തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെയും സ്വപ്‌നയേയും ഒരേസമയം ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെയും സ്വപ്‌നയേയും ഒരേസമയം ചോദ്യം ചെയ്യുന്നു.. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് കസ്റ്റംസ് ആസ്ഥാനത്തും സ്വപ്‌നയെ കാക്കനാട് ജില്ലാ ജയിലിലുമാണ് ചോദ്യം ചെയ്യുന്നത്.. ഇന്നലെ ഈന്തപ്പഴം ഇറക്കുമതിയുമായി ബന്ധപ്പെട്ട് 11 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. നയതന്ത്ര ബാഗേജില്‍ 17,000 കിലോ ഈന്തപ്പഴം കൊണ്ടുവന്നതു കേന്ദ്രാനുമതി ഇല്ലാതെയാണ്.
കോണ്‍സുലേറ്റാണ് ഈന്തപ്പഴം കൊണ്ടുവന്നതെന്നും വിതരണം ചെയ്യാനായി സര്‍ക്കാരിനെ ഏല്‍പ്പിക്കുകയായിരുന്നുവെന്നും ശിവശങ്കര്‍ ഇന്നലെ കസ്റ്റംസിനോടു പറഞ്ഞു. മേലധികാരിയായ ശിവശങ്കറിന്റെ നിര്‍ദേശാനുസരണമാണ് താന്‍ ഈന്തപ്പഴം ഏറ്റുവാങ്ങിയതെന്നു സാമൂഹികനീതി വകുപ്പ് ഡയറക്ടറായിരുന്ന ടി.വി. അനുപമ നേരത്തേ മൊഴി നല്‍കിയിരുന്നു.
ഈന്തപ്പഴം വിതരണത്തിനു സൗകര്യം ഒരുക്കിയതിനെപ്പറ്റിയുള്ള എല്ലാ കാര്യങ്ങളും ശിവശങ്കറിനെ അറിയിച്ചിരുന്നെന്നും അനുപമ പറഞ്ഞതോടെയാണു കസ്റ്റംസ് ശിവശങ്കറിനെ വീണ്ടും വിളിച്ചുവരുത്തിയത്.സാമൂഹികസുരക്ഷാ വകുപ്പിനു കീഴിലുള്ള അനാഥമന്ദിരങ്ങളിലും സ്‌പെഷല്‍ സ്‌കൂളുകള്‍, ബഡ്‌സ് സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്കും വിതരണം ചെയ്യാനെന്ന പേരിലാണു കിലോയ്ക്ക് 2,000 രൂപ വരെ വിലവരുന്ന ഈന്തപ്പഴം കൊണ്ടുവന്നത്. 10,000 കിലോ വിതരണം ചെയ്തതായി കണ്ടെത്തി. ബാക്കി എവിടെയെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിട്ടില്ല. സ്വപ്ന സുരേഷും പി.എസ്. സരിത്തും ചേര്‍ന്നാണു കൊച്ചി തുറമുഖത്തെത്തി ഈന്തപ്പഴം ഏറ്റുവാങ്ങിയത്.
"
https://www.facebook.com/Malayalivartha



























