ശിവശങ്കര്‍ പണിമേടിക്കും..... കസ്റ്റംസിന്റെ ഉറച്ച തീരുമാനം ശിവശങ്കറിനെ ഇന്ന് പൊരിക്കും...ചോദിക്കാന്‍ ബാക്കിവച്ചത് അടുത്ത വെടിക്കെട്ടിനായി !

തിരുവനന്തപുരം സ്വര്‍ണ്ണക്കള്ളക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷുമായുള്ള ഇടപാടുകള്‍ ശിവശങ്കറിന്റെ ആണിക്കല്ലൂരി എന്ന് തന്നെ പറയേണ്ടിവരും .ലൈഫ് മിഷന്‍ പദ്ധിതിക്ക് വേണ്ടി സ്വപ്നസുരേഷിനുവേണ്ടി ശിവശങ്കര്‍ നടത്തിയ ഇടപെടലുകളും കള്ളക്കടത്തു സംഘവുമായുള്ള ബന്ധവുമുള്‍പ്പടെ നിരവധി ചോദ്യങ്ങളാണ് അന്വേഷണ സംഘം അറിയാന്‍ ശ്രമിച്ചത് .യു എ ഇ കോണ്‍സുലേറ്റില്‍ ഉദ്യോഗസ്ഥരുമായി ഉണ്ടാക്കിയ അടുപ്പമുള്‍പ്പടെ ചോദിച്ചറിഞ്ഞു എന്നാണ് വ്യക്തമാകുന്നത് .
വിവാദമായ ഒട്ടനവധി ചോദ്യങ്ങള്‍ക്ക് ഇന്നലെ തന്നെ വ്യക്തത വരുമെന്ന് കരുതിയെങ്കില്‍ കാര്യമായ മറുപടി ഒന്നുംതന്നെ നല്‍കാതെ ശിവശങ്കര്‍ ഉരുണ്ടു കളിക്കുകയായിരുന്നു എന്ന് തന്നെയാണ് വ്യക്തമാകുന്നത് .തിരുവനന്തപുരം സ്വര്‍ണക്കടത്ത്, യുഎഇ കോണ്‍സുലേറ്റിലേക്കുള്ള ഈന്തപ്പഴം ഇറക്കുമതി എന്നീ കേസുകളില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായിരുന്ന എം. ശിവശങ്കറിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം 11 മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും കാര്യമായ തെളിവുകളോ ഉത്തരമോ ലഭിക്കാത്തതിനാല്‍ തന്നെ വീണ്ടും ചോദ്യം ചെയ്യും എന്നാണ് വ്യക്തമാകുന്നത് .
ഇന്നലെ രാവിലെ 11ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി പത്തോടെയാണ് അവസാനിച്ചത്. കേസ് അന്വേഷണം പലവിഭാഗങ്ങളിലായി വ്യാപിച്ചതിനാല്‍ തന്നെ ഇനി ആരുടെയൊക്കെ മുന്‍പിലാണ് ഹാജരാകേണ്ടതെന്ന് മനസ്സിലാക്കുക പ്രയാസമേറിയ കാര്യം തന്നെയാണ് .സി ബി ഐ അതിശക്തമായി തന്നെയാണ് ശിവശങ്കറിനെ പേര് കൂടി കേസില്‍ പരാമര്‍ശിച്ചിരിക്കുന്നത് .ഇത് റിപ്പോര്‍ട്ടില്‍ ഉടനീളം കാണാന്‍ കഴിയുന്നതുമാണ് .ശിവശങ്കര്‍ സ്വനയ്ക്കായി ചെയ്തുകൊടുത്ത സഹായങ്ങളെല്ലാം തന്നെ വെല്ലുവിളികള്‍ നിറഞ്ഞതാകയാല്‍ കേവലം ഒരു സൗഹൃദം മാത്രമാണ് ഇവര്‍ക്കിടയില്‍ ഉള്ളതെന്ന് കരുതാന്‍ പ്രയാസമുണ്ട്.
2017ല്‍ കസ്റ്റംസ് തീരുവ ഇല്ലാതെ ഇറക്കുമതി ചെയ്ത ഈന്തപ്പഴം കോണ്‍സുലേറ്റിനു പുറത്തുള്ളവര്‍ ഉപയോഗിച്ചുവെന്ന കേസില്‍ ചോദ്യം ചെയ്യാനാണു ശിവശങ്കറിനെ ഇന്നലെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റില്‍ വിളിച്ചുവരുത്തിയത്. എന്നാല്‍, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളായിരുന്നു അധികവും. കേസ് അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാക്കുമ്പോള്‍ മാത്രമാണ് ഏതെല്ലാം കാര്യങ്ങള്‍ ചോദിച്ചറിയണം എന്നത് അന്വേഷണ സംഘം തീരുമാനിക്കുന്നത് എന്നത് ശിവശങ്കറിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയാണ്.
സ്വര്‍ണക്കടത്ത് കേസിലെ ചില പ്രതികളെ കഴിഞ്ഞദിവസം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. പുതിയ വിവരങ്ങളും ഡിജിറ്റല്‍ തെളിവുകളും വച്ചാണ് ഇന്നലെ എം.ശിവശങ്കറിനെ ചോദ്യം ചെയ്യലിനു വിധേയമാക്കിയത്. കേസിലെ പ്രതി സ്വപ്നയുമായി നടത്തിയ ദുരൂഹ വാട്‌സാപ് ചാറ്റുകളെ പറ്റിയും ചോദ്യങ്ങളുണ്ടായിരുന്നു. ഇതിന്റെ നിജസ്ഥിതി അറിയേണ്ടത് കള്ളക്കടത്തു സംഘവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിക്കാന്‍ കാരണമാകും എന്ന് തന്നെയാണ് കരുതപ്പെടുന്നത് .
സ്വപ്നയുടെ പണമിടപാടുകള്‍, ലോക്കര്‍ എടുത്തു നല്‍കാനിടയായ സാഹചര്യം, ലോക്കറിലെയും അക്കൗണ്ടുകളിലെയും പണത്തിന്റെ സ്രോതസ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും കസ്റ്റംസ് ആരാഞ്ഞു. സ്വപ്നയുമായി സൗഹൃദമുണ്ടെങ്കിലും അവരുടെ പണമിടപാടുകള്‍ തനിക്കറിയില്ലെന്ന നിലപാടാണ് ശിവശങ്കര്‍ ഇന്നലെയും എടുത്തതെന്നാണു സൂചന. അതിനാല്‍ തന്നെ ചോദ്യം ചെയ്യല്‍ ഒന്നോ രണ്ടോ ദിവസം അധികമായി നീളാനും സാധ്യതയുയുണ്ട് .
നിലവില്‍ ലൈഫ് മിഷന്‍ പദ്ധതി അടക്കം നിരവധി ക്രമക്കേടുകളുടെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ശിവശങ്കറിന് കഴിയില്ല .അതിനാല്‍ തന്നെ അന്വേഷണ സംഘത്തോട് സഹകരിക്കാതിരിക്കാനായുള്ള പരമാവധി ശ്രമമാണ് ശിവശങ്കര്‍ വച്ചുപുലര്‍ത്തുന്നത് .ഈന്തപ്പഴം ഇറക്കുമതി കേസ് കസ്റ്റംസ് പ്രിവന്റീവിന്റെ തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് അന്വേഷിക്കുന്നതെന്നിരിക്കെ, ചോദ്യം ചെയ്യല്‍ കൊച്ചിയിലാക്കിയതു സ്വര്‍ണക്കടത്ത് കേസ് കൂടി പരിഗണിച്ചാണ്.നിലവില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനും സ്വപ്നയുമായി ധന ഇടപാടുകള്‍ ഉണ്ടായിട്ടുണ്ടോ എന്നറിയാനുമാണ് അന്വേഷണ സംഘം ശ്രമിക്കുന്നത് .
https://www.facebook.com/Malayalivartha



























