വാ പൊളിച്ച് സഖാക്കള്‍... കസ്റ്റംസ് കേസില്‍ ജാമ്യം ലഭിച്ചതോടെ എന്‍ഐഎ കേസിലും ജാമ്യം ഉറപ്പിച്ച് വീട്ടില്‍ പോയി ചാനല്‍ ചര്‍ച്ച നടത്താനിരുന്ന സ്വപ്നയ്ക്ക് ഇരുട്ടടി; ഏത് കേസില്‍ ജാമ്യം ലഭിച്ചാലും പുറത്തിറങ്ങാന്‍ പറ്റാത്ത കൊഫേപോസ ചുമത്തി കസ്റ്റംസ്; പടക്കം പൊട്ടിക്കാനിരുന്ന സഖാക്കളും അമ്പരക്കുന്നു

സ്വപ്നയ്ക്ക് ദേ ജാമ്യം കിട്ടിപ്പോയി എന്ന തരത്തിലാണ് നാട്ടില്‍ പ്രചാരണം നടക്കുന്നത്. അങ്ങനെയെങ്കില്‍ പൊട്ടിക്കാനായി വലിയ പടക്കങ്ങളാണ് സഖാക്കള്‍ കരുതി വച്ചിരിക്കുന്നത്. മാത്രമല്ല സരിതയെ പോലെ സ്വപ്നയേയും ചാനല്‍ ചര്‍ച്ചകളില്‍ ഇരുത്തി വഴിതിരിച്ച് വിടാം എന്നും കരുതി. എന്നാല്‍ അന്വേഷണ ഏജന്‍സികളെ ഏകോപിപ്പിക്കുന്ന രാജ്യ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കടുത്ത നടപടി സ്വീകരിക്കാന്‍ അന്വേഷണ സംഘത്തോട് നിര്‍ദേശിച്ചതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. പത്തോളം അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസില്‍ സ്വപ്നയ്ക്ക് കിട്ടിയാല്‍ അത് കേന്ദ്രത്തിന് വലിയ നാണക്കേടാകും. ഇതിനിടെ അന്വേഷണ ഏജന്‍സികള്‍ തണുക്കുന്നോ എന്ന തോന്നലുമുണ്ടായി. ഈ സമയത്താണ് ഡോവലിന്റെ ഇടപെടല്‍.
സാമ്പത്തിക കുറ്റങ്ങള്‍ തടയാനുള്ള കൊഫേ പോസയാണ് സ്വപ്നയ്ക്കും കൂട്ടര്‍ക്കുമെതിരെ ചുമത്തിയത്. ഈ കേസ് ചുമത്തിയതോടെ നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ ചുരുങ്ങിയത് ഒരു വര്‍ഷത്തേക്ക് കരുതല്‍ തടങ്കലിലാക്കും. ഇരുവരെയും സെന്‍ട്രല്‍ ജയിലുകളിലെ കൊഫേപോസ സെല്ലുകളിലേക്ക് മാറ്റും.
കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് ഇരുവര്‍ക്കുമെതിരെ കോഫേപോസ ചുമത്തണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് ശുപാര്‍ശ നല്‍കിയത്. ഇത് പരിശോധിച്ച മൂന്നംഗ കോഫേപോസ ബോര്‍ഡാണ് ഉത്തരവിറക്കിയത്. കരുതല്‍ തടങ്കല്‍ നടപ്പാക്കേണ്ടത് സംസ്ഥാന ചീഫ് സെക്രട്ടറിയാണ്. പ്രതികള്‍ക്ക് കോഫേപോസ ബോര്‍ഡ്, ഹൈക്കോടതി എന്നിവിടങ്ങളില്‍ അപ്പീല്‍ നല്‍കാം. സാമ്പത്തിക കുറ്റങ്ങളിലെ പ്രതികള്‍ ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റംചെയ്യുന്നത് തടയാനാണ് കരുതല്‍ തടങ്കല്‍.
