യുണിടാക്കിന് എല്ലാ സഹായവും സഹകരണവും സര്‍ക്കാര്‍ തലത്തില്‍ ചെയ്തുകൊടുക്കണമെന്ന് ശിവശങ്കര്‍ ആവശ്യപ്പെട്ടിരുന്നു; ഒളിഞ്ഞിരുന്ന ആ രഹസ്യ കൈകൾ പുറത്ത്... ഇനി ക്‌ളൈമാക്സിലേക്ക്! വിയർത്തൊഴുകി ആ 11 മണിക്കൂറുകൾ; നിർണായക ട്വിസ്റ്റ്.. പൊളിച്ചടുക്കി വനിത എന്‍ജിനീയർ..

ലൈഫ് മിഷന്‍ അഴിമതിയില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് കുരുക്കായി വനിതാ എന്‍ജിനീയറുടെ മൊഴി വിജിലന്‍സിന്. യുണിടാക്കിന് എല്ലാ സഹായവും സഹകരണവും സര്‍ക്കാര്‍ തലത്തില്‍ ചെയ്തുകൊടുക്കണമെന്ന് ശിവശങ്കര്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് എന്‍ജിനീയര്‍ വിജിലന്‍സിന് മൊഴി നല്‍കി. ഇന്നലെ കസ്റ്റംസിന്റെ 11 മണിക്കൂര്‍ മാരത്തണ്‍ ചോദ്യം ചെയ്യലിന് വിധേയനായ ശിവശങ്കറിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഈന്തപ്പഴം ഇറക്കുമതിയുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍. ഇറക്കുമതിയില്‍ ശിവശങ്കറിന്റെ പ്രത്യേക താല്‍പര്യം വ്യക്തമാക്കുന്ന മൊഴി വിജിലന്‍സിന് ലഭിച്ചിരുന്നു.
അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വിദേശത്തേക്ക് നിയമവിരുദ്ധമായി കോടികളുടെ കറന്‍സി കടത്തിയതുമായി ബന്ധപ്പെട്ട് കസ്റ്റംസ് അന്വേഷണം തുടങ്ങി. പരിധി ലംഘിച്ച് വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്നാണ് കസ്റ്റംസ് കണ്ടെത്തിയത്. ഇതോടെ ഇതുസംബന്ധിച്ച് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കം കസ്റ്റംസ് തുടങ്ങി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനൊപ്പം സ്വപ്ന ആറ് തവണ വിദേശയാത്ര നടത്തിയിരുന്നു.
ഈ യാത്രയ്ക്കിടെ ഡോളര്‍ കടത്തിയിട്ടുണ്ടാകാമെന്ന സംശയമാണ് കസ്റ്റംസിനുള്ളത്. അതിനാലാണ് ശിവശങ്കറിനെ കേസില്‍ പ്രതിയാക്കുന്നത് സംബന്ധിച്ച് കസ്റ്റംസ് ആലോചിക്കുന്നത്. ശിവശങ്കറിനൊപ്പം യാത്ര ചെയ്ത സ്വപ്നയ്ക്ക് വി.ഐ.പി പരിഗണന ലഭിച്ചെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇരുവരുടെയും യാത്രാവിവരങ്ങളും കൊണ്ടുപോയ ബാഗേജുകളുടെയും വിവരങ്ങള്‍ കസ്റ്റംസ് സ്റ്റംസ് ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. പ്രളയസഹായംതേടി മുഖ്യമന്ത്രി പിണറായി വിജയന്‍ 2018 ഒക്ടോബര്‍ 17ന് യു.എ.ഇ സന്ദര്‍ശിക്കുന്നതിന് മുന്നോടിയായാണ് ശിവശങ്കറും സ്വപ്നയും ദുബായില്‍ പോയത്.
പിന്നീട് ശിവശങ്കര്‍ ഒമാനിലേക്ക് പോയപ്പോഴും സ്വപ്ന ഒപ്പമുണ്ടായിരുന്നു. ഇതു കൂടാതെ ഇരുവരും ഒരുമിച്ചു നാല് വിദേശയാത്രകള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ജൂണില്‍ വന്ദേഭാരത് വിമാനത്തില്‍ ദുബായിലേക്ക് 5 ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സ്വപ്നയ്ക്കുവേണ്ടി ശിവശങ്കര്‍ വിമാനക്കമ്ബനിയെ ബന്ധപ്പെട്ടതായി കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. വിദേശപൗരന്മാര്‍ക്ക് വേണ്ടിയാണ് ടിക്കറ്റെന്നാണ് സ്വപ്ന പറഞ്ഞത്. ഈ യാത്രക്കാരുടെ ബാഗേജുകളിലും കറന്‍സി കടത്തിയെന്നു സംശയം കസ്റ്റംസിനുണ്ട്.
നയതന്ത്രചാനലിലൂടെ യു.എ.ഇ കോണ്‍സുലേറ്റില്‍ ഈന്തപ്പഴം എത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. രാവിലെ 11നാണ് ശിവശങ്കര്‍ കൊച്ചി ഓഫീസില്‍ ഹാജരായത്. അനാഥാലയങ്ങള്‍ക്കും സ്‌പെഷ്യല്‍ സ്‌കൂളുകളിലും വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചത് ശിവശങ്കറാണെന്ന് അന്ന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായിരുന്ന ടി.വി.അനുപമ കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ശിവശങ്കറിനെ ചോദ്യം ചെയ്യതത്. നയതന്ത്രചാനലിലൂടെ എത്തിയ ഇന്തപ്പഴത്തിന് നികുതി ഒഴിവാക്കിയിരുന്നു. കോണ്‍സുലേറ്റ് ആവശ്യത്തിനല്ലാതെ പുറത്തുവിതരണം ചെയ്യാന്‍ ധാരണയോ കരാറോ ഉണ്ടായിരുന്നില്ല. അതോടെ കസ്റ്റംസ് സ്വര്‍ണക്കടത്തല്ലാതെ മറ്റൊരു കേസും കൂടി രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്ന് നടക്കുന്ന ചോദ്യം ചെയ്യലില്‍ വിദേശത്തേക്ക് കറന്‍സി കടത്തിയതും സംബന്ധിച്ചും ശിവശങ്കറിനോട് കസ്റ്റംസ് വിവരങ്ങള്‍ തേടും.
2017 ലാണ് യു.എ.ഇ കോണ്‍സുലേറ്റിലേക്ക് 17,000 കിലോ ഈന്തപ്പഴമെത്തിയത്. നേരത്തെ രണ്ടുതവണയായി ശിവശങ്കറിനെ 17 മണിക്കൂര്‍ കസ്റ്റംസ് ചോദ്യംചെയ്തിരുന്നു. സ്വര്‍ണക്കടത്തിനും മതഗ്രന്ഥം, ഈന്തപ്പഴം എന്നിവ കൊണ്ടുവന്നതിനും മറ്റുമായി മൂന്ന് കേസുകളാണ് കസ്റ്റംസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വപ്നയ്ക്കും പ്രതികള്‍ക്കും ജാമ്യം ലഭിച്ചു.
https://www.facebook.com/Malayalivartha



























