ഏറ്റവും ഉയര്‍ന്ന് കോവിഡ് ..സംസ്ഥാനത്ത് ഇന്ന് 11,755 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് മാത്രം 23 പേരുടെ മരണം .. ആകെ മരണം ആയിരത്തിലേക്ക്

സംസ്ഥാനത്ത് ഇന്ന് 11,755 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് മാത്രം 23 പേരുടെ മരണം കൊവിഡിനെ തുടര്‍ന്നാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുളള കൊവിഡ് രോഗികളുടെ എണ്ണം 95,918 ആയി ഉയര്‍ന്നു. ആകെ മരണം 978. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10,471 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 66,228 സാംപിളുകളാണ് ഇന്ന് പരിശോധിച്ചത്. 952 പേരുടെ രോഗ ഉറവിടം വ്യക്തമല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. നമ്മുടെ അയല്‍ സംസ്ഥാനങ്ങളില്‍ ഇവിടുത്തെക്കാള്‍ പത്തിരിട്ടി മരണങ്ങളാണ ്അധികം ഉണ്ടായത്. സംസ്ഥാനത്തെ മരണനിരക്ക് പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ ഏറെ നിര്‍ണായകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു...
ഇന്ത്യയിൽ ഇന്നലെ 73,272 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 69,79,424 ആയി. കഴിഞ്ഞ ഒരു ദിവസത്തിനിടെ 926 പേർ കൂടി മരിച്ചതോടെ ഇന്ത്യയിൽ കൊവിഡ് കാരണം മരണമടഞ്ഞവരുടെ എണ്ണം 1,07,416 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 8,83,185 പേർ ചികിത്സയിലാണ്. ഇതുവരെ 59,88,823 പേർ രോഗമുക്തരായി.
കേരളത്തിൽ ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. വെളളിയാഴ്ച 9,250 പേർക്കാണ് കേരളത്തിൽ രോഗം സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുമ്പ് കേരളത്തിൽ കൊവിഡ് ബാധിച്ച രോഗികളുടെ എണ്ണം ആദ്യമായി പതിനായിരം കടന്നിരുന്നു.
ഒക്ടോബർ, നവംബർ മാസങ്ങൾ സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തെയും അതുമൂലമുള്ള മരണത്തെയും സംബന്ധിച്ച് ഏറ്റവും നിർണായക കാലഘട്ടമായി വേണം കണക്കാക്കാൻ. കൂടുതൽ ഫലപ്രദമായി പ്രതിരോധ പ്രവർത്തനങ്ങൾ ഈ ഘട്ടത്തിൽ നടത്തണം. എങ്കിൽ മാത്രമേ മരണനിരക്ക് തടയാനാകുകയുള്ളെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി.
നിലവിലെ സാഹചര്യത്തിൽ 10,000ത്തിൽ കൂടുതൽ കേസുകൾ വരുന്നു. പരിശോധനകളുടെ എണ്ണം കൂട്ടിയെങ്കിലും എ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കേസുകളുടെ എണ്ണം ഇനിയും ഉയരുമെന്നാണ് ഇതു കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൊട്ടടുത്ത സംസ്ഥാനങ്ങളിലും ഈ പകർച്ചവ്യാധി അതിശക്തമായി തുടരുകയാണ്.മെയ് മാസത്തിൽ 0.77 ശതമാനമായിരുന്നു കേരളത്തിലെ മരണനിരക്ക്. ആഗസ്റ്റിലത് 0.45 ശതമാനവും സെപ്തംബറിൽ 0.37 ശതമാനവുമായി കുറഞ്ഞു. രണ്ട് ദിവസം മുൻപത്തെ കണക്ക് 0.22 മാത്രമായിരുന്നു. കേസുകൾ കൂടിയിട്ടും മരണനിരക്ക് ഉയരാത്തത് രോഗവ്യാപനം പരമാവധിയിലെത്താനെടുക്കുന്ന സമയം ദീർഘിപ്പിച്ചതും അതിനിടയിൽ ആരോഗ്യസംവിധാനം ശക്തമാക്കിയതും കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha



























