സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയ ആളെ മര്‍ദിച്ച സംഭവം.... ഭാഗ്യലക്ഷ്മിക്കും സംഘത്തിനുമെതിരെയുള്ള കേസില്‍ ഉടന്‍ അറസ്റ്റ് വേണ്ടെന്ന് പോലീസ്

സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തില്‍ വിജയ് പി. നായരെ കയ്യേറ്റം ചെയ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും സംഘത്തിനുമെതിരെയുള്ള കേസില്‍ ഉടന്‍ അറസ്റ്റിലേക്ക് നീങ്ങേണ്ടത്തില്ലെന്ന തീരുമാനവുമായി പൊലീസ്. ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ ചുമത്തിയ വകുപ്പുകള്‍ സംബന്ധിച്ച് നിയമോപദേശം തേടിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഈ തീരുമാനത്തിലെത്തിയത്.
വിജയ് പി നായരെ ആക്രമിച്ചുവെന്ന കേസില്‍ ഭാഗ്യലക്ഷ്മിയും ഒപ്പമുണ്ടായിരുന്ന ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും ഒളിവിലാണെന്നും പൊലീസ് പറയുന്നു. പ്രതികള്‍ക്ക് ഇന്നലെ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. ഇവരുടെ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്നും, അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. മൂവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ കോടതിയില്‍ ശക്തമായി എതിര്‍ക്കുകയാണ് ചെയ്തത്.
https://www.facebook.com/Malayalivartha



























