സഹോദരന്റെ മകന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥന്‍ മരിച്ചു... സഹോദരന്റെ മകനും കൂട്ടുകാരും ചേര്‍ന്നാണ് കുത്തിയത്

സഹോദരന്റെ മകന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥന്‍ മരിച്ചു. ക്രിസ്റ്റഫര്‍ നഗര്‍ സ്വദേശി ശശി (60) ആണ് മരിച്ചത്. കഴിഞ്ഞ മാസം 29ന് നടക്കാനിറങ്ങിയ ശശിയെ ഇദ്ദേഹത്തിന്റെ സഹോദരന്റെ മകനും കൂട്ടുകാരും ചേര്‍ന്നു വൈലോപ്പിള്ളി ഗവ. സ്‌കൂളിന്റെ മുന്നില്‍വച്ച് കുത്തുകയായിരുന്നു.
ശശിയുടെ കഴുത്തിലും പുറത്തുമാണ് കുത്തേറ്റത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുറത്തേറ്റ കുത്ത് മാരകമായതിനാല്‍ ചികിത്സയിലിരിക്ക വ്യാഴാഴ്ച അര്‍ധരാത്രിയോടെ മരിക്കുകയായിരുന്നു. കേസില്‍ ശശിയുടെ സഹോദരന്റെ മകന്‍ അക്ഷയ്കുമാര്‍ പോലീസ് കസ്റ്റഡിയിലാണ്. നായയെ വളര്‍ത്തുന്നതു സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.
"
https://www.facebook.com/Malayalivartha



























