മുന്ന് ലക്ഷം രൂപ മാസ ശമ്പളത്തിൽ സ്വപ്ന ജോലി ചെയ്തത് വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്; സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയത് ഇങ്ങനെ, ചോദ്യം ചെയ്യാനൊരുങ്ങി കന്റോണ്‍മെന്റ് പോലീസ്

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയത് വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് കണ്ടെത്തി. സ്‌പേസ് പാര്‍ക്കിന് കീഴിലെ വിഷന്‍ടെക്ക് പ്രൊജക്ട് കോര്‍ഡിനേറ്ററായ സ്വപ്‌നയ്‌ക്കെതിരേ ഇത് സംബന്ധിച്ച് കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ജോലി നേടിയതെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്. മുന്ന് ലക്ഷം രൂപ മാസ ശമ്പളത്തിലായിരുന്നു ജോലി. ഇത്തരത്തില്‍ 20 ലക്ഷം രൂപയോളം വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നേടിയ ജോലിയില്‍ നിന്ന് സ്വപ്ന കൈപ്പറ്റിയെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാന ഐ.ടി വകുപ്പാണ് സ്‌പേസ് പാര്‍ക്കിന് പണം നല്‍കുന്നത്. സ്‌പേസ് പാര്‍ക്ക് വഴി വിഷന്‍ടെക്കിലെ ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കും. പുതിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്വപ്നയെ കന്റോണ്‍മെന്റ് പോലീസ് ചോദ്യം ചെയ്യും. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് ശേഷമായിരിക്കും ചോദ്യം ചെയ്യൽ.
എന്നാല്‍ അന്വേഷണവുമായി വിഷന്‍ ടെക്ക് സഹകരിക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്.അതെ സമയം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക നീക്കവുമായി കസ്റ്റംസ് . മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനേയും സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെയും ഒരേ സമയം ചോദ്യം ചെയ്യുന്നത്. സ്വപ്ന സുരേഷിനെ കാക്കനാട് ജില്ലാ ജയിലിലും എം ശിവശങ്കറിനെ കസ്റ്റംസ് ആസ്ഥാനത്തുമാണ് ചോദ്യം ചെയ്യുന്നത്, രാവിലെ പത്ത് മണിയോടെയാണ് സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കാക്കനാട് ജില്ലാ ജയിലിൽ എത്തിയത് . തുടര്‍ന്നാണ് ചോദ്യം ചെയ്യൽ തുടങ്ങിയത്. ഇല്ലലെ പതിനൊന്ന് മണിക്കൂര്‍ നീണ്ട മാരത്തോൺ ചോദ്യം ചെയ്യലിന് പിന്നാലെ ഇന്ന് വീണ്ടും ഹാജരാകണമെന്ന് കസ്റ്റംസ് എം ശിവശങ്കറിനോട് ആവശ്യപ്പെടുകയായിരുന്നു. പത്തരയോടെയാണ് എം ശിവശങ്കര്‍ കസ്റ്റംസ് ആസ്ഥാനത്ത് എത്തിയത്. കസ്റ്റംസ് കമ്മീഷണറുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യൽ നടപടികൾ പുരോഗമിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസിൽ എം ശിവശങ്കറിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ഇത് വരെ കസ്റ്റംസിന് കിട്ടിയിരുന്നില്ല. എന്നാൽ രഹസ്യ മൊഴിക്ക് ശേഷം ഗുരുതര ആരോപണവുമായാണ് സന്ദീപ് നായർ എത്തിയത് .തനിക്കെതിരെ വധഭീഷണിയുണ്ടെന്നാണ് സന്ദീപ് നായര്‍ ഇപ്പോള്‍ പറയുന്നത്. രഹസ്യമൊഴി നല്‍കിയതിനു ശേഷം തനിക്ക് വധഭീഷണിയുണ്ടെന്നു സന്ദീപ് നായര്‍ എന്‍ഐഎ പ്രത്യേക കോടതിയെ ബോധിപ്പിച്ചു. ജയിലിനുള്ളില്‍ വെച്ച് തന്നെ ആക്രമിക്കാനും വകവരുത്താനും സാധ്യതയുണ്ടെന്നാണു പരാതി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു മാറ്റണമെന്നും സന്ദീപ് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വര്‍ണക്കടത്തു കേസില്‍ സന്ദീപിനെ മാപ്പുസാക്ഷിയാക്കാനുള്ള നിയമസാധ്യത അന്വേഷണ സംഘം പരിശോധിക്കുന്നതിനിടയിലാണു വധഭീഷണിയുണ്ടായിരിക്കുന്നത്.സ്വര്‍ണ കള്ളക്കടത്തില്‍ തനിക്കറിയാവുന്ന കര്യങ്ങള്‍ മജിസ്‌ട്രേറ്റിന് രഹസ്യ മൊഴിയായി നല്‍കിയ ശേഷമാണ് ജീവന് ഭീഷണിയുണ്ടെന്ന് സന്ദീപ് പറയുന്നത്.
അതേസമയം, മന്ത്രി കെ.ടി ജലീല്‍ ഇരുപത്തിയാറര ലക്ഷം രൂപ മാത്രമാണ് തന്റെ സമ്പാദ്യമെന്ന് എന്‍ഫോഴ്‌സ്‌മെന്റിനെ അറിയിച്ചു. സ്വര്‍ണ കള്ളക്കടത്ത് കേസിലെ മറ്റ് പ്രതികള്‍ക്കൊപ്പം വിയ്യൂര്‍ ജയിലില്‍ തുടരാനാകില്ലെന്നും ജയില്‍ മാറ്റം വേണമെന്നും സന്ദീപ് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. സന്ദീപ് മാപ്പ് സാക്ഷിയാകാന്‍ നടത്തുന്ന ശ്രമത്തിന് ചുവടുപിടിച്ച് മറ്റ് മൂന്ന് പ്രതികള്‍ കൂടി മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കാന്‍ ശ്രമിക്കുന്നുണ്ട്. കേസില്‍ കൂടുതല്‍ മാപ്പ് സാക്ഷികള്‍ ഉണ്ടാകുമെന്നാണ് അന്വേഷണസംഘവും പ്രതീക്ഷിക്കുന്നത്. ഇത് കേസിനെ സഹായമാകുമെന്നതിനാല്‍ ഇതിനെ പ്രഗത്സാഹിപ്പിക്കുന്ന നിലപാടാണ് അന്വേഷണ സംഘത്തിനുള്ളത്.
പ്രതികളായ മുസ്തഫ, അബ്ദുല്‍ അസീസ് എന്നിവര്‍ കുറ്റസമ്മതമൊഴി നല്‍കിയതായി കോടതിയെ എന്‍ഐഎ അറിയിച്ചു. പ്രതികളായ പി.ടി അബ്ദു, കെ.ടി ഷറഫുദ്ദീന്‍, മുഹമ്മദാലി, മുഹമ്മദ് ഷഫീഖ്, ഹംജദ് അലി എന്നിവരെ വീണ്ടും ചോദ്യം ചെയ്യാനും അനുമതി തേടി. കേസിലെ പ്രതികളെ 180 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയും നല്‍കി. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ 180 ദിവസം വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വയ്ക്കാം. കസ്റ്റഡി 90 ദിവസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് അപേക്ഷ നല്‍കിയത്. മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച കോടതി വിധി പറയും.
സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്‌ന സുരേഷ് നല്‍കിയ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അടുത്ത ചൊവ്വാഴ്ച വിധി പറയും. സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നാണ് സ്വപ്‌നയുടെ വാദം. എന്നാല്‍, കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയില്ലെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സൂര്യപ്രകാശ് വി.രാജു വാദിച്ചു. ജാമ്യാപേക്ഷയില്‍ സാങ്കേതിക പിഴവുകള്‍ ഉണ്ടെന്നും ഇ.ഡി വാദിച്ചു. സ്വപ്‌നയ്‌ക്കെതിരായ കുറ്റങ്ങള്‍ക്ക് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും ഉന്നതസ്വാധീനമുള്ള ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha



























