Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

അഞ്ചേ അഞ്ച് വര്‍ഷം... അഡീഷനല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ ഏതു നിമിഷവും അറസ്റ്റ് പ്രതീക്ഷിച്ച ഭാഗ്യലക്ഷ്മിയും കൂട്ടരും മുങ്ങി; ആദ്യത്തെ ആവേശത്തില്‍ നിന്നും പിന്നോക്കം പോയി പോലീസ്; ഹൈക്കോടതിയില്‍ നിന്നും ജാമ്യം കിട്ടുന്നെങ്കില്‍ കിട്ടിക്കോട്ടെ; എന്നിട്ടും കിട്ടിയില്ലെങ്കില്‍ അപ്പോ നോക്കാം

11 OCTOBER 2020 08:56 AM IST
മലയാളി വാര്‍ത്ത

1000 രൂപയും മള്ളൂര്‍ വക്കീലും ഉണ്ടെങ്കില്‍ ആരെയും കൊല്ലാമെന്നൊരു ചൊല്ല് തിരുവിതാംകൂറില്‍ ഉണ്ടായിരുന്നു. ആ ചൊല്ല് നമ്മുടെ പ്രശസ്ത നടന്‍ ഇന്നസെന്റ് മാറ്റിയെഴുതി. ഭൂമി മലയാളത്തില്‍ സുപ്രീം കോടതിവരെ പോകാമെന്നതു കൊണ്ടും എന്റെ കൈയ്യില്‍ ധാരാളം പണം ഉള്ളതു കൊണ്ടും പേടിക്കേണ്ട. അതേ അവസ്ഥയാണ് യൂട്യൂബര്‍ വിജയ് മേനോനെ വീട്ടില്‍ കയറി കൈകാര്യം ചെയ്ത കേസും പോകുന്നത്. അപകീര്‍ത്തികരമായ വിഡിയോ പോസ്റ്റ് ചെയ്ത വെള്ളായണി സ്വദേശി വിജയ് പി.നായര്‍ ഒരിക്കലും പുറത്തിറങ്ങാന്‍ പറ്റാത്ത വിധം വേണ്ടത് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ വേറൊരു സൈബര്‍ കേസും എടുത്തിട്ടുണ്ട്.

അതേസമയം അഡീഷനല്‍ സെഷന്‍സ് കോടതി ജാമ്യം തള്ളിയെങ്കിലും വിജയ് പി.നായരെ കൈകാര്യം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാവില്ല എന്നാണ് പറയുന്നത്.

കോടതി ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയെങ്കിലും തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്യേണ്ടെന്ന നിര്‍ദേശമാണ് പൊലീസിനു ലഭിച്ചത്. ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുമെന്നാണു വിവരം. അതിനു സാവകാശം നല്‍കാനാണ് അനൗദ്യോഗിക തീരുമാനം. അവര്‍ രക്ഷപ്പെടുന്നെങ്കില്‍ രക്ഷപ്പെട്ടോട്ടെ. അല്ലെങ്കില്‍ പിന്നെ സ്ത്രീ വിരുദ്ധ സര്‍ക്കാരായി വ്യാഖ്യാനിക്കും. അന്വേഷണവും തെളിവെടുപ്പും പുരോഗമിക്കുകയാണെന്നും അതിനു ശേഷമേ അറസ്റ്റ് ഉണ്ടാവുകയുള്ളൂവെന്നും തമ്പാനൂര്‍ പൊലീസിന്റെ നിലപാട്.

അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നെങ്കില്‍ ജയിലിലടച്ചോട്ടെ അഭിമാന പൂര്‍വം ജയിലില്‍ കിടക്കുമെന്നാണ് കരഞ്ഞ് കൊണ്ടിവര്‍ ചാനല്‍ ചര്‍ച്ചകളില്‍ പറഞ്ഞത്. എന്നാല്‍ മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ ചാനലുകാര്‍ മഷിയിട്ട് നോക്കിയിട്ടും ഇവരെ കാണാനില്ല. മറിച്ച് ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം കിട്ടിയെങ്കില്‍ വീണ്ടും ഇവര്‍ ചാനല്‍ ചര്‍ച്ചകളില്‍ നിറഞ്ഞേനെ. സത്യം ജയിച്ചു കിട്ടിയത് വച്ചോ എന്നായി മാറിയേനെ.

ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ മൂവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. എന്നാല്‍ ഇവര്‍ എവിടെയുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റ് ഉടന്‍ വേണ്ടെന്ന തീരുമാനത്തെ തുടര്‍ന്നു മറ്റ് നടപടികള്‍ ഒഴിവാക്കുകയായിരുന്നു. ഹൈക്കോടതിയില്‍ പോകുന്നെങ്കില്‍ പോട്ടെ ചായകുടിച്ചിട്ട് വരാമെന്ന അവസ്ഥ. ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന ജാമ്യമില്ലാ വകുപ്പുകള്‍ മാറ്റുന്നതും പരിഗണിക്കുന്നുണ്ട്. ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ ചുമത്തിയ വകുപ്പുകള്‍ സംബന്ധിച്ച് നിയമോപദേശവും പോലീസ് തേടിയിരുന്നു.

മൂവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ കോടതിയില്‍ ശക്തമായി എതിര്‍ക്കുകയാണ് ചെയ്തത്. ഇവരുടെ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്നും, അന്വേഷണം തുടരുകയാണെന്നാണ് പോലീസ് വ്യക്തമാക്കിയത്.

സ്ത്രീകളെ മോശമായ രീതിയില്‍ അപമാനിക്കുന്ന തരത്തില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്ത വിജയ് പി. നായരെ ലോഡ്ജ് മുറിയില്‍ കയറി മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ലാപ്‌ടോപ്പും മൊബൈല്‍ ഫോണും മോഷ്ടിച്ചുവെന്നുമാണ് തമ്പാനൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.

അതേസമയം ഹൈക്കോടതിയില്‍ പോയാലും ജാമ്യം ലഭിക്കുക ബുദ്ധിമുട്ടെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. അഡീഷനല്‍ സെഷന്‍സ് കോടതി നടത്തിയ വെളിപ്പെടുത്തലുകള്‍ ഹൈക്കോടതിയും നടത്തിയാല്‍ ഇവരെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടാകും. അങ്ങനെയെങ്കില്‍ അറസ്റ്റ് ചെയ്യാതെ വിടാനും പോലീസിന് കഴിയില്ല. എന്നാല്‍ തങ്ങള്‍ അവസാനം വരെ അറസ്റ്റ് ചെയ്തില്ലല്ലോ എന്ന് വാദിക്കാന്‍ സര്‍ക്കാരിനാകും. മാത്രമല്ല ജാമ്യം കിട്ടുന്ന വകുപ്പ് ചാര്‍ത്തി ഇവരെ രക്ഷപ്പെടുത്താനുമാകും.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (2 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (2 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (2 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (3 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (3 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (3 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (4 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (4 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (4 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (5 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (5 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (6 hours ago)

Malayali Vartha Recommends