കൊഫേപോസ ചുമത്തിയതോടെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വിവിധ അന്വേഷണ ഏജന്‍സികളുടെ കേസില്‍ ജാമ്യം ലഭിച്ചാലും സ്വപ്‌നയ്ക്കും സന്ദീപിനും ജയില്‍ മോചിതരാകാനാവില്ല. അല്ലെങ്കില്‍ ഇവര്‍ക്കെതിരെ ചുമത്തിയ കരുതല്‍ തടങ്കല്‍ കൊഫേപോസ ബോര്‍ഡോ ഹൈക്കോടതിയോ റദ്ദാക്കണം. നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ ചില പ്രതികള്‍ക്കെതിരെ കൊഫേപോസ ചുമത്തിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു.
അതിനിടെ, യു.എ.ഇ കോണ്‍സുലേറ്റിന്റെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് സ്വപ്‌ന 1.90 ലക്ഷം ഡോളര്‍ അതായത് ഏകദേശം 1.4 കോടി രൂപ വിദേശത്തേക്ക് കടത്തിയതായി കസ്റ്റംസ് കണ്ടെത്തി. ഇത് ലൈഫ് മിഷന്‍ ഇടപാടിലെ കമ്മിഷന്‍ തുകയാണോ എന്നാണ് പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സ്വപ്‌നയെ കാക്കനാട് ജില്ലാ ജയിലില്‍ ഇന്നലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ചോദ്യംചെയ്തത്. അനധികൃതമായി വിദേശകറന്‍സി കടത്തിയതിന് സ്വപ്നയ്‌ക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യും.ലൈഫ് മിഷന്‍ ഇടപാടില്‍ 3. 60 കോടി രൂപ ഡോളറാക്കി യൂണിടാക്ക് എം.ഡി സന്തോഷ് ഈപ്പന്‍ യു.എ.ഇ കോണ്‍സുലേറ്റിലെ ചീഫ് അക്കൗണ്ടന്റായ ഈജിപ്ഷ്യന്‍ സ്വദേശി ഖാലിദിന് കൈമാറിയിരുന്നു. ഈ പണത്തിന്റെ ഭാഗമാണോ സ്വപ്‌ന കടത്തിയതെന്നും പരിശോധിക്കുന്നുണ്ട്.
അതേസമയം ശിവശങ്കറിനും കുരുക്ക് മുറുകുകയാണ്. സ്വപ്‌നയ്ക്കായി ശിവശങ്കറിന്റേത് വഴിവിട്ട ഇടപെടല്‍ ഉണ്ടായതായി വ്യക്തമായി. സ്വപ്‌നയുമായി ഉദ്യോഗതലത്തില്‍ ശിവശങ്കര്‍ വഴിവിട്ട നിരവധി നീക്കങ്ങള്‍ നടത്തിയതായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം വെളിപ്പെടുത്തി. തന്ത്രപരമായ നീക്കങ്ങള്‍ നടത്തിയതു കൊണ്ട് മാത്രമാണ് ശിവശങ്കറിനെതിരെ വ്യക്തമായ തെളിവ് ലഭിക്കാത്തത്. യു.എ.ഇ കോണ്‍സുലേറ്റ് വഴി എത്തിയ 17,000 കിലോ ഈന്തപ്പഴം പുറത്തുവിതരണം ചെയ്തത് സ്വപ്‌നയുടെ താത്പര്യ പ്രകാരമായിരുന്നു എന്നാണ് ശിവശങ്കറിന്റെ നിലപാട്. പക്ഷെ അന്നത്തെ സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയായ ടിവി അനുപമയുടെ മൊഴിയാണ് ശിവശങ്കറിന് കുരുക്കായത്. തുടര്‍ച്ചയായി രണ്ടു ദിവസമായി 23 മണിക്കൂര്‍ ചോദ്യംചെയ്യലിന് ശേഷം വിട്ടയച്ചു. എന്നിട്ടും ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. ശിവശങ്കറിനെ വീണ്ടും ചൊവ്വാഴ്ച ചോദ്യം ചെയ്യുന്നതാണ്. അന്ന് ഏറെ നിര്‍ണായകമാകുമെന്നാണ് സൂചന.
"
https://www.facebook.com/Malayalivartha



























