പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാ ക്കിയ വിദ്യാര്‍ത്ഥി പോലീസ് പിടിയില്‍

ചെറുതോണിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു.
ചെറുതോണി നൈനുകുന്നേല്‍ അബ്ദുല്‍ സമദ് എന്ന 20 വയസുകാരനാണ് അറസ്റ്റിലായത്. തൊടുപുഴ മേഖലയിലെ പോളിടെക്നിക്കില്‍ പഠിക്കുമ്പോഴാണ് സമദ് അതേ കോളേജില്‍ പഠിച്ചിരുന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നത്.
പെണ്‍കുട്ടിയ്ക്ക് കഴിഞ്ഞ ദിവസം വയറു വേദന ഉണ്ടായതിനെ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് മാതാപിതാക്കള്‍ പോലും അറിയുന്നത്.
ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പെണ്‍കുട്ടി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇടുക്കി എസ്എച്ച്ഒ ബി.ജയന്റെ നേതൃത്വത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha



























