടേറ്റ് മരിച്ചു, രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

തിരൂര്‍ കൂട്ടായിയില്‍ രണ്ട് വിഭാഗങ്ങള്‍ സംഘടിച്ചുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. യാസര്‍ അറഫാത്ത് എന്ന ആളാണ് മരിച്ചത്. രാത്രി വീടിന് മുന്നില്‍ മദ്യപിച്ചത് ചോദ്യം ചെയ്തതാണ് സംഘം ചേര്‍ന്നുള്ള ആക്രമണത്തിലേക്ക് വഴിവെച്ചത്. ആയുധങ്ങളുമായി ഇരുവഭാഗവും സംഘടിച്ചെത്തിയെന്നാണ് പോലീസ് പറയുന്നത്. വെള്ളിയാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം നടന്നത്.
മരിച്ച യാസര്‍ അറഫാത്തും സുഹൃത്തുക്കളും വീടിന് സമീപത്തെ എല്‍പി സ്‌കൂള്‍ മൈതാനത്ത് കൂട്ടംകൂടിയിരിക്കല്‍ പതിവാണ്. തൊട്ടടുത്ത വീട്ടിലെ ഏണീന്റെ പുരക്കല്‍ അബൂബക്കറും മക്കളും നിരവധി തവണ ഇതിനെതിരെ ഇവര്‍ക്ക് താക്കീത് നല്‍കിയിരുന്നു. വെള്ളിയാഴ്ച രാത്രിയിലും ഇത് സംബന്ധിച്ച് തര്‍ക്കമുണ്ടായി. തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്ന് പോയ യാസര്‍ അറഫാത്തും സുഹൃത്തുക്കളും പിന്നിട് സംഘടിച്ചെത്തി വെല്ലുവിളി നടത്തുകയായിരുന്നു. തുടര്‍ന്ന് മറുഭാഗവുമായി സംഘര്‍ഷമുണ്ടായി.
അബൂബറിന്റെ മക്കളായ ഷമീം, ഷജീം എന്നിവര്‍ക്കും കുത്തേറ്റു. യാസര്‍ അറഫാത്ത് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലാണുള്ളത്.
"
https://www.facebook.com/Malayalivartha



























