Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൊവ്വാഴ്ച കാണണം കേട്ടോ... ശിവശങ്കര്‍ സ്വപ്നയുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും പലരെ കൊണ്ടും നടത്തിയെടുത്തെങ്കിലും അതിനൊന്നും തെളിവില്ലാത്തത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നു. സ്വപ്‌നയുമായി ഉദ്യോഗതലത്തില്‍ ശിവശങ്കര്‍ വഴിവിട്ട നിരവധി നീക്കങ്ങള്‍ നടത്തിയെങ്കിലും തെളിവില്ലാതാക്കാന്‍ ശിവശങ്കറിന് കഴിഞ്ഞു

11 OCTOBER 2020 09:36 AM IST
മലയാളി വാര്‍ത്ത

തെളിവെവിടെ തെളിവെവിടെ എന്ന് മാത്രമാണ് കോടതി ചോദിക്കൂ. അത് കൊണ്ട് മാത്രമാണ് സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യാത്തത്. ശിവശങ്കര്‍ പല കുറ്റകൃത്യങ്ങളിലും നേരിട്ടും അല്ലാതെയും പങ്കെടുത്തെങ്കിലും തന്റെ ഐഎഎസ് ബുദ്ധിയില്‍ അത് തെളിവില്ലാതാക്കി. സ്വപ്‌നയ്ക്കായി ശിവശങ്കറിന്റേത് വഴിവിട്ട ഇടപെടല്‍ തന്നെയാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായി. സ്വപ്‌നയുമായി ഉദ്യോഗതലത്തിലും ശിവശങ്കര്‍ വഴിവിട്ട നിരവധി നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. തന്ത്രപരമായ നീക്കങ്ങള്‍ നടത്തിയതു കൊണ്ട് മാത്രമാണ് ശിവശങ്കറിനെതിരെ വ്യക്തമായ തെളിവ് ലഭിക്കാത്തത്. തുടര്‍ച്ചയായി രണ്ടു ദിവസമായി 23 മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കറിനെ വിട്ടയച്ചതും അതുകൊണ്ടാണ്. പക്ഷെ ഒരു അന്വേഷണ ഏജന്‍സിയും ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. ശിവശങ്കറിനെ വീണ്ടും ചൊവ്വാഴ്ച ചോദ്യം ചെയ്യും.

ശിവശങ്കര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത് വാക്കാല്‍ മാത്രമാണ്. അതിനാല്‍ തന്നെ അതിന് സാക്ഷികളോ തെളിവുകളോ ഉണ്ടാകില്ല. ഇതെല്ലാം മറ്റാരും കേള്‍ക്കാതെ പറയുന്നതിനാല്‍ അത് തെളിയിക്കാനും സാധിക്കില്ല. ഇതോടെ ശിവശങ്കര്‍ മിസ്റ്റര്‍ ക്ലീനും ഒപ്പിട്ട് നടപ്പിലാക്കിയവര്‍ വെട്ടിലുമായി. ഈ കേസിന്റെ ആദ്യം മുതലേ ഇത് വ്യക്തമാണ്. സ്വപ്നയ്ക്ക് ഫ്‌ളാറ്റെടുക്കാന്‍ പറഞ്ഞതും ബാങ്ക് ലോക്കറെടുക്കാന്‍ പറഞ്ഞതും ജോലി നല്‍കാന്‍ പറഞ്ഞതും ഈന്തപ്പഴം നല്‍കാന്‍ പറഞ്ഞതും വാക്കാലാണ്. വാക്കിന് കോടതിയില്‍ പുല്ല് വിലയായതിനാല്‍ ശിവശങ്കര്‍ ഇപ്പോഴും പയറുപോലെ നില്‍ക്കുന്നത്.

തുടര്‍ച്ചയായ ചോദ്യം ചെയ്യല്‍ നടന്നിട്ടും ശിവശങ്കര്‍ രക്ഷപ്പെട്ടത് ഇതിനാലാണ്. എന്നാല്‍ അന്നത്തെ സാമൂഹ്യനീതി സെക്രട്ടറി ടിവി അനുപമ ഇക്കാര്യം വ്യക്തമായി തുറന്ന് പറഞ്ഞതോടെയാണ് ശിവശങ്കറിന് അല്‍പമെങ്കിലും കുരുക്ക് മുറുകിയത്.

