Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

തൃശ്ശൂരിൽ നിധിനെ കൊലപാതകത്തിന് പിന്നിൽ സി പി എം ആണെന്ന ആരോപണവുമായി കെ സുരേന്ദ്രൻ; കൊല്ലപ്പെട്ട ആദർശും ഇപ്പോൾ അറസ്റ്റിലായ നിധിലും അടക്കം കേസിലെ പ്രതികളെല്ലാം നിരവധി കേസുകളിൽ പ്രതികൾ

10 OCTOBER 2020 05:10 PM IST
മലയാളി വാര്‍ത്ത

തൃശ്ശൂരിൽ അന്തിക്കാട് നിധിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ആരോപണവുമായി കെ സുരേന്ദ്രൻ. നിഥിന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകം ആണെന്ന് അദ്ദേഹം ആരോപിച്ചു. കൊലപാതകത്തിന് പിന്നിൽ സി പി എം ആണ് എന്നാണ് അദ്ദേഹത്തിന്റെ ആരോപണം .നിധിൻ ബി ജെ പി പ്രവർത്തകൻ ആണെന്നും സുരേന്ദ്രൻ .കൊലക്ക് സാഹചര്യം ഒരുക്കിയത് മന്ത്രി എ സി മൊയിതീൻ ആണെന്നും ആരോപണം .മന്ത്രിയുടെ പങ്ക് അന്വേഷിക്കണം എന്നും ആവശ്യം .തൃശ്ശൂരിൽ പട്ടാപ്പകൽ ആണ് വീണ്ടും കൊലപാതകം നടന്നത് .കൊലക്കേസ് പ്രതിയെയെ ആണ് റോഡിലിട്ട് വെട്ടിക്കൊന്നത് . അന്തിക്കാട് ആദർശ് വധക്കേസ് പ്രതിയായ തൃശ്ശൂർ മുറ്റിച്ചൂർ സ്വദേശി നിധിൽ (28) ആണ് കൊല്ലപ്പെട്ടത്.

കാറിൽ യാത്ര ചെയ്യുന്നതിനിടെ മറ്റൊരു കാറിൽ എത്തിയ അക്രമികൾ വണ്ടിയിലിടിച്ച് നിർത്തിച്ച് നിധിലിനെ വലിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു. കൊല്ലപ്പെട്ട ആദർശും ഇപ്പോൾ അറസ്റ്റിലായ നിധിലും അടക്കം കേസിലെ പ്രതികളെല്ലാം നിരവധി കേസുകളിൽ പ്രതികളാണ്. സ്ഥലത്തെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയുടെ ഫലമായാണ് രണ്ട് കൊലപാതകങ്ങളുമെന്ന് പൊലീസ് വ്യക്തമാക്കി. ഇവർ തമ്മിൽ മുമ്പും സംഘർഷങ്ങളുണ്ടായിരുന്നു. ജൂലൈയിലാണ് ചായക്കടയിൽ ഇരുന്നിരുന്ന ആദർശിനെ സംഘം വിളിച്ചിറക്കി വെട്ടിയത്. അതിന് ശേഷം കേസിലെ പ്രതികളെല്ലാം ഒളിവിൽ പോയി. സ്ഥലത്ത് തന്നെ താമസിച്ചുവന്നിരുന്ന ഹിരത്, നിജിൽ, ഷനിൽ, പ്രജിൽ, ഷിബിൻ, നിമേഷ്, നിതിൽ, വൈഷ്ണവ്, ശിഹാബ് എന്നിവരായിരുന്നു ആദർശ് വധക്കേസിലെ ഒമ്പത് പ്രതികൾ.

