Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഭാഗ്യലക്ഷ്മി ഹൈക്കോടതിയിലേക്ക്... എന്നെ വിടമാട്ടെ ! ഭാഗ്യലക്ഷ്മിയുടെ മാരക മൂവ് നേരിടാന്‍ ഒരുങ്ങി വിജയ് പി നായര്‍ വീണ്ടും സോഷ്യല്‍ മീഡിയ തരംഗം

10 OCTOBER 2020 08:45 AM IST
മലയാളി വാര്‍ത്ത

സ്ത്രീത്വത്തെ അപമാനിച്ച് അശ്ലീല വീഡിയോകള്‍ തന്റെ യൂ ടൂബ് ചാനലിലൂടെ പോസ്റ്റ് ചെയ്ത വിജയ് പി നായരെ ആക്രമിച്ച സംഭവത്തില്‍ ഭാഗ്യലക്ഷ്മി അടക്കമുള്ള മൂവര്‍സംഘത്തിനു എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ് .നാലാളുകള്‍ കാണിക്കാന്‍ മടിക്കുന്നത് തനിക്ക് കഴിയും എന്നാണോ ഇവരുടെ ഈ ആക്രമണത്തിലൂടെ ലക്ഷ്യമിട്ടത് എന്നതും ചോദ്യത്തിന് വിധേയപ്പെടേണ്ടിയിരിക്കുന്നു .സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ തടുക്കാനായുള്ള ശക്തമായ നിയമനിര്‍മാണം വേണമെന്ന് ഭാഗ്യലക്ഷ്മി ഉന്നയിച്ചിരുന്നു .

യൂ ടൂബിലൂടെ മാന്യമായി സമൂഹത്തില്‍ ജീവിക്കുന്ന സ്ത്രീകളെ അപമാനിച്ചു എന്നതിനാലാണ് തനിക്ക് പ്രതികരിക്കേണ്ടി വന്നതെന്നാണ് ഭാഗ്യലക്ഷ്മിയുടെ വാദം .എന്നാല്‍ തിരുവനന്തപുരം ഗാന്ധാരി അമ്മാന്‍ കോവിലിനടുത്തുള്ള തന്റെ ലോഡ്ജ് മുറിയില്‍ കയറി വന്ന് ദേഹോപദ്രവം ഏല്പിക്കുകയും കടന്നാക്രമിക്കുകയും തന്റെ മുറിയിലുള്ള സാധനങ്ങള്‍ അപഹരിക്കുകയും ചെയ്തു എന്നാണ് വിജയ് പി നായരുടെ പരാതി .സിനിമ സ്‌റ്റൈലില്‍ ഭവനഭേദനം നടത്തിയ ഭാഗ്യലക്ഷ്മി പരാക്രമം സോഷ്യല്‍ മീഡിയയില്‍ കൂടി പുറത്തുവിട്ടതാണ് ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യം നഷ്ടമാകുന്നതിനു പ്രധാനകാരണമായി മാറിയത് .

കോടതിക്ക് മുന്നില്‍ സിനിമ മേഖലയിലെ പ്രമുഖയാണോ അല്ലയോ എന്ന ചോദ്യത്തിനല്ല മറിച്ച് കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നത് മാത്രമാണ് പരിഗണിക്കുന്നത് .സ്ത്രീത്വത്തിന്റെ പേരും പറഞ്ഞു അതിക്രമം നടത്താനോ നിയമം കയ്യിലെടുക്കാനോ അവകാശമില്ല എന്നത് ഓര്‍മിപ്പിക്കുകയാണ് കോടതി ചെയ്തത് .നിയമപരമായായിരുന്നു വിജയിക്കെതിരെ ഭാഗ്യലക്ഷ്മി നീങ്ങിയിരുന്നത് എങ്കില്‍ കേസ് മറ്റൊരു വിധത്തില്‍ നീങ്ങിയേനെ എന്നാണ് കണക്കാക്കപ്പെടുന്നത്

കഴിഞ്ഞ 26ന് ആണ് ഇവര്‍ വിജയ് പി.നായര്‍ താമസിച്ചിരുന്ന സ്റ്റാച്യുവിനു സമീപത്തെ ലോഡ്ജ് മുറിയിലെത്തി കരി ഓയില്‍ ഒഴിക്കുകയും മര്‍ദിക്കുകയും ചൊറിയണം പ്രയോഗിക്കുകയും ചെയ്തത്. ലാപ്‌ടോപ്പും മൊബൈല്‍ ഫോണും കൈക്കലാക്കി തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പിക്കുകയും ചെയ്തു.

താമസ സ്ഥലത്ത് അതിക്രമിച്ചു കയറി, സാധനങ്ങള്‍ മോഷ്ടിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണു തമ്പാനൂര്‍ പൊലീസ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. 5 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിവ. ഇവരുടെ പരാതിയില്‍ വിജയ്‌ക്കെതിരെയും കേസ് എടുത്തെങ്കിലും ഇയാള്‍ക്കു കോടതി ജാമ്യം അനുവദിച്ചിരുന്നു. വിജയ് നായര്‍ക്കെതിരെ പല പരാതികള്‍ നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിനാലാണു തങ്ങള്‍ നേരിട്ടു കൈകാര്യം ചെയ്തതെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും വാദം. സെഷന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണു ഭാഗ്യലക്ഷ്മിയുടെ നീക്കം.

കേരളത്തിലും ലോകത്താകമാനവുമുള്ള എല്ലാ സ്ത്രീകള്‍ക്കും വിജയിയെ പോലുള്ള ഞരമ്പുരോഗികള്‍ ഭീഷണി ഉയര്‍ത്തുന്നതിനാല്‍ തന്നെ ഇവരെ നിയന്ത്രിക്കാന്‍ ശക്തമായ നിയമനിര്‍മാണം വേണമെന്ന വാദമാണ് ഭാഗ്യലക്ഷ്മി ഉയര്‍ത്തുന്നത് .കേരളത്തില്‍ കൂടുതല്‍ നിയമനിര്‍മ്മാണം വേണമെന്ന് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത് സാമൂഹ്യശ്രദ്ധ പിടിച്ചുപറ്റിയ സംഭവമായിരുന്നു .അക്രമണരീതിയാണ് ഭാഗ്യലക്ഷ്മി നടത്തിയതെന്ന് വാദിക്കുന്നവരോട് ഇവനെപ്പോലുള്ളവരോട് പിന്നെ എങ്ങനെ പെരുമാറണം എന്ന വാദവുമായി ഒട്ടനവധി പേരാണ് ഭാഗ്യലക്ഷ്മിക്ക് പിന്തുണ അറിയിച്ച് എത്തിയത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (3 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (3 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (4 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (4 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (4 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (5 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (5 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (5 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (6 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (6 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (7 hours ago)

Malayali Vartha Recommends