ചോദ്യം ചെയ്യല്‍ സമയത്ത് പലപ്പോഴും അന്വേഷണ സംഘത്തെ ശിവശങ്കര്‍ കുഴയ്ക്കുന്നുണ്ട്. ചില ചോദ്യങ്ങള്‍ക്ക് നോ കമന്റ്‌സെന്നാണ് മറുപടി. അതിനാല്‍ വ്യക്തമായ മറുപടിയും തെളിവുകളുണ്ടെങ്കില്‍ ഹാജരാക്കാനുമായി ചൊവ്വാഴ്ച ഹാജരാകാനായി നിര്‍ദേശിച്ച് തുടര്‍ച്ചയായ രണ്ടു ദിവസമായുള്ള 23 മണിക്കൂര്‍ ചോദ്യംചെയ്യലിനൊടുവില്‍ ശിവശങ്കറിനെ വിട്ടയച്ചു.

യു.എ.ഇ കോണ്‍സുലേറ്റ് വഴി എത്തിയ 17,000 കിലോ ഈന്തപ്പഴം പുറത്തുവിതരണം ചെയ്തത് സ്വപ്‌നയുടെ താത്പര്യപ്രകാരമായിരുന്നു. ഇതിനായി അന്നത്തെ സാമ്യഹ്യക്ഷേമനീതി വകുപ്പ് സെക്രട്ടറി ടി.വി.അനുപമയ്ക്ക് ശിവശങ്കര്‍ നിര്‍ദ്ദേശം നല്‍കിയതും വാക്കാല്‍ മാത്രമായിരുന്നു. ഈ പരിപാടി സര്‍ക്കാരിന്റെ നേതൃത്വത്തിലാക്കിയത് ശിവശങ്കറിന്റെ ഇടപെടലാണ്. ഈന്തപ്പഴം വിതരണവുമായി ബന്ധപ്പെട്ട് യു.എ.ഇ കോണ്‍സുലേറ്റുമായി കത്തിടപാടുകളോ ആശയവിനിമയമോ നടന്നിട്ടില്ലെന്ന് ഇന്നലത്തെ ചോദ്യം ചെയ്യലില്‍ കസ്റ്റംസിനോട് ശിവശങ്കര്‍ പറഞ്ഞു. ഇന്നലെ പന്ത്രണ്ട് മണിക്കൂര്‍ ചോദ്യംചെയ്യലിന് ശേഷം രാത്രി പത്തുമണിയോടെയാണ് വിട്ടയച്ചത്. നേരത്തെ രണ്ട് തവണകളിലായി 17 മണിക്കൂര്‍ കസ്റ്റംസ് ചോദ്യംചെയ്തിരുന്നു.

യു.എ.ഇ. കോണ്‍സുലേറ്റിന്റെ മതഗ്രന്ഥവിതരണവും ഈന്തപ്പഴവിതരണവും ശിവശങ്കറിന് അറിയാമായിരുന്നു. മന്ത്രി ജലീല്‍ മതഗ്രന്ഥം സ്വീകരിക്കുന്നതിനുമുമ്പ് സര്‍ക്കാരില്‍ നിന്ന് ഒരുതരത്തിലുള്ള അനുമതിയും ചോദിച്ചിട്ടില്ലായിരുന്നുവെന്ന് ശിവശങ്കര്‍ മൊഴി നല്‍കി. ഇത് ജലീലിന് കുരുക്കാകുകയാണ്. അനുമതി വാങ്ങിയില്ലായിരുന്നെന്ന് മൊഴി വന്നതോടെ വിഷയത്തില്‍ മന്ത്രി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.

അതേസമയം ഈന്തപ്പഴവിതരണത്തിലും മതഗ്രന്ഥം സ്വീകരിച്ച വിഷയത്തിലും ശിവശങ്കറിന്റെ മൊഴിയില്‍ വ്യക്തതവരുത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിക്കാന്‍ കസ്റ്റംസ് തീരുമാനിച്ചു. എന്തായാലും ചൊവ്വാഴ്ച വരെ കാത്തിരിക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (2 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (2 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (2 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (3 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (3 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (3 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (4 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (4 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (4 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (5 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (5 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (6 hours ago)

Malayali Vartha Recommends