സഖാക്കള്‍ വീണ്ടും കണ്ണീരില്‍... സ്വപ്ന സ്വുരേഷ് ഇറങ്ങുമ്പോള്‍ പൊട്ടിക്കാമെന്ന് കരുതി സൂക്ഷിച്ച് വച്ചിരുന്ന മാലപ്പടക്കം കുതിര്‍ന്ന് പോകും; സ്വപ്നയ്ക്ക് ജാമ്യം കിട്ടിയാല്‍ അത് കേന്ദ്രത്തിന് വലിയ നാണക്കേടാകുമെന്ന് കണ്ടതോടെ വമ്പന്‍മാരെ ഇറക്കി കളിക്കാനൊരുങ്ങി കേന്ദ്രം

ഇത്രയേറെ കൊട്ടിഘോഷിച്ച സ്വര്‍ണക്കടത്ത് കേസിനെ ചുറ്റിപ്പറ്റി പത്തോളം അന്വേഷണ ഏജന്‍സികളാണ് കേരളത്തിലുള്ളത്. കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച് ഈ കേസ് വലിയ പ്രസ്റ്റിജ് പ്രശ്‌നമാണിത്. ഇത്രയേറെ അന്വേഷണ ഏജന്‍സികളെ കേരളത്തിലയച്ച ശേഷം ഒന്നുമില്ലെന്നായാല്‍ അതായിരിക്കും ചര്‍ച്ച. മാത്രമല്ല സിപിഎമ്മിനാകട്ടെ വലിയൊരു അഗ്നി ശുദ്ധി വരുത്താനുള്ള സമയം കൂടിയാകുമത്. സ്വപ്നയ്ക്ക് ജാമ്യം കിട്ടിയാല്‍ സഖാക്കള്‍ ബിജെപി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കും. എവിടെ തീവ്രവാദം എന്തായി അന്വേഷണം എന്നൊക്കെ ചോദിച്ച് തുടങ്ങും.
സ്വര്‍ണക്കടത്ത് കേസില്‍ കോടതികള്‍ തെളിവു ചോദിച്ചു തുടങ്ങിയതോടെ ഈ ചോദ്യം ചാനല്‍ സഖാക്കളും ചോദിച്ച് തുടങ്ങിയിരുന്നു. അന്വേഷണ ഏജന്‍സികള്‍ രാപ്പകല്‍ നോക്കിയിട്ടും ഒന്നും കിട്ടിയില്ലെന്നായാല്‍ പിന്നെ മാലപ്പടക്കമായിരിക്കും അവര്‍ കത്തിക്കുക. അത് സംസ്ഥാന ബിജെപി നേതൃത്വത്തിനും ശക്തമായ തിരിച്ചടിയാകും. അതിനാല്‍ തന്നെ കൊച്ചിയില്‍ പുലികളെ ഇറക്കി സ്വപ്നയുടെ ജാമ്യം ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ്.
സ്വപ്ന ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം ലഭിച്ച് കേസ് ദുര്‍ബലമാകുന്നത് തടയാന്‍ ഇന്ത്യയിലെ മുതിര്‍ന്ന അഭിഭാഷകരെ രംഗത്തിറക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്രം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസില്‍ വെള്ളിയാഴ്ച എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ സൂര്യപ്രകാശ് വി. രാജുവാണ് ഹാജരായത്. കേസില്‍ സ്വപ്നാ സുരേഷിന് ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന ഘട്ടം വന്നതോടെയാണിത്.
സ്വര്‍ണക്കടത്ത് കേസ് അതിഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നതെന്ന സൂചനകൂടിയാണിത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം രജിസ്റ്റര്‍ചെയ്ത കേസില്‍ അറസ്റ്റിലായ 17 പേരില്‍ 10 പേര്‍ക്കും ജാമ്യം ലഭിച്ചത് വന്‍ തിരിച്ചടിയായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തിയത്. കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞ ഇ.ഡി. കേസില്‍ പ്രധാനപ്രതി സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചാല്‍, എന്‍.ഐ.എ. കോടതിയിലും സമാനവിധി വന്നേക്കുമെന്ന തിരിച്ചറിവിലാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനെ രംഗത്തിറക്കിയത്.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന സംസ്ഥാനങ്ങളിലെ കോടതികളില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍മാര്‍ നേരിട്ട് ഹാജരാകുന്നത് അപൂര്‍വമാണ്. പ്രധാന കേസുകളില്‍ കീഴ്‌കോടതികളില്‍ സാധാരണ കേന്ദ്രത്തിനായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍മാരാണ് ഹാജരാകാറുള്ളത്. സി.ബി.ഐ., എന്‍.ഐ.എ, കസ്റ്റംസ്, ഇ.ഡി. എന്നിവയ്‌ക്കെല്ലാം പ്രത്യേക അഭിഭാഷകരുമുണ്ട്.
സ്വര്‍ണക്കടത്ത് കേസില്‍ ബുധനാഴ്ച സ്വപ്നയുടെ ജാമ്യാപേക്ഷ പരിഗണിക്കാനിരുന്നത് ഇ.ഡി. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ടി.എ. ഉണ്ണികൃഷ്ണന്റെ അപേക്ഷപ്രകാരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റിയിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകാനുള്ള കേന്ദ്ര തീരുമാനം വന്നത്. ഓണ്‍ലൈനായി ഡല്‍ഹിയില്‍നിന്നായിരുന്നു സൂര്യപ്രകാശ് വി. രാജു വാദിച്ചത്.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പത്ത് മണിയോടെ കസ്റ്റംസ് ഓഫീസിലെത്താന്‍ നിര്‍ദേശം നല്‍കി. വെള്ളിയാഴ്ച 11 മണിക്കൂറോളം ചോദ്യംചെയ്ത ശേഷം രാത്രി പത്തോടെ അദ്ദേഹത്തെ വിട്ടയച്ചിരുന്നു.
യു.എ.ഇ. കോണ്‍സുലേറ്റ് കേരളത്തിലേക്കെത്തിച്ച ഈന്തപ്പഴം വിതരണം ചെയ്തതിന് പിന്നിലും എം. ശിവശങ്കറെന്ന് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ വ്യക്തമായിരുന്നു. എന്തായാലും ശിവശങ്കറിന്റെ വിധിയും ഇന്നറിയാം. അതിന് പിന്നാലെയാണ് കൊച്ചിയില്‍ പുലിയിറങ്ങുന്നത്.
"
https://www.facebook.com/Malayalivartha



























