ശബരിമലയില്‍ തുലാമാസപൂജയും ദര്‍ശനവുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ

ശബരിമലയില്‍ തുലാമാസപൂജയും ദര്‍ശനവുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. കെ.എ.പി അഞ്ചാം ബറ്റാലിയന്‍ കമാന്‍ഡന്റ് കെ. രാധാകൃഷ്ണനെ പൊലീസ് സ്പെഷ്യല്‍ ഓഫീസറായി നിയോഗിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയും കെ.എ.പി മൂന്നാം ബറ്റാലിയന്‍ കമാന്‍ഡന്റും അദ്ദേഹത്തെ അനു?ഗമിക്കും. വിര്‍ച്വല്‍ ക്യൂ സംവിധാനം ഞായറാഴ്ച രാവിലെ പ്രവര്‍ത്തനം തുടങ്ങും.
ഒറ്റത്തവണയായയി 250 ല്‍ അധികം പേര്‍ക്ക് സന്നിധാനത്തിലേയ്ക്ക് പ്രവേശനം അനുവദിക്കില്ല. വടശ്ശേരിക്കര, എരുമേലി പാതയിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. മറ്റ് പാതകള്‍ പൂര്‍ണ്ണമായും അടയ്ക്കും. പമ്ബാനദിയില്‍ കുളിക്കാന്‍ അനുവദിക്കില്ല.
തീര്‍ത്ഥാടകരും ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും ഉള്‍പ്പെടെ ആര്‍ക്കുംതന്നെ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളില്‍ ഇളവ് ലഭിക്കില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
https://www.facebook.com/Malayalivartha



























