സ്വപ്‌നയുടെ സ്‌പേസ് പാര്‍ക്കിലെ നിയമനം... നിയമനം സംബന്ധിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ സ്‌പേസ് പാര്‍ക്കിലെ നിയമനം സംബന്ധിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവാദങ്ങള്‍ ഉണ്ടായ ഘട്ടത്തില്‍ മാത്രമാണ് ഇക്കാര്യങ്ങള്‍ അറിഞ്ഞതെന്നും പിണറായി വിജയന്‍ പറഞ്ഞു.
അത്തരമൊരു നിയമനത്തിന് സാധാരണ മുഖ്യമന്ത്രിയുടെ അനുമതി ആവശ്യമായി വരുന്നില്ല. അവരുടെ മൊഴിയില്‍ കാര്യങ്ങള്‍ വ്യക്തമാണ്. തന്നെ അറിയുമെന്ന് സ്വപ്ന ഉറപ്പിച്ചുപറയുകയല്ല ചെയ്തിട്ടുള്ളത്. മുഖ്യമന്ത്രിയോടു പറയും എന്ന് ഇവരോട് പറഞ്ഞിരുന്നു എന്നാണ് മൊഴി. ആ ഭാഗം കാണാതിരിക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha



























