സ്വപ്‌നയും സന്ദീപും ഇനി ഒരുവര്‍ഷത്തേക്ക് പുറം ലോകം കാണില്ല.... പ്രതികള്‍ക്കെതിരെ കോഫെപോസ ചുമത്തി; ഇരുവരെയും കരുതല്‍ തടങ്കലിലേക്ക് മാറ്റും

തിരുവനന്തപുരം നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്കെതിരെ കോഫെപോസ ചുമത്തി. നിരന്തരം സാമ്ബത്തിക തട്ടിപ്പുകള്‍ നടത്തുന്നവര്‍ക്കെതിരെ ചുമത്തുന്ന പ്രത്യേക നിയമമാണ് കോഫെപോസ. ഇതുപ്രകാരം ഒരുവര്‍ഷം വരെ പ്രതികളെ വിചാരണ കൂടാതെ കരുതല്‍ തടങ്കലില്‍ വെക്കാം. ഇതോടെ ഇരുവരെയും കരുതല്‍ തടങ്കലിലേക്ക് മാറ്റും. വാറന്റ് ഹാജരാക്കി ഇതിനുളള നടപടി ക്രമങ്ങളിലേക്ക് കടക്കാനായി കസ്റ്റംസ് സംഘം കാക്കനാട് ജയിലില്‍ എത്തി. ഉത്തരവിന്റെ പകര്‍പ്പ് പ്രതികള്‍ക്ക് കൈമാറി. ഇവരെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുമെന്നാണ് വിവരം. കോഫെപോസ ചുമത്തി സ്വപ്നയെയും സന്ദീപിനെയും തടവില്‍ വയ്ക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര കോഫെപോസ സമിതിക്ക് മുമ്ബാകെ കസ്റ്റംസ് പ്രിവന്റീവ് അപേക്ഷ നല്‍കിയിരുന്നു. പ്രതികള്‍ രാജ്യത്തിന്റെ സാമ്ബത്തിക സുരക്ഷയ്ക്ക് ഭീഷണിയാണെന്നായിരുന്നു കസ്റ്റംസിന്റെ വാദം. ഇത് പരിഗണിച്ചാണ് ഹൈക്കോടതി ജഡ്ജിമാര്‍ അടങ്ങിയ കേന്ദ്ര കോഫെപോസ സമിതിയുടെ ഉത്തരവ്. നേരത്തെ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം ലഭിച്ചിരുന്നു. അതേസമയം എന്‍ഫോഴ്‌സ്‌മെന്റും എന്‍ഐഎയും രജിസ്റ്റര് ചെയ്ത കേസുകളില്‍ ഇതുവരെ ജാമ്യം ലഭിക്കാത്തതിനാല്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. സ്വപ്ന സുരേഷ് വിദേശത്തേക്ക് 1,90,000 ഡോളര്‍ കടത്തിയെന്ന റിപ്പോര്‍ട്ടുകളും ഇന്ന് പുറത്ത് വന്നിട്ടുണ്ട്. കോണ്‍സുലേറ്റിലെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്നാണ് കസ്റ്റംസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha



