മയക്കുമരുന്ന് കേസുകളിലെ പ്രതികളാണ് ഇവരെല്ലാവരും. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ അന്തിക്കാട് മേഖലയിൽ തുടർക്കഥയാണ്.അതെ സമയം ദിവസങ്ങൾക്ക് മുൻപ് സി.പി.എം. പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു . ചിറ്റിലങ്ങാട് സ്വദേശി തറയിൽ വീട്ടിൽ നന്ദനനെ (50)യാണ് എ.സി.പി. ടി.എസ്. സിനോജിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. രണ്ടാംപ്രതി ചിറ്റിലങ്ങാട് കരിമ്പനയ്ക്കൽ വീട്ടിൽ സജീഷ് (35), മൂന്നാംപ്രതി അരണംകോട്ട് വീട്ടിൽ അഭയ്ജിത്ത് (19) എന്നിവരെ കണ്ടെത്തിയിട്ടില്ല. പത്രസമ്മേളനത്തിൽ വിശദവിവരങ്ങൾ നൽകിയ എ.സി.പി. ടി.എസ്. സിനോജ്, പക്ഷേ, പ്രതികൾക്ക് രാഷ്ട്രീയബന്ധങ്ങൾ ഉണ്ടോ എന്ന് പറയാൻ തയ്യാറായില്ല. പ്രതികൾ ആർ.എസ്.എസുകാരാണെന്ന പ്രചാരണം അദ്ദേഹം ശരിവെച്ചില്ല. കൊലപാതകം ആസൂത്രിതമായിരുന്നു എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്.അമിതവേഗത്തിൽ ബൈക്കിൽ സഞ്ചരിച്ചത് ചോദ്യംചെയ്തതിനെത്തുടർന്നുണ്ടായ സംഘർഷങ്ങളാണ് സനൂപിന്റെ കൊലപാതകം വരെയെത്തിച്ചത്.ഞായറാഴ്ച രാത്രി പത്തരയോടെയാണ് ചിറ്റിലങ്ങാട് കളരിക്ക് സമീപം ആക്രമണമുണ്ടായത്. മൂന്ന് പ്രതികളും കണ്ടാലറിയുന്നവരും ചേർന്ന് കരുതിക്കൂട്ടിയാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കൂട്ടുകാരൻ മിഥുനുമായി പ്രതികൾക്കുണ്ടായിരുന്ന തർക്കം സംസാരിച്ച് തീർക്കാനാണ് സനൂപും കൂട്ടുകാരും എത്തിയത്. എന്നാൽ, മാരകായുധങ്ങളുമായി കാത്തിരുന്ന പ്രതികൾ ഇവരെ റോഡിൽ തടഞ്ഞു.സംഘർഷത്തിനിടെ നന്ദനനാണ് സനൂപിനെയും കൂട്ടുകാരായ വിബിക്കുട്ടൻ, അഭിജിത്ത്, ജിതിൻ എന്നിവരെയും കുത്തിയത്. സംഘർഷം തടയാൻ ശ്രമിച്ചവർക്കും കൂടെയുണ്ടായിരുന്നവർക്കും പരിക്കേറ്റിരുന്നു.

ഇതിനിടെ നന്ദനന്റെ ഇടതുകൈയിനും മുറിവ് പറ്റി. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇയാൾ ചികിത്സതേടി. ചില്ലുവാതിൽ പൊട്ടിവീണ് മുറിവേറ്റുവെന്നാണ് ആശുപത്രിയിൽ പറഞ്ഞിരുന്നത്. മുറിവേറ്റവരെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് നന്ദനനെ പിടികൂടിയതെന്ന് എ.സി.പി. പറഞ്ഞു.എസ്.എച്ച്.ഒ.മാരായ കെ.ജി. സുരേഷ്, ഭൂപേഷ്, സുരേന്ദ്രൻ, നിസാമുദ്ദീൻ, ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും സിറ്റി കമ്മിഷണർക്ക് കീഴിലുള്ള ഷാഡോ പോലീസുമാണ് അന്വേഷണത്തിലുള്ളത്.സംഭവത്തെത്തെത്തുടർന്ന് സംഘാംഗങ്ങൾ പലവഴിക്കും ചിതറിയോടിയിരുന്നു. നന്ദനൻ ഒന്നരമാസം മുമ്പാണ് ഖത്തറിൽനിന്നെത്തിയത്. പോർക്കുളത്തെ ഭാര്യവീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ പോലീസ് ഇയാളുടെ പാസ്‌പോർട്ടും മറ്റുരേഖകളും ഭാര്യവീട്ടിൽനിന്ന് കണ്ടെടുത്തു. ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. സംഭവത്തെത്തെക്കുറിച്ചറിയാവുന്ന അയൽവാസിയായ യുവാവിനെയും പോലീസ് തിരയുന്നുണ്ട്. ഇയാൾക്കും അക്രമത്തിൽ പരിക്കേറ്റിരുന്നു. എന്നാൽ, കൂട്ടുകാരന്റെ സഹായത്തോടെ ഇയാൾ ചികിത്സതേടി. ഇതിന് സഹായിച്ച വാഹനത്തിന്റെ ഡ്രൈവറെ പോലീസ് പിടികൂടിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (2 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (2 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (2 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (3 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (3 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (3 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (4 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (4 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (4 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (5 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (5 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (6 hours ago)

Malayali Vartha Recommends