പോളിടെക്‌നിക്കില്‍ പഠിക്കുമ്ബോള്‍ തുടങ്ങിയ പ്രണയം... ഒടുക്കം വയറുവേദന സഹിക്കാനാകാതെ വീട്ടുകാർ പെണ്‍കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോൾ ഞെട്ടി! മണിക്കൂറുകള്‍ക്കുള്ളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കി! സംഭവത്തിന് പിന്നിൽ 20കാരന്‍ പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. സംഭവത്തിന് പിന്നാലെ ഇരുപതുവയസ്സുകാരനായ സഹപാഠി പിടിയില്‍.
ഇടുക്കിയിലാണ് സംഭവം. ചെറുതോണി നൈനുകുന്നേല്‍ അബ്ദുല്‍ സമദാണ് അറസ്റ്റിലായത്.
വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ വീട്ടുകാര്‍ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇവിടെ വച്ച് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം മാതാപിതാക്കള്‍ അറിഞ്ഞത്.
ഏതാനും മണിക്കൂറിനകം പെണ്‍കുട്ടി ആണ്‍കുഞ്ഞിനു ജന്മം നല്‍കുകയും ചെയ്തു.
തൊടുപുഴയിലെ പോളിടെക്‌നിക്കില്‍ പഠിക്കുമ്ബോള്‍ പെണ്‍കുട്ടിയും സഹപാഠിയായ അബ്ദുല്‍ സമദും അടുപ്പത്തിലായിരുന്നെന്നാണ് വിവരം.
https://www.facebook.com/Malayalivartha



























