ബി.ജെ.പി പ്രവര്‍ത്തകനായ യുവാവിനെ മാരകായുധങ്ങളുമായി കാറിലെത്തിയ സംഘം പട്ടാപ്പകല്‍ കാറില്‍ നിന്ന് വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തി

ബി.ജെ.പി പ്രവര്‍ത്തകനായ യുവാവിനെ മാരകായുധങ്ങളുമായി കാറിലെത്തിയ സംഘം പട്ടാപ്പകല്‍ കാറില്‍ നിന്ന് വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തി. മുറ്റിച്ചൂര്‍ സ്വദേശി കൂട്ടാല ഉദയന്റെ മകന്‍ നിധിന്‍ എന്ന അപ്പുവാണ് (28) കൊല്ലപ്പെട്ടത് . മാങ്ങാട്ടുകര വട്ടുകുളം ക്ഷേത്രത്തിന് മുന്നില്‍ ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവ നടന്നത്. സി.പി.എം പ്രവര്‍ത്തകനായ ആദര്‍ശിനെ കൊലപ്പെടുത്തിയ കേസില്‍ എട്ടാം പ്രതിയാണ്. മുറ്റിച്ചൂര്‍ ഭാഗത്തു നിന്ന് നിധിന്‍ വന്ന കാറില്‍ അക്രമി സംഘം തങ്ങളുടെ കാര്‍ ഇടിപ്പിച്ച ശേഷം വലിച്ചിറക്കി വെട്ടുകയായിരുന്നു .
പത്തിലേറെ വെട്ടുകളേറ്റ് പതിനഞ്ച് മിനിറ്റോളം റോഡില്‍ കിടന്ന യുവാവിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത് . തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തും മുമ്പേ യുവാവ് മരിച്ചു. ആദര്‍ശ് വധക്കേസില്‍ നിധിന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ഈയിടെ ജാമ്യം ലഭിച്ചിരുന്നു. പൊലീസ് സ്റ്റേഷനില്‍ ഒപ്പിട്ട് മടങ്ങും വഴിയായിരുന്നു ആക്രമണം . കൃത്യം നടത്തിയ ശേഷം വന്ന കാറില്‍ രക്ഷപ്പെടാന്‍ അക്രമി സംഘം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അതേസമയം അതുവഴി വന്ന പുത്തന്‍പീടികയിലെ കാറ്ററിംഗ് സ്ഥാപനത്തിന്റെ വാഹനം തടഞ്ഞ് വാഹന ഉടമയുടെ കഴുത്തില്‍ വാളുവച്ച് ഭീഷണിപ്പെടുത്തി ആ വാഹനവുമായി രക്ഷപ്പെടുകയായിരുന്നു
https://www.facebook.com/Malayalivartha